Some of our best stories
-
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
-
ബഡായിക്കഥ
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
-
മസിനഗുഡി
ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.കുമ്പളങ്ങ കനവുകള്‍
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന് നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഇന്റർവ്യൂ
മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്.
കഥാപരമ്പര
കഥാപരമ്പരകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Shikha P S
- Category: Story serial
- Hits: 16
ഒരാഴ്ച കഴിഞ്ഞപ്പോൾ ഗോപാലൻ ചേട്ടനു ആശുപത്രിയിൽ അഡ്മിറ്റാകേണ്ടിവന്നു. അമ്മയുടെ കേക്കാണ് കാരണമെന്ന് വത്സലച്ചേച്ചി മനോജിനെ ധരിപ്പിച്ചു. ആവൻ തന്നെയാണ് അതെന്നോടു പറഞ്ഞത്.
അവിവാഹിതയായ സുമംഗല ചേച്ചിയാണ് നാട്ടുകാരയുടെ ബ്ലൗസുകൾ എല്ലാം തുന്നിയിരുന്നത്. തുന്നാൻ കൊടുത്ത ബ്ലൗസ് വാങ്ങാനായി ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. മനോജിന്റെ വീടിനു മുന്നിലെത്തിയപ്പോൾ ഒരു ചെറിയ ചൂളംവിളി കേട്ടു. ഞാനൊന്നു പാളി നോക്കി.
- Details
- Written by: Shikha P S
- Category: Story serial
- Hits: 1058
ഇന്ന് ആ മരോട്ടി മരം മുറിച്ചു. മുറിപ്പിച്ചത് അയൽവാസി ഗോപാലൻചേട്ടന്റെ മകൻ മനോജായിരുന്നു. എന്റെ ചെറുപ്പത്തിൽ അത് ഞങ്ങളുടെ പറമ്പിലായിരുന്നു. ആ വൃക്ഷത്തിന് പ്രത്യേകതകൾ അധികം ഇല്ലായിരുന്നു. ആകർഷകമായ രൂപമോ, കഴിക്കാൻ കൊള്ളാവുന്ന ഫലമോ ഇല്ല. ഒരു പാഴ്മരം അയി അച്ഛൻ അതിനെ കണക്കാക്കിയിരുന്നു.
- Details
- Written by: Ruksana Ashraf
- Category: Story serial
- Hits: 741
ശ്രീനന്ദന്റെ ലെറ്റർ വായിച്ചു കൊണ്ട് മുറ്റത്തെ ഇടത്തെ സൈഡിലുള്ള ഊഞ്ഞാലിൽ ആടികൊണ്ടിരിക്കുകയായിരുന്നു 'സുഹാസിനി'. പകലിന്റെ വിടപറച്ചിലും, സന്ധ്യയുടെ ഇരുളാർന്ന ആഗമനവും, ലെറ്ററിലെ വരികളുമെല്ലാം അവളുടെ ഉള്ളം വല്ലാതെ പൂത്തുലച്ചു. ആ മാസ്മരികതയുടെ മാദകഗന്ധത്തിൽ അവളിലെ മോഹങ്ങളും, സ്വപ്നങ്ങളും ചിറക് മുളച്ച് പറക്കാൻ തുടങ്ങി.
- Details
- Written by: വി. ഹരീഷ്
- Category: Story serial
- Hits: 1867
കുമ്മുറു കഥകൾ തുടരുകയാണ്. ഇതിനു മുൻപുള്ള മൂന്നു ഭാഗങ്ങൾ മൊഴിയിൽ ലഭ്യമാണ്.
കുട്ടീം കോലും
"ചീക്കോ....."
"ആ....ചീക്കീ..."
ദൂരെ കുട്ടികൾ കളിക്കുന്ന ശബ്ദം കേട്ടു.- Details
- Written by: വി. ഹരീഷ്
- Category: Story serial
- Hits: 844
തെണ്ടിനടക്ക്ന്നെയ്നെടേലാണ് ആജിക്കാന്റെ ബളപ്പിന്റെ മൂലക്ക് കാട് പിടിച്ച് കെടക്ക്ണ അക്വേഷ്യ മരത്തിന്റെ എടേല് ചാക്കും കെട്ടിന്റെ ഉള്ള്ന്ന് പൊറത്തേക്കെറ്ങ്ങ്ന്ന നായികുഞ്ഞുങ്ങള കുമ്മുറു കണ്ടത്.
- Details
- Written by: Rajendran Thriveni
- Category: Story serial
- Hits: 2225
(ശാസ്ത്ര ലേഖന പരമ്പര)
പ്രകൃതിയുടെ ഭാഷ
ഉണ്ണിക്കുട്ടന് വീടിന്റെ വരാന്തയിലോ, മുറ്റത്തോ നിന്ന് ചുറ്റുമുള്ള മരങ്ങളും ചെടികളും ശലഭങ്ങളും പക്ഷികളും നോക്കിക്കാണാൻ വലിയ ഇഷ്ടമാണ്.
- Details
- Written by: Jithin V U
- Category: Story serial
- Hits: 2301
It is the cause, not the death
that makes the martyr.
- Napoleon Bonaparteഒന്ന്
ഗർഭാവസ്ഥയുടെ നീണ്ട ഉറക്കത്തിൽ നിന്നും പിറവിയിലേക്ക് ഉണരുമ്പോൾ അയാൾ തൊണ്ടപൊട്ടുമാറ് നിലവിളിച്ചിരുന്നു. പക്ഷെ മരണത്തിലൂടെ മറ്റൊരു ജന്മത്തിലേക്ക് ഉറങ്ങിയുണരുമ്പോൾ അയാൾ തീർത്തും മൗനിയായിരുന്നു.
- Details
- Written by: Vishnu Madhavan
- Category: Story serial
- Hits: 2640
കടലിലെ ഒരു അപകടവും, കടംകഥപോലെ തുടർന്നുള്ള സംഭവങ്ങളും. അവസാനം വരെ വരെ മനോഹരമാണ് ഈ തുടർക്കഥ.
തിരകളിൽശക്തമായ മഴ! ഒപ്പം കണ്ണഞ്ചിപ്പിക്കുന്ന ഇടിയും മിന്നലും! നടുക്കടലിൽ ഇരമ്പി ആർത്തു വരുന്ന കാറ്റിലും കോളിലും പെട്ട് ബോട്ട് ആടി ഉലയുന്നുണ്ടായിരുന്നു. നട്ടുച്ചയാണ്. പക്ഷേ സുര്യനെ കാണാനുണ്ടായിരുന്നില്ല. കാർമേഘങ്ങൾ മൂടി ചുറ്റും ഇരുട്ടിയടച്ചു കിടക്കുന്നു. ഞങ്ങൾ അഞ്ചുപേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്.- Details
- Written by: വി. ഹരീഷ്
- Category: Story serial
- Hits: 5359
കുമ്മുറു കഥകൾ തുടരുകയാണ്. ഒന്നാം ഭാഗം വായിക്കാം
തൊടിയിലെ വിശേഷങ്ങൾ
ഓണത്തുമ്പികള്‍ എത്തി തുടങ്ങി, വേനല്‍ മാറി, വർഷം മാറി, വസന്തം മാറി, ശരത് കാലം അവസാനിക്കാറായി. പൂവായ പൂവെല്ലം വിരിഞ്ഞ് കായ്ച് തൊടങ്ങി. കുമ്മുറു എന്നും തൊടിയേക്കെറങ്ങും വളപ്പിലുള്ള പൂവിനോടും, മരങ്ങളോടും, ചെടികളോടും സംസാരിക്കും. ആയിടക്കാണ് ഒരു ദെവസം തൊടിയിലേക്കെറങ്ങിയപ്പൊ തേന്മാവിന്റെ മോളിലേക്ക് അള്ളിപ്പടർന്ന് കേറിയ സർബത്തും കായീരെ (ഫാഷൻ ഫ്രൂട്ട്) പൂവുകൾ കുമ്മുറൂനോട് പരാതി പറഞ്ഞത്.
- Details
- Written by: വി. ഹരീഷ്
- Category: Story serial
- Hits: 4739
വളരെ വ്യത്യസ്തമായ ഈ രചന തുടർക്കഥയായി അവതരിപ്പിക്കുന്നു. ഇതിലെ ലോകവും, കഥാപാത്രങ്ങളുടെ അനുഭവങ്ങളും മൊഴിയിലെ മറ്റു രചനകളിൽ കാണാൻ കഴിയില്ല. വ്യത്യസ്തമായ ഒരു പരീക്ഷണത്തിനു മുതിർന്ന ഹരീഷ് അഭിനന്ദനം അർഹിക്കുന്നു.