മൊഴി സാക്ഷ്യം
സുഹൃത്തേ,
ഇത്രയും നാളത്തെ മൊഴിയുമാണുള്ള നിങ്ങളുടെ പരിചയത്തെ അടിസ്ഥാനമാക്കി മൊഴിയെ വിലയിരുത്താൻ നിങ്ങളെ ക്ഷണിക്കുകയാണ്. പ്രധാനമായി ഇനിപ്പറയുന്ന മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കുക.
മലയാള സാഹിത്യം കൈകാര്യം ചെയ്യുന്നതിലെ ഗുണ-ദോഷങ്ങൾ, മെച്ചമാക്കേണ്ട കാര്യങ്ങൾ.
ഒരു വെബ് പോർട്ടൽ എന്ന നിലയിൽ, സാങ്കേതികമായ ഗുണ-ദോഷങ്ങൾ, മെച്ചമാക്കേണ്ട കാര്യങ്ങൾ.
കസ്റ്റമർ സർവീസിലെ ഗുണ-ദോഷങ്ങൾ, മെച്ചമാക്കേണ്ട കാര്യങ്ങൾ.
ഇതിനു പുറമെ, മൊഴിയെ മികച്ചതാക്കിമാറ്റാൻ എന്താണ് ചെയ്യേണ്ടത്?
ലോഗിൻ ചെയ്ത ശേഷം അഭിപ്രായം പോസ്റ്റ് ചെയ്യാവുന്നതാണ്. (OR നിങ്ങളുടെ അഭിപ്രായം
- Details
- Written by: Chief Editor
- Category: Testimony
- Hits: 587
പ്രിയപ്പെട്ട പത്രാധിപർ,
മൊഴിയുടെ സമ്മാനം അഞ്ചു പ്രാവശ്യം നേടിയ വളരെ ചെറിയ ഒരു എഴുത്തുകാരനാണ് ഞാൻ. മൊഴിയുടെ പത്രാധിപ സമിതിയിൽ നിന്നും എനിക്ക് ലഭിച്ച പ്രോത്സാഹനങ്ങൾക്കും ചേർത്തുനിർത്തലിനും ആദ്യമേ തന്നെ ഈയുള്ളവന്റെ നന്ദിയും കടപ്പാടും രേഖപ്പെടുത്തട്ടെ.
എന്റെ വ്യക്തിപരമായ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പങ്കു വെക്കുന്നു.
മലയാള സാഹിത്യം വളരെ സ്തുത്യർഹമായ രീതിയിൽ മൊഴി കൈകാര്യം ചെയ്യുന്നുണ്ട്. കവിത, കഥ, യാത്രാകുറിപ്പുകൾ, ഹാസ്യം, അനുഭവക്കുറിപ്പുകൾ, സ്മരണകൾ, എന്ന് തുടങ്ങി നോവലിലും തുടർക്കഥകളിലും എത്തിനിൽക്കുന്നു മൊഴിയുടെ സാഹിത്യ രഥമുരുളുന്ന രാജ പാതകൾ. തികച്ചും അഭിനന്ദനാർഹം തന്നെ.
പുതിയ എഴുത്തുകാരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും മൊഴി ശ്രമങ്ങൾ തുടരണമെന്ന അഭിപ്രായമുണ്ട്.
പോർട്ടലിൽ രചനകൾ വായിച്ച വായനക്കാരുടെ പ്രതികരണങ്ങൾ ഏറെയൊന്നും കാണാൻ കഴിയുന്നില്ല. എഴുത്തിന് പ്രതികരണങ്ങൾ പ്രോൽസാഹനമാകും. അവരെ അതിനു പ്രേരിപ്പിക്കുവാനുള്ള ഉപാധികൾ പരീക്ഷിക്കേണ്ടിയിരിക്കുന്നു.
കസ്റ്റമർ സർവീസുമായി ഇതുവരെ നേരിട്ട് ബന്ധപ്പെടേണ്ടി വന്നിട്ടില്ല. കുറച്ചു സമയമെടുത്താലും മൊഴിയുടെ സമ്മാനങ്ങൾ ഓർമ്മപ്പെടുത്തലില്ലാതെ തന്നെ
ബാങ്ക് അക്കൗണ്ടിൽ എത്തിച്ചേരുന്നുണ്ട്. സമ്മനാർഹമായ രചനകൾ ഉൾപ്പെടുത്തിയ ഒരു റെകൺസിലിയേഷൻ സ്റ്റേറ്റ്മെന്റ്റ് കൂടെ രചയിതൾക്ക് അയക്കാനുള്ളനുള്ള സംവിധാനം ഉണ്ടാക്കിയാൽ നന്നായിരുന്നു.
സ്നേഹപൂർവ്വം
സതീഷ് തോട്ടശ്ശേരി
ബാംഗ്ലൂർ
- Details
- Written by: Chief Editor
- Category: Testimony
- Hits: 581
ഫെയ്സ് ബുക്കിൽ സുഹൃത്തുക്കളിലാരോ ഷെയർ ചെയ്തതിലൂടെയായിരുന്നു ഞാനാദ്യമായി മൊഴിയെ കുറിച്ച് അറിയുന്നത്. എഴുത്തുകാർക്ക് പ്രതിഫലം എന്ന വാക്കുകളാണ് എന്നെ മൊഴിയിലേക്ക് ആകർഷിച്ചതെന്ന് വേണമെങ്കിൽ പറയാം.
- Details
- Written by: C Ganesh Cherukat
- Category: Testimony
- Hits: 516
മികച്ച സംഘാടനവും ഡിസൈനിങ്ങും ശ്രദ്ധയിൽപ്പെട്ടു.
എഴുത്തുകാർക്ക് നല്ല അവസരം ആണ്.
ഫീച്ചർ എന്ന വിഭാഗം കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.
കേരളത്തിലെ ചില സ്ഥലങ്ങൾ, വിശേഷ സന്ദർഭങ്ങൾ, ചരിത്രം എന്നിവയെക്കുറിച്ച് വിവരം നൽകുന്ന ഫീച്ചറുകൾ ഉൾപ്പെടുത്തുക.
നന്ദി, സസ്നേഹം
ഡോ സി ഗണേഷ്
അസി പ്രഫസർ മലയാള സർവകലാശാല
തിരൂർ കേരളം
- Details
- Written by: Chief Editor
- Category: Testimony
- Hits: 677
സുഹൃത്തേ,
ഇത്രയും നാളത്തെ മൊഴിയുമാണുള്ള നിങ്ങളുടെ പരിചയത്തെ അടിസ്ഥാനമാക്കി മൊഴിയെ വിലയിരുത്താൻ നിങ്ങളോട് അപേക്ഷിക്കുകയാണ്. പ്രധാനമായി ഇനിപ്പറയുന്ന മൂന്നുകാര്യങ്ങൾ ശ്രദ്ധിക്കുക.