മികച്ച ലേഖനങ്ങൾ
മികച്ച ലേഖനങ്ങൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: പ്രിയവ്രതൻ S
- Category: prime article
- Hits: 1311

(Painting by Picasso)
യവനപുരാണത്തിൽ നിന്നും ആധുനിക മനശാസ്ത്രത്തിലേക്കും, സാമൂഹിക ശാസ്ത്രത്തിലേക്കും, സാഹിത്യത്തിലേക്കും, തത്വചിന്തയിലേക്കും കടന്നുകയറിയ കഥാപാത്രമാണ് മിനൊട്ടോർ. പുരാണകഥയിലെ മിനോട്ടോർ കാളയുടെ തലയും മനുഷ്യന്റെ ഉടലും ഉള്ള ഒരു ഭീകര സത്വമാണ്. അത് ഒരു വലിയ, സങ്കീർണമായ ലേബ്രിന്തിനുള്ളിൽ കഴിയുന്നു.
- Details
- Written by: പ്രിയവ്രതൻ S
- Category: prime article
- Hits: 2561

രസകരമായ ഒരു കാര്യം നിങ്ങൾക്ക് ചെയ്തു നോക്കാം. ഒരു കടലാസിന്റെ മദ്ധ്യത്തിൽ ഒരു ചെറിയ വൃത്തം വരയ്ക്കുക. അത് "ഇന്ന്" ( Today ) എന്ന പദത്തെയാണ് സൂചിപ്പിക്കുന്നത് എന്നും കരുതുക. ഇനി നിങ്ങൾ ചെയ്യേണ്ടത്, "നാളെ" (Tomorrew) എന്ന പദത്തെ സൂചിപ്പിക്കാൻ മറ്റൊരു വൃത്തം വരയ്ക്കുക എന്നുള്ളതാണ്. ആദ്യം വരച്ച വൃത്തത്തിന്റെ ഏതു ഭാഗത്തായിരിക്കും നിങ്ങൾ പുതിയ വൃത്തം വരയ്ക്കുക? അതിനു ശേഷം ഇതേ കാര്യം അറബി സംസാരിക്കുന്ന ഒരാളോടോ, മാൻഡറിൻ സംസാരിക്കുന്ന ഒരാളോടോ ആവശ്യപ്പെടുക.
- Details
- Written by: Mekhanad P S
- Category: prime article
- Hits: 253

ഇന്നലെ ഒരു സുഹൃത്തിന്റെ ജന്മദിനമായിരുന്നു. സുഹൃത്തുക്കൾ കുടുംബസമേതം ഒത്തുകൂടിയ ചെറിയ ഒരു ചടങ്ങുണ്ടായിരുന്നു. അതിനു പങ്കെടുത്തതോടെ സമാധാനം നഷ്ടപ്പെട്ടു. ഓരോനിന്നും ഓരോ കാരണങ്ങൾ ഉണ്ടാകുമല്ലോ? ചിന്തയുടെ മാലപ്പടക്കത്തി നു തീ കോളുത്താൻ ഇതൊരു കാരണമായി. എങ്ങനെ ചിന്തിക്കാതിരിക്കാം എന്നും, ഉള്ള ചിന്തകളെ എങ്ങനെ വെള്ളമൊഴിച്ചു കെടുത്താം എന്നും കഠിനമായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് പുതിയ ഈ സംഭവം.
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: prime article
- Hits: 2879


ഇന്നലകൾ ശരിക്കും ഒരു ഓർമ്മയാണ്... ഓർമ്മപ്പെടുത്തലാണ്. ഓരോ കാലഘട്ടത്തിലും കടന്നുപോയ ജീവിതങ്ങൾ വരും തലമുറയ്ക്ക് വഴികാട്ടി ആയിരിക്കണം. പലപ്പോഴും സിനിമയെ നാം സമീപിക്കുമ്പോൾ അത് ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്നത് പോലെ നമുക്ക് തോന്നും. ജീവിതവുമായി ബന്ധമില്ലാത്ത വിഷയങ്ങളിലൂടെയാണ് ഇന്ന് സിനിമാലോകം കടന്നുപോകുന്നത്.
- Details
- Written by: Sathesh Kumar O P
- Category: prime article
- Hits: 13499


'മരണം 'എപ്പോഴും ഞെട്ടിപ്പിക്കുന്ന ഒന്നാണ്. ആദ്യ നടുക്കം വിട്ട് യാഥാർത്ഥ്യത്തിലേക്ക് വന്നു കഴിയുമ്പോൾ പക്വതയുള്ളവർ 'ഇനി ചെയ്യേണ്ടുന്ന കാര്യങ്ങളെ'ക്കുറിച്ച് ആലോചിച്ച് തുടങ്ങും. മരണാനന്തര ക്രിയകളുടെ ആകെ മൊത്തം ചേർന്നൊരു വിളിപ്പേരാണ് 'കാരിയം'.
- Details
- Written by: Shaheer Pulikkal
- Category: prime article
- Hits: 17653


എന്റെ കുട്ടിക്കാലത്ത് ഞാനേറ്റവും കൂടുതൽ വായിച്ച ഒരു എഴുത്തുകാരനാണ് മയ്യഴിയുടെ കഥാകാരനായ എം മുകുന്ദൻ.ഒരു പക്ഷേ വരും കാലത്ത് മലയാള സാഹിത്യത്തിന് എം മുകുന്ദൻ ആരായിരുന്നുവെന്ന് ചോദ്യമുയരുമ്പോൾ ഒരു മികച്ച നോവലിസ്റ്റ് എന്നതിനപ്പുറം മലയാളിയുടെ സദാചാര ബോധത്തെ തകർത്തെറിഞ്ഞ കഥാകൃത്തെന്ന ഉത്തരം കണ്ടെത്തേണ്ടി വരും. മലയാള സാഹിത്യത്തെ ഉത്തരാധുനിക സാഹിത്യത്തിലേക്ക് കൈപിടിച്ചുയർത്തിയത് എം മുകുന്ദനാണ്.
- Details
- Written by: വി. ഹരീഷ്
- Category: prime article
- Hits: 22564


ലോകസാഹിത്യത്തിൽ ഇന്ത്യൻ പുരാണ ഇതിഹാസങ്ങളിൽ മുഖ്യ പങ്ക് വഹിക്കുന്ന കൃതിയാണ് വാത്മീകിയുടെ രാമായണം.
- Details
- Written by: Shaheer Pulikkal
- Category: prime article
- Hits: 21640


അടിവയറ്റിൽ മഞ്ഞുപെയ്യുന്ന അനുഭൂതിയാണ് പ്രണയത്തിനെന്ന് പൊതുവേ അടക്കംപറച്ചിലുകളുണ്ട്, യഥാർത്ഥത്തിൽ അതടക്കം പറച്ചിലല്ല. പ്രണയിച്ച എല്ലാവർക്കും അറിയാവുന്ന നഗ്നമായ സത്യമാണ്. സ്വാഭാവികമായും പെയ്ത മഞ്ഞെല്ലാം ഉരുകും. അപ്പോൾ വേദനയുടെ പടുതിയിൽപ്പെട്ട് പ്രണയിതാക്കൾ ഉഴലുന്നത് പ്രണയബന്ധത്തിന്റെ തുടക്കത്തിൽ ഉണ്ടാകുന്ന ആനന്ദത്തോളം സ്വാഭാവികമാണ്.

