Some of our best stories
-
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
-
ബഡായിക്കഥ
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
-
മസിനഗുഡി
ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.കുമ്പളങ്ങ കനവുകള്
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന് മോന്തുമ്പോഴാണ് ശങ്കരന് നായര് ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഇന്റർവ്യൂ
മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്.
കവിതകൾ
- Details
- Written by: Sohan KP
- Category: Poetry
- Hits: 824
നീണ്ടു നിന്ന
ഉത്സവാഘോഷ രാവിന്
ആലസ്യത്തില് മയങ്ങുന്ന
വിജനമായ അമ്പലമൈതാനം.- Details
- Written by: Sumesh Parlikkad
- Category: Poetry
- Hits: 1539
തെളിനീരുറവ കലങ്ങിയൊഴുകി,
ദുർനിമിത്തത്തിൻ ലക്ഷണംപോൽ.കെട്ടഗന്ധമതിൻ ചന്തം കെടുത്തി
നിർദയമായ് പാഞ്ഞൊഴുകി!
- Details
- Written by: Sumesh Parlikkad
- Category: Poetry
- Hits: 283
ഹേതുവാര് ,
കാലമേ, നിൻ ച്യുതിക്ക് ഹേതുവാര്?
നില മറക്കുന്നു വർഷവും വേനലും
മതിമറന്നാടുന്നു രൗദ്രമോടെ.
വഴിതടഞ്ഞോരുടെ മുന്നിലിന്നു,
വിരുന്നുശാലയിൽ ഭവാൻ ചിരിയുതിർത്ത്
വരവേറ്റവരോടായി കുശലം ചൊല്ലി.
പകൽ നീന്തി വരുംപോലെ അവർ മനസ്സിൽ
പ്രസന്നതയൊഴുകിയും കിതച്ചുമെത്തി.- Details
- Written by: Bajish Sidharthan
- Category: Poetry
- Hits: 352
മുന്നൂറ്റിയമ്പതിന്റെ പുലിപാവ
ക്യൂവിനടുത്തെ ഓടയ്ക്കരികിൽ വീണതിനാണ്
രജനിയെന്ന അമ്മ
റിങ്കുവെന്ന കുട്ടിയെ തല്ലിയത്- Details
- Written by: പ്രിയവ്രതൻ S
- Category: Poetry
- Hits: 1409
"ശംഖുമുഖത്തെ പുരാതന പൂഴിയിൽ
എന്തേ മുഖം പൂഴ്ത്തി നിൽപ്പു തോഴി?
ശങ്കയോടല്പം ചരിഞ്ഞ തുലാവർഷ
മെന്തേ നനച്ചുകളഞ്ഞു നിന്നെ?- Details
- Written by: Sumesh Parlikkad
- Category: Poetry
- Hits: 645
വനവാസമകലുന്നു, വനവീഥി തേങ്ങുന്നു,
ഒന്നായ ചിന്തകൾ ദിശ മാറിയകലുന്നു.
മോചനം കാത്തൊരു ശിലയുമില്ല,
പാദം പതിപ്പിച്ചനുഗ്രഹിക്കാൻ.- Details
- Written by: Sumesh Parlikkad
- Category: Poetry
- Hits: 739
ഇത്രമേൽ തേടിയിട്ടും
കണ്ടില്ലയെൻ മനസ്സുറങ്ങുമിടം.മൺകൂനയ്ക്കുള്ളിലില്ല,
ഒഴുകുമീ,യാറിന്നുദരത്തിലില്ല.