Some of our best stories
-
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
-
ബഡായിക്കഥ
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
-
മസിനഗുഡി
ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.കുമ്പളങ്ങ കനവുകള്‍
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന് നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഇന്റർവ്യൂ
മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്.
വഴിക്കാഴ്ചകൾ
- Details
- Written by: Bajish Sidharthan
- Category: Travelogue
- Hits: 847
പുറത്ത് ഒരു വേനൽമഴ പെയ്തു തോർന്നതാസ്വദിച്ചു പരസ്പരം പുണർന്നു കിടന്ന ഒരു ദിനം ഞാൻ ഭാര്യയോട് ചോദിച്ചു, "നമുക്കൊന്ന് വയനാട്ടിൽ പോയാലോ?"
പെട്ടെന്നുള്ള മൂഡിന് എന്ത് സാഹസത്തിനുമൊരുങ്ങുന്ന എന്റെ സ്വഭാവം അറിയുന്ന അവൾ പറഞ്ഞു
"ഇപ്പോൾ വേണോ?"
ഞാൻ പറഞ്ഞു
"വേണം എനിക്ക് താമരശ്ശേരി ചുരം കേറാൻ മുട്ടീട്ട് വയ്യ... അവിടെ ചെന്ന് പുതിയ പലതും പരീക്ഷികുകയുമാവാം"- Details
- Written by: Rajeev K
- Category: Travelogue
- Hits: 1311
ഉച്ചഭക്ഷണത്തിന് ശേഷമാണ് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്ക് വണ്ടി വിട്ടത്. മൈസൂർ കൊട്ടാരത്തിന്റെ പ്രൗഢ സൗന്ദര്യം വെറും രണ്ടു മണിക്കൂർ ഓട്ടപ്പാച്ചിലിൽ കണ്ടാസ്വദിച്ചതിന് ശേഷമുള്ള വരവാണ്. വളരെ മുമ്പ് സ്കൂൾ കാലഘട്ടത്തിൽ എക്സ്കർഷന് വന്നപ്പോൾ ക്ഷേത്രം സന്ദർശിച്ചതിന്റെ ഓർമ്മകൾ പൂർണ്ണമായും മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ല.
- Details
- Written by: Sohan KP
- Category: Travelogue
- Hits: 2393
രാവിലെ ക്യത്യം 6.30 ക്ക് തന്നെ ടൂറിസ്റ്റ് ബസ് അങ്കമാലിയില്‍ വന്നു. ഞാനും ജയയും കയറി. ബസ് ഫുള്‍ ആണ്. പുറകിലെ ഒരു സൈഡ് സീറ്റാണ് ലഭിച്ചത്.എറണാകുളത്ത് നിന്നും 4 am ന് പുറപ്പെടുന്ന ബസാണ്.
- Details
- Written by: Shaila Babu
- Category: Travelogue
- Hits: 2168
ഭാഗം 9
1986 ഡിസംബറിൽ താമരയുടെ ആകൃതിയിൽ നിർമ്മിക്കപ്പെട്ട ഈ ആരാധനാലയം ഡൽഹിയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു.
എല്ലാ ബഹായി ആരാധനാലയങ്ങൾ പോലെ ഇതും മതമോ മറ്റേതെങ്കിലും യോഗ്യതയോ പരിഗണിക്കാതെ എല്ലാവർക്കും തുറന്നു കൊടുത്തിരിക്കുന്നു. 34 മീറ്ററിലധികം ഉയരവും ശേഷിയുമുള്ള സെൻ്റട്രൽ ഹാളിലേക്ക് ഒമ്പത് വാതിലുകളോടെ ഒമ്പത് വശങ്ങളിലായി മൂന്ന് കൂട്ടങ്ങളായ ക്രമീകരിച്ചിരിക്കുന്ന, മാർബിൾ പൂശിയ 27 ദളങ്ങൾ ചേർന്നതാണ് ഈ കെട്ടിടം. 1300 പേരുടെ നിർമാണവൈദഗ്ധ്യത്താൽ ലോട്ടസ് ടെമ്പിൾ നിരവധി വാസ്തുവിദ്യാ അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.
- Details
- Written by: Sohan KP
- Category: Travelogue
- Hits: 1138
ഭാഗം 2
മുംബൈയില്‍ ഇപ്പോള്‍ മഴക്കാലമല്ല. എങ്കിലും ഇടയ്ക്കിടെ വളരെ വേഗത്തില്‍ ഒരു ചാറ്റല്‍ മഴ പെയ്യുന്നു. തിരികെ പോകുന്നു. അതു കൊണ്ട് തന്നെ ചൂടിന്, കുറവൊന്നുമില്ല, തന്നെയല്ല കടല്‍ത്തീരനഗരമായ മുംബൈയില്‍ ഹ്യുമിഡിറ്റിയും കൂടുതലാണ്. ഇനി മഴ പെയ്താല്‍ത്തന്നെ ആളുകള്‍ മരച്ചുവടുകളില്‍ കയറി നില്ക്കും. മഴ മാറിയാല്‍ നടക്കും. റെയിന്‍കോട്ടിട്ട് റോഡിലുടെ നടക്കുന്നവരും ഉണ്ട്. ആരും ആരെയും ശ്രദ്ധിക്കില്ല. സമയമില്ല. അതു തന്നെ കാരണം.
- Details
- Written by: Sohan KP
- Category: Travelogue
- Hits: 2255
നെടുമ്പാശ്ശേരിയില്‍ നിന്നും വെളുപ്പിന് 5.30 യ്ക്ക് തന്നെ മുംബൈയിലേയ്ക്കുള്ള ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്നു. രാവിലെ പെയ്ത മഴയില്‍ എയര്‍പോട്ട് നനഞ്ഞു കിടക്കുകയായിരുന്നു. വിണ്ണിലേയ്ക്കുയര്ന്ന യന്ത്രപക്ഷിയുടെ ജാലകത്തിലൂടെ നോക്കുമ്പോള്‍ അത്ഭുതകരവും കൗതുകവുമുണര്‍ത്തുന്ന ദ്യശ്യമാണ് കണ്ടത്. അങ്ങു താഴെ വളരെവളരെ താഴെയുള്ള കെട്ടിടങ്ങളില്‍ നിന്നുള്ള വൈദ്യുതവിളക്കുകള്‍ നനുത്ത മഴചാറ്റലിന്ടെ പശ്ചാത്തലത്തില്‍ വലിയ ഉത്സവാലങ്കാരവിളക്കുകള് പോലെ മിന്നിത്തിളങ്ങുന്ന മനോഹരമായ ഒരു കാഴ്ച.
- Details
- Written by: Shaila Babu
- Category: Travelogue
- Hits: 789
ഭാഗം 55
നവംബർ നാലാം തിയതി ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ഒട്ടാവ പാർലമെന്റ് ഹില്ലിലുള്ള ഒരു കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന കേരളപ്പിറവി ആഘോഷത്തിൽ ഞങ്ങളും പങ്കെടുത്തു. FOCMA യുടെ (ഫെഡറേഷൻ ഓഫ് കനേഡിയൻ മലയാളി അസ്സോസ്സിയേഷൻ)
പ്രസിഡന്റും ഞങ്ങളുടെ കുടുംബ സുഹൃത്തുമായ ശ്രീ ഷിബു വർഗ്ഗീസിന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു ഞങ്ങൾ പോയത്.- Details
- Written by: Mohan das
- Category: Travelogue
- Hits: 1343
ഞാനും , എന്റെ നാല് സഹോദരിമാരും, അതിൽ മൂത്ത സഹോദരിയുടെ ഭർത്താവും, ആ കുടുംബത്തിന്റെ മകളും, അവളുടെ മകനും അടക്കം എട്ടു പേർ ഏപ്രിൽ 14 - 22 , 2019ൽ വാരണാസി, മതുര , വൃന്ദാവൻ എന്നീ പുണ്യ സ്ഥല ദർശ്ശനം നടത്തിയ യാത്രാവിവരണമാണ് ഇവിടെ രചച്ചിരിക്കുന്നത്.