ഭാഗം 24
അമൽ നല്ലൊരു ശില്പിയാണ്, ഏതൊരു സ്ടറെക്ച്ചറും അമലിന്റെ കര വിരുതിൽ അനായാസം കൂടാതെ രൂപപെടും. ഇവരുടെ വീട് ഇരിക്കുന്ന സ്ഥലം തന്നെ മനോഹാരിത ചാലിചെടുത്ത് പ്രകൃതിയിൽ ലയിപ്പിച്ച് പണിതതാണ്.
വരുമാനത്തിനായി നിർമിച്ച ഹോംസ്റ്റെയും, റിസോർട്ടും അതും ഉണ്ട്. ഹോളിഡേ സമയത്ത് ബുക്ക് ചെയ്തു കിട്ടാൻ തന്നെ ബുദ്ധിമുട്ട് ആണ്
പറഞ്ഞു ഫലിപ്പിക്കാൻ കഴിയാതെ എന്തിനോ വേണ്ടിയുള്ള അലച്ചിൽ, ആശ്വാസം തേടിയുള്ള യാത്രയാണോ അതും അറിയില്ല. സാറക്ക് പുതിയതെന്തോ കാണാൻ വേണ്ടി കണ്ണ് പിടക്കും പോലെ, ഒരു വെമ്പൽ, എന്നാൽ എവിടെയെത്തി കഴിഞ്ഞാ ലും മടുക്കും. പിന്നെ അവിടെ നിന്ന് വേഗം സ്ഥലം വിടണം.
പലപ്പോഴും അമൽ ദേഷ്യത്തോടെ ചോദിക്കും, നിനക്ക് പിന്നെ എവിടെയാണ് പോവേ ണ്ടത്.സാറയുടെ മനസ്സപ്പോൾ ചിറകുകൾ വിടർത്തി പറക്കാൻ തുടങ്ങും അവൾ പറയും. "എനിക്കാ മേഘത്തിന്റെ താഴെയായി ഒരു എറുമാടം. മേഘം തൊടുന്നത്ര ഉയരത്തിൽട്ടൊ. അവിടെ കഴിയണം, ഒറ്റക്ക് ഒരു ദിവസം".ഇതു പറയുമ്പോൾ തനു പറയും, എപ്പോഴും അമ്മയുടെ ഇഷ്ടം, ഞങ്ങളുടെ ഇഷ്‌ടത്തിന് ഒരു പരിഗണനയും ഇല്ല. "മോനെ അമ്മയുമായി വഴക്ക് വേണ്ട... അമ്മയുടെ വഴിക്ക് വിട്ട് ,"സുഖമില്ലാതെ ഇരിക്കുകയല്ലേ, അമൽ പറയും. "നിങ്ങളെ എവിടെ വേണമെങ്കിലും പപ്പ കൊണ്ട് പോകാം പോരെ."
അമലും, റോസും, സാറയും വേണ്ടത്ര മഴ നനഞ്ഞിരുന്നു. എന്നാലും നല്ല കാറ്റുള്ളത് കൊണ്ട് ഈർപ്പമൊക്കെ കാറ്റ് വലിച്ചെടുത്തു. എത്രയോ ദിവസങ്ങൾക്ക് ശേഷം സാറ ഒന്ന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു. അത് കൊണ്ട് അമൽ വിചാരിച്ചു, സാറക്ക് മടുത്തില്ല എന്ന്.എന്നാൽ ഓരോ ചിന്തകൾനിന്ന് ഉണർന്നത് പോലെ സാറ പെട്ടെന്ന് പറഞ്ഞു.
"നമുക്ക് മുറിയിൽ പോയി ഡ്രസ്സ് ഒക്കെ മാറ്റിയിട്ടു പോവാം. എനിക്കിവിടെ മടുത്തു."
"വന്നിട്ടല്ലേ ഉള്ളൂ സാറാ.... നമുക്കിവിടെ പലതും കാണാനുണ്ട്." അമൽ പറഞ്ഞു.
"വിരോധമില്ലെങ്കിൽ നമുക്ക് പോകാം റോസ്, എനിക്ക് മനസ്സിനൊരു വല്ലായ്മ. തനുവിനെയും, ഡാനിമോളെയും ഓർമ വരുന്നു. അവരുടെ ആഗ്രഹങ്ങൾ ഒന്നും എനിക്ക് സാധിച്ചു കൊടുക്കാൻ സാധിച്ചിട്ടില്ല, പിന്നെ എനിക്കങ്ങിനെ അടങ്ങിയിരുന്നു ഇതൊക്കെ ആസ്വദിക്കാൻ പറ്റും. ഈ അമ്മയോട് അവര് പൊറുക്കുമോ അമൽ?"
"നീ ഓരോന്നു ആലോചിച്ചുകൂട്ടേണ്ട... പ്രാർത്ഥിക്കാം നമുക്ക്."
കുട്ടിക്കാലത്ത് ഡാനിമോൾ പ്രാർത്ഥിക്കാൻ വിളിക്കുമായിരുന്നു.
"എനിക്കിവിടെ ഒത്തിരി ജോലിയുണ്ട്, നീ പപ്പയെയും, മമ്മയെയും വിളിച്ചു പ്രാർത്ഥിക്ക് എന്ന് ശുണ്ഠിയോടെ പറയും."
വേനലും, മഴയും, ശൈത്യവും മാറി മാറി വന്നുകൊണ്ടിരുന്നു. കാലങ്ങളുടെ പിറകെയുള്ള നിർത്താതെയുള്ള ഓട്ടത്തിനിടയിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എല്ലാം നഷ്ടമാകുന്നു എന്ന തിരിച്ചറിവ് വന്നപ്പോഴേക്കും ചിറകുകൾ നഷ്‌ടപ്പെട്ടിരുന്നു. പറക്കാൻ കഴിയാതെ കുറെ നാൾ, അവസാനം തളർന്നുപോയി.
റോസ് പറയുന്നത് സാറ ഓർത്തു. "പലപ്പോഴും കീമോ ഒക്കെ കഴിഞ്ഞു തളർന്നുറങ്ങുമ്പോൾ കുട്ടികൾ വന്നിരുന്നു, അമ്മ ഉറങ്ങിക്കോട്ടെ എന്നൊക്കെ പറയുമായിരുന്നു എന്ന്." എല്ലാം സ്വപ്നം പോലെ തോന്നുമായിരുന്നു. എങ്കിലും വന്നിട്ടുണ്ടാകും സാറ ചിന്തിച്ചു. പലപ്പോഴും ചികിത്സക്ക് പോകുക തിരുവനന്തപുരത്ത് തന്നെയാണല്ലോ, അപ്പോൾ കാണാലോ എന്ന് വിചാരിച്ചു സമാധാനിക്കും.
ശരിക്കും കുട്ടികൾക്ക് വിദ്യ ലഭിക്കേണ്ടത് ആദ്യം അമ്മയിൽ നിന്ന് തന്നെയാണ് വീട്ടിനകത്ത് കിട്ടുന്ന ബുദ്ധിപരമായ ശിക്ഷണം മസ്തിഷ്കത്തെ വികസിപ്പിക്കുന്നു. അത് തന്നെയായിരിക്കണം കുട്ടിയുടെ വിദ്യാലയം. അത് ഒരു കുട്ടി ഭൂമിയിലേക്ക് പിറന്നത് മുതൽ അച്ഛനമ്മമാർ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങണം. ന്യൂ ജനറേഷൻ സംസ്കാരത്തിൽ സ്നേഹബന്ധങ്ങളുടെ വില കുറവാണ് പലതിലേക്കും വേഗം അടിറ്റ് ആകുന്ന പ്രകൃതം. സിനിമാ ലോകവും, ജീവിതവും കൂട്ടിയിണക്കാൻ നോക്കുന്നു.
വളർന്നു വരുന്ന കുട്ടികൾ വീട്ടിനും, നാടിനും, ഒരു മുതൽകൂട്ട് ആയിരിക്കണം. അത് അവർക്കുള്ള സാഹചര്യം നമ്മൾ ഒരുക്കുകയാണ് ചെയ്യേണ്ടത്, വീട്ടുകാർ ജീവിതത്തിൽ പല പ്രശ്നങ്ങളും നേരിട്ന്ന വ്യക്തിയാണെങ്കിൽ ആദ്യം മാറ്റിയെടുക്കേണ്ടത്, വീട്ടുകാരെ സ്വഭാവരീതി വിവേകപൂർവ്വം ആക്കി തീർക്കുകഎന്നതാണ് .ഏത് സാഹചര്യങ്ങളെയും, പ്രതിസന്ധികളെയും അഭിമുഖീകരിക്കാൻ സഞ്ജമാക്കുന്നതിനുള്ള ശിക്ഷണം നമുക്ക് വേണം.
നാലു ചുവരുകൾക്ക് നടുവിലുള്ള സാറയുടെ ശരീരഭാഗം താങ്ങിക്കൊണ്ട് അവളെ സമാശ്വസിക്കുന്ന കട്ടിലിനോടും, കിടക്കയോടും അവൾ തന്റെ ചിന്താമണ്ഡലത്തിൽ കോരിയിടുന്ന വ്യഥകൾ ഓരോന്നു പറഞ്ഞുകൊണ്ടിരിക്കും.
അപ്പോഴും അമൽ തന്റെ സുഹൃത്തുക്കളുമായി, ഫോൺ സല്ലാപത്തിലോ, വാട്സ് അപ്പിലോ, ഫേസ്ബുക്കിലോ ആയിരിക്കും. രാവിലെ എണീക്കണമല്ലോ, പ്രാതൽ തയ്യാറാക്കണമല്ലോ, എന്തായിരിക്കും സാറായുടെ ചിന്ത. തനുവിന് ഇഷ്‌ടപെട്ട പുട്ട്, ഡാനിമോൾക്ക് വെള്ളപ്പം, അമലിന് അങ്ങനെ പ്രത്യേകിച്ച് ഇഷ്‌ടം ഒന്നും ഇല്ല. നിനക്ക് ഇഷ്‌ടമുള്ളത് ഉണ്ടാക്കികൊള്ളൂ സാറാ...
അതാണ് എനിക്കിഷ്‌ടം എന്ന് പറയും.
പിന്നീട് റോസ് വന്നതിൽ പിന്നെ അമലിന്റെ ഇഷ്‌ടങ്ങൾ ചോദിച്ചറിഞ്ഞു അവളും കൂടും. അടുക്കളയിൽ കലപില കൂട്ടാൻ. പലപ്പോഴും എല്ലാവർക്കും തിരക്കായിരുന്നു. ജീവിതത്തിന് കാരണമില്ലാത്ത ഓട്ടം.
റോസ് പറഞ്ഞത് പോലെ കുട്ടികൾക്ക് മാതൃകയാവാൻ കഴിഞ്ഞില്ല.ശുഭകരമായ ചിന്തകൾ അവരിൽ നിറക്കണം.ദൈവാദീനമായ കുട്ടികൾ ആയിരിക്കണം.മുലയൂട്ടുന്നത് മുതൽ അവരുടെ കുഞ്ഞു കണ്ണുകളും,ചെവിയും എപ്പോഴും നിരീക്ഷണതിലായിരിക്കും. ആദ്യമൊക്കെ അവർക്ക് തോന്നുക അച്ഛനമ്മമാരെ പോലെയാവണം എന്നാണ്, അപ്പോൾ നമ്മൾ അവരെ ചേർത്ത് പിടിക്കണം.
നീ സ്നേഹം ഉള്ളിലൊതുക്കി വഴക്കാളിയായിമാറി. അപ്പോൾ അവരും വഴക്കാളിയായി മാറി. സ്നേഹിക്കാൻ മറന്നു.കുട്ടികളെ മാനസികവും, ശാരീരികമായ ആരോഗ്യത്തോടെ വളർത്തണമെങ്കിൽ കഠിനമായ ശിക്ഷണവും, ത്യാഗവും അത്യന്താപേക്ഷിതമാണ്. ഡെയിനിങ് ടേബിൾന് മുന്നിലായിരിക്കട്ടെ ആദ്യത്തെ ശിക്ഷണം.
നൊ, എന്ന് പറയുന്നയിടത്ത് നൊ, എന്ന് തന്നെ പറയാൻ പഠിപ്പിക്കുക. പണം എവിടുന്ന് കിട്ടുന്നു, എങ്ങിനെയെന്ന് കുട്ടിക്ക് ബോധ്യപെടുത്തണം. അമ്മയുമച്ചനും കുട്ടികളോടുത്ത് സംഭാഷണത്തിൽ ഏർപ്പെടുന്നത്, കളിയിൽ ഏർപ്പെടുന്നത് എന്നിവകൊണ്ടെല്ലാം കുട്ടികളിൽ സ്നേഹം, ശുഭാപ്തി വിശ്വാസം എന്നിവ ഉടലെടുക്കുന്നു. കുട്ടികളെ മുന്നിൽ വെച്ച് ഒരിക്കലും കള്ളം പറയരുത്.ഈ ലോകത്തിൽ ജീവിക്കാൻ അവർക്ക് സ്നേഹം വേണം. ധൈര്യം കൊടുത്ത് ഈ ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുക.
'കുട്ടികളെ... എനിക്കറിയില്ല... നിങ്ങളെ വളർത്തുന്നതിൽ എന്തെങ്കിലും പരിമിതികൾ ഉണ്ടായിരുന്നോ എന്ന്. സാറ ചിന്തിച്ചു. സ്നേഹം അതൊരിക്കലും വിട്ട് കളയാൻ പറ്റുമോ? നമ്മുടെയെല്ലാം നിലനിൽപ്പ് തന്നെ സ്നേഹമല്ലേ,' ഉത്തരവാദിത്വവും, കർത്തവ്യബോധവും ഒരു ചെറിയ അളവിൽ എന്നിൽ നിന്നും വ്യതിചലിച്ചിട്ടുണ്ട് അതിന് നിങ്ങൾ അറിയാത്ത കാരണവും ഉണ്ട് നിങ്ങൾ വിചാരിക്കുമ്പോലെ എന്റെ ഡിപ്പ്രെസ്സൻ അല്ലായിരുന്നു എന്നെ തളർത്തിയത്. നിങ്ങളോട് രണ്ട് പേരോടും പറയരുതേ എന്ന് ഞാൻ പറഞ്ഞു കരഞ്ഞ തീകനൽ ആയിരുന്നു അത്.
തുടരും...