ഭാഗം 20
ഐക്കരയിൽ ഏത് ആഘോഷവും ജാതിമതഭേദമെന്യ ഉത്സവമായി കൊണ്ടാടും.ഓണമായാലും, ബക്രീദ് ആയാലും, ക്രിസ്തുമസ് ആയാലും, അത് എല്ലാവരുടെയും ഉത്സവമാണ്.
ക്രിസ്മസ് ആഘോഷിച്ചു ചൂടാറും മുമ്പേ ന്യൂയറിന്റെ വരവായി. സിരകളെ പോലും മരവിപ്പിക്കുന്ന തണുപ്പൊക്കെ മറന്നു 12 മണിവരെ ആഘോഷങ്ങൾ ആണ്. ഗിഫ്റ്റ് കൈമാറൽ പരിപാടിയാണ് ഏറ്റവും രസകരം. ഗിഫ്റ്റ്നൊപ്പം ഒരു കുറിപ്പും ഉണ്ടാകും. ഓരോരുത്തർക്കും മനസ്സിൽ തോന്നുന്ന ഒരു കുറിപ്പ് എഴുതിയിടൽ, ജീവിതത്തിൽ പകർത്താൻ പറ്റിയ ഒന്നായിരിക്കണമെന്ന് നിർബന്ധം.
സാന്ത്വനവും, സഹായവും, സ്നേഹവും:ഇതായിരുന്നു സാറക്ക് അന്ന് കിട്ടിയ കുറിപ്പ്.
'നമുക്ക് ഏറ്റവും പ്രിയപ്പെട്ട ആൾ ഒരു സാധനം ഗിഫ്റ്റ് തന്നു എന്നിരിക്കട്ടെ.അത് നമ്മൾ സന്തോഷത്തോടുകൂടി നിധിപോലെ സൂക്ഷിക്കും,ഇത്പോലെ പ്രതിസന്ധിഘട്ടത്തിൽ നമ്മൾ ആർക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്തു കൊടുത്താൽ ജീവിത കാലം മുഴുവൻ നമുക്കും, അവർക്കും സന്തോഷം തോന്നും.' ഇംഗ്ലീഷ് ടീച്ചർ സിസ്റ്റർ എലിസ സമ്മാനിച്ച കുറിപ്പ് ആയിരുന്നു അത്.
കഴിഞ്ഞതൊക്കെ മാറ്റിവെച്ച ദിവസമായിരുന്നു സാറയുടെ ഉള്ളിൽ. അവൾ സ്വയം പഠിക്കാൻ ശ്രമിച്ചപ്പോൾ ഉള്ളിലുള്ള അസ്വസ്ഥതയും, കോപവുമെല്ലാം ഒഴിഞ്ഞു പോവാൻ തുടങ്ങി. ശരീരത്തിലേക്ക് ഊർജം പ്രവഹിച്ചു.
തനൂ.... ഡാനി മോളെ... നിങ്ങൾക്കറിയില്ലല്ലോ? ഈ അമ്മയുടെ മനസ്സിനേറ്റ മുറിവിന്റെ വ്യാപ്തി എത്ര വലുതായിരുന്നു എന്ന്. ഉണക്കാൻ കഴിയാതെ ഉണങ്ങാൻ കഴിയാതെ അലോസര പെടുത്തിയ നാളുകൾ. ഡിപ്രെഷൻന്റെ ഗുളിക വിഴുങ്ങി തളർന്നുറങ്ങി. കീമോയുടെ ക്ഷീണത്തിൽ തളർന്ന് കിടന്ന് എണീക്കുമ്പോൾ ഭർത്താവിനെ കുറിച്ചും, മക്കളെ കുറിച്ചും വേവലാതി പൂണ്ടു, വീണ്ടും ഗുളിക എടുത്തു വിഴുങ്ങി വീണ്ടും മയക്കത്തിൽ ആവും. കുട്ടികൾക്ക് കൊടുത്ത മുലപ്പാലിന്റെ പ്രോട്ടീനേക്കാൾ എത്രയോ വലുതായിരുന്നു സ്നേഹത്തിന്റെ പ്രോടീൻ എന്ന് ആരും മനസ്സിലാക്കിയില്ല. കുട്ടികാലത്ത് സാറ ഒരു തൊട്ടാവാടി ആയിരുന്നിട്ടും, അറിവ് കൂടുതൽ ഉണ്ടായിരുന്നു, കാരണം സാറയായിരുന്നു ഊര്തെണ്ടി.
നാലാം ക്ലാസ്സിൽ പഠിക്കുന്ന ദർശനന്റെ അമ്മക്ക് ആക്‌സിഡന്റ് ആയി. അത് അറിഞ്ഞു അവന് സഹിക്കാൻ കഴിഞ്ഞില്ല. ഭയങ്കര കരച്ചിൽ ആയിരുന്നു. അന്ന് മേരി ടീച്ചർ ഒരു കാര്യം എല്ലാവരോടുമായി പറഞ്ഞു.
"പ്രിയപ്പെട്ട കുട്ടികളെ... ഈ മനോഹരമായ പ്രപഞ്ചത്തിലെ കാഴ്ചകൾ ആസ്വദിക്കാനും, അച്ഛന്റെയും, അമ്മയുടെയും നല്ല മക്കളായി തീരാനും, പരസ്പരം നല്ല സഹോദരൻങ്ങളായി മാറുവാനും, നല്ല ഫ്രണ്ട്സ് ആവാനും, ഈ വിദ്യാലയത്തിലെ പ്രിയപ്പെട്ട കുട്ടികൾ ആയി കളിച്ചു പഠിച്ചു വളരാനുമൊക്കെയാണ് ഈ പ്രപഞ്ചത്തിലെ സൃഷ്‌ടാവ് നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചിരിക്കുന്നത്. അപ്പോൾ നമ്മൾ സന്തോഷിക്കണം. ഇതിന്റെയിടയിൽ ദൈവം കല്ല് കൊണ്ടും, മുള്ളുകൊണ്ടും ഒരു ഏറ് തന്നെന്ന് വരും. ദൈവത്തിന് ഒന്ന് പരീക്ഷിക്കണ്ടെ. ആരൊക്കെ കരയുന്നു. ആർക്കൊക്കെ ദൈവത്തോട് കോപം വരുന്നു എന്നറിയാൻ നമുക്ക് ഇടക്കിടെ പണി തരും.അത് കൊണ്ട് എന്ത് വന്നാലും ആരും തളരരുത്. സങ്കടപെടരുത്. നമുക്ക് എന്ത് തിന്മ വന്നാലും നന്മ നമ്മളെ കാത്തിരിക്കുന്നുണ്ടാകും. എല്ലാവർക്കും സന്തോഷമയോ, "ടീച്ചർ പറഞ്ഞവസാനിപ്പിച്ചു.
തനൂ... മോളെ... സാറ മനസ്സിൽ പറഞ്ഞു "ഈ അമ്മക്ക് നിങ്ങളോട് പറയാൻ വിട്ടുപോയ ഒരുപാട് കാര്യങ്ങൾ ഉണ്ട്. അമ്മിഞ്ഞ മതിയാവോളം ഊട്ടുമ്പോൾ, ആ തലയിൽ ഒന്ന് തലോടി നെറ്റിയിൽ ഒന്ന് ചുംബിക്കുമ്പോൾ നിങ്ങൾ അമ്മയുടെ ചിറകിനുള്ളിൽ ഒളിക്കുമായിരുന്നു. ഉറങ്ങി കഴിഞ്ഞ് മതിയാവോളം വാത്സല്യം നിറച്ച് കുട്ടികളെ കെട്ടിപ്പിടിച്ചു കിടക്കും ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ അമ്മയെപോലെ.'
പണ്ടൊക്കെ സ്നേഹം വാരി കോരി കൊടുക്കാൻ അച്ഛനമ്മമാർ മാത്രമല്ല അമ്മമ്മ, അച്ചാച്ചൻ, അച്ചമ്മ, ബന്ധുക്കൾ, കൂട്ടത്തിൽ അയൽവാസികളും.
ഐക്കരയിക്കുള്ള കുട്ടികാലം ഒരിക്കലും മറക്കാൻ ആർക്കും കഴിയൂലാ.. സാറ ഓരോ ചിന്തകളിൽ മുഴുകി.
മക്കളെ ഈ അമ്മ തന്ന സ്നേഹത്തിന്റെ ഓർമകൾ നിങ്ങളുടെ മനസ്സിൽ എവിടെയെങ്കിലും ഉണ്ടോ?.
"മുതിർന്നവരിൽ നിന്നാണ് കുട്ടികൾ ആദ്യപാഠം പഠിക്കേണ്ടത്. ജീവിതത്തോട് ആത്മാർത്ഥത അതാണ് ആദ്യം ഉണ്ടായിരിക്കേണ്ടത്. ജീവിത സാഹചര്യം നെഗറ്റീവ് ആണെങ്കിൽ മുളപ്പിച്ച വിത്തുകൾ പതുക്കെ വാടാൻ തുടങ്ങും. നെഗറ്റീവ് സാഹചര്യം ഉൾക്കൊണ്ട് പോസറ്റീവ് സാഹചര്യം സൃഷ്‌ടിക്കാൻ നോക്കണം. റോസ് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.
"വീട്ടിൽ നിന്നാവണം കുട്ടികൾക്കുള്ള ഫസ്റ്റ് സ്റ്റെപ് കിട്ടേണ്ടത്. മാതാപിതാക്കൾ ഒപ്പം നിന്ന് കുട്ടികൾക്ക് സ്നേഹവും, പരിചരണവും കരുതലും നൽകി അവരെ നന്നായി വാർത്തെടുക്കുകയാണെങ്കിൽ കുട്ടികളുടെ മനസ്സിൽ ആത്മാഭിമാനം രൂപപെട്ട് വരും. ചുരുക്കത്തിൽ പ്രചോദനം കിട്ടേണ്ടത് നമ്മലൂടെയാണ്."
"നിനക്കിതൊക്കെ ആദ്യമേ പറഞ്ഞുതരാൻ മേലായിരുന്നോ? "സാറ വ്യസനത്തോടെ ചോദിച്ചു.
"അതിനു നീ... "സാറക്ക് ചിരി പൊട്ടി. "പണ്ട് അമ്മച്ചി പറയുന്നത് നിനക്കോർമ്മയില്ലേ. 'പോത്തിന്റെ ചെവിയിൽ വേദാന്താമോതിയിട്ട് കാര്യമൊന്നുമില്ല എന്ന്.'അത് നിന്നെ ഉദ്ദേശിച്ച് ആയിരുന്നു.
'"ഞാനിന്നലെ ടൗണിൽ പോയപ്പോ നമ്മുടെ സുഹറയെ കണ്ടിരുന്നു. കുട്ടികളെ അഡ്മിഷന് വേണ്ടി വന്നതാണ്. ഞങ്ങൾ രണ്ടുപേരും കൂടെ അവര് താമസിക്കുന്ന വീട്ടിൽ പോയി."
"അപ്പൊ അവര് ഐക്കരയിൽ അല്ലെ... സാറ ചോദിച്ചു. "
"ഐക്കരയിൽ നിന്നൊക്കെ അവര് എന്നോ വിറ്റ് പോയിരുന്നു, നമ്മൾ അറിയാഞ്ഞിട്ടാണ്. ഇപ്പോൾ വാടക വീട്ടിൽ ആണ് താമസം."
"വാടക വീട്ടിലോ!അവരോ, സാറക്ക് അതിശയം തോന്നി."
"അതേ നസീറിന്റെ ബിസ്നസ് ഒക്കെ പൊളിഞ്ഞു. ഇപ്പോൾ ചെറിയ എന്തോ പരിപാടി നോക്കുന്നു. സുഹറക്ക് ആകെ സങ്കടമാണ് വലിയ പ്രതാപികൾ ആയിരുന്നില്ലേ, അത്കൊണ്ട് ആമിനാത്താത്തക്ക് എപ്പോഴും മുറുമുറുപ്പ് ആണ് എന്ന്. മരുമകൾ കയറിവന്നപ്പോൾ തറവാട് മുടിഞ്ഞേ എന്ന് പ്രാകും എന്ന്."
"സത്യത്തിൽ സാറാ.... ആമിനത്തയുടെ ലൈഫിൽ പണ്ടേ പ്രതാപം ഉണ്ടായിരുന്നല്ലോ. കൂടാതെ ബാപ്പയും ഉണ്ടായിരുന്നു. എന്നാൽ സുഹറയുടെ അഭിപ്രായത്തിൽ നസീറിന് പണ്ടേ സാമ്പത്തിക കുറവ് ഉണ്ടായിരുന്നത്രെ. നാട്ടുകാരും, ബന്ധുക്കളും ഒന്നും അറിഞ്ഞില്ലാന്ന് മാത്രം.ഏതായാലും പാവം സുഹറയുടെ കാര്യം വളരെ കഷ്ടം തന്നെ. നിന്നോട് പറയണ്ടാന്നു വിചാരിച്ചതാണ്. നീ അതോർത്തു ടെൻഷൻ അടിക്കും. ആമിനത്തയും, സുഹറയും, ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്. അവർ വരുമ്പോൾ ഏതായാലും നീ അറിയും അതോണ്ടാ ഞാൻ പറഞ്ഞെ...." റോസ് പറഞ്ഞു.'
തുടരും...