ഭാഗം 21
ദാമു സാറ് ഒരിക്കൽ ചീരുവിനെ കാണാൻ വന്നിരുന്നു. 'മോളെ ഒരു നോക്ക് കണ്ടു പൊയ്ക്കോളാം, എന്ന് പറഞ്ഞു. കഷണ്ടി തലയും കട്ടി കണ്ണടയുമൊക്കെ വെച്ച സാറെ കണ്ടപ്പോ ആദ്യം ചീരുവിന് മനസ്സിലായില്ല.
"വയസ്സായി... ചെയ്തതൊക്കെ തെറ്റായി പോയീന്ന് മനസ്സിലായി. പൊറുക്കണം, ദാമു ചീരുവിന്റെ മുന്നിൽ കൈകൾ കൂപ്പി കൊണ്ട് പറഞ്ഞു."
"സാറോട് പൊറുക്കേണ്ടത് ഞാനല്ല, ദൈവമാണ്. പിന്നെ ഒരു കാര്യം മോൾ കുടുംബം കുട്ടികൾ ഒക്കെയായി കഴിയുകയാണ് അവരെ ബുദ്ധിമുട്ടിക്കരുത്. കാണണമെന്ന് നിർബന്ധമാണെങ്കിൽ ഞാൻ കാണിച്ചു തരാം. സാറുടെ മോൾ അല്ലെ" ചീരു പറഞ്ഞു.
അത് കേട്ടപ്പോൾ ദാമു സാറെ. കണ്ണുകൾ നിറഞ്ഞൊഴുകി.
"എന്താ സാറെ ടീച്ചർക്കും കുട്ടികൾക്കും സുഖം തന്നെയല്ലേ... ചീരു ചോദിച്ചു."
"ഇവിടെനിന്ന് പോയതിൽ പിന്നെ ടീച്ചർ അവരുടെ ഇഷ്‌ടത്തിന് ജീവിക്കാൻ തുടങ്ങി. എന്നെ വക വെക്കൂല. മക്കളെയും അവരുടെ വരുതിക്കാക്കി. അവരാണെങ്കിൽ ഇപ്പോൾ അവരുടെ ഇഷ്‌ടത്തിന് ജീവിക്കുന്നു ശാസിക്കാൻ പാടില്ല. നിങ്ങൾ ഒരു നല്ല പിള്ള എന്ന് ടീച്ചർ പറയും."
"മോളെ ഒന്ന് സ്നേഹത്തോടെ തലോടാൻ സമ്മതിക്കൂലായിരുന്നു, കണ്ണുരുട്ടും. തിരിച്ചെടുക്കാൻ പറ്റാത്ത തെറ്റുകൾ പറ്റിപ്പോയി. തിരുത്താനും കഴിയൂലാലോ. എന്നാൽ ചീരു നീയൊന്ന് അറിയണം, അവളെ എനിക്കു വളരെയേറെ ഇഷ്‌ടം തന്നെയായിരുന്നു. എന്നാൽ ദാമ്പത്യബന്ധത്തിൽ അവൾക്കൊരു തണുത്ത മട്ടാ.ജോലി കഴിഞ്ഞു ക്ഷീണിച്ചു മയങ്ങുമ്പോൾ അവളെ വിളിച്ചുണർത്താൻ മനസ്സനിവദിക്കാതെ ഞാനും മുരടിച്ചു പോയിരുന്നു. ആ സമയത്താണ് ചീരുവിനോട് ഞാൻ ആ തെറ്റ് ചെയ്തു പോയത്."
"സാറെ... നിങ്ങൾക്കൊക്കെ ഇത്രയും വിവരവും, വിദ്യാഭ്യാസമൊക്കെ ഉണ്ടായിട്ട്. ഒന്ന് ഇരുന്ന് തീർക്കേണ്ട പ്രശ്‌നം അല്ലെ ഉണ്ടായിരുന്നുള്ളു. വേണ്ടപ്പോൾ വേണ്ട രീതിയിൽ ചെയ്തില്ല. കൂട്ടിയാൽ നൂറായിസ്, അത് നല്ലപോലെ ജീവിക്കൂടായിരുന്നോ?"
"സത്യത്തിൽ സാറെ കാര്യം കഷ്ടം തന്നെയാണ്. ഞാൻ ടീച്ചറോട് സംസാരിക്കട്ടെ."
"വേണ്ട... ചീരു.. എന്നിട്ടും കാര്യമൊന്നും ഇല്ല, ഞാൻ പോട്ടെ... നിന്നോട് മാപ്പ് ചോദിക്കണമെന്നുണ്ടായിരുന്നു. കഴിഞ്ഞു." ദുഃഖഭാരവും പേറി ആ മനുഷ്യൻ വലിഞ്ഞു വലിഞ്ഞു നടന്നു നീങ്ങി.
'മോളെ കാണണ്ടേ... പേരക്കുട്ടികൾക്ക് അപ്പൂപ്പനൊത്ത് ആനകളിക്കേണ്ടേ...' ചീരു മനസ്സിൽ പറഞ്ഞു കൊണ്ട് വിതുമ്പി കരഞ്ഞു.
ഭാര്യാഭർതൃബന്ധം എന്ന് പറയുന്നത് ഏറ്റവും മൂല്യം കൂട്ടിയ ബന്ധം തന്നെയായിരിക്കണം. അതിന്റെ തൂണുകൾക്ക് നല്ല ഊടും, ഉറപ്പും വേണം. ഇതിന് സാധ്യമാണെങ്കിൽ മാത്രമേ വിവാഹം കഴിക്കാവൂ... രണ്ട് പേരും, രണ്ട് കൂട്ടരുടെയും ബന്ധുക്കൾ തമ്മിൽ ഊട്ടി ഉറപ്പിച്ച ബന്ധം ആയിരിക്കണം അത്.
വിവാഹത്തിന് മുമ്പ് സ്വയം ചോദിക്കുക, ഞാൻ വിവാഹത്തിന് ഒരുക്കമാണോ? മനസ്സിൽ എവിടെയെങ്കിലും ഏതെങ്കിലും കോണിൽ നെഗറ്റീവ് ചിന്തകൾ ഒളിഞ്ഞിരിപ്പുണ്ടെങ്കിൽ വിവാഹത്തിന് മുതിരരുത്. അത്പോലെ മൃഗീയ വാസനയോ, ഈഗോ പ്രശ്നമോ, പകയോ, എന്തെങ്കിലും ഉണ്ടെങ്കിൽ ചികിൽസിക്കുക. ഈ ആധുനിക കാലഘട്ടത്തിൽ ഇന്ന് എല്ലാ പ്രോബ്ലത്തിനും സൊല്യൂഷൻ ഉണ്ട്. നന്നായി പെർഫെക്ട് ആയാൽ മാത്രം ഇരു കൂട്ടരും വിവാഹത്തിന് മുതിരുക. വിവാഹത്തിനുമുമ്പ് നല്ലൊരു കൗൺസിലരുടെ ഉപദേശം തേടുക.
ഓരോ കുടുംബത്തിലെയും ഭാര്യയും, ഭർത്താവും ഒരു ഉറച്ച തീരുമാനത്തിൽ എത്തുകയാണെങ്കിൽ അനാവശ്യമായ ഈഗോ പ്രശ്നമോ, വിവാഹേതര ബന്ധങ്ങളോ ഉണ്ടാവില്ല. നന്നായി ചിന്തിച്ചുറപ്പിച്ചേ തീരുമാനങ്ങൾ എടുക്കാൻ പാടുള്ളു.. ഭാവിയിലേക്ക് ദോഷമാകുന്ന ഒരു കാര്യവും ആരും ചെയ്യരുത്.നമ്മൾ എന്ത് തെറ്റ് ചെയ്താലും അത് എന്നെങ്കിലും തെളിയിക്കപ്പെടും. ആളുകൾ നമ്മളെ ക്രൂശിക്കപ്പെടും. പങ്കാളിയോട് എന്നും നീതി പുലർത്തുക.
ഐക്കരയിലുണ്ടായിരുന്ന ബാങ്ക് മാനേജർ, ജയനും, ജയന്തിയെയും, മക്കളെയും ഓർക്കുമ്പോൾ തന്നെ താജ്മഹൽ കണ്ട സുഖമാണ്.
ലോകത്തെ കുറിച്ച് ഒന്നും അറിയാത്ത കൊച്ചു ഗ്രാമം. സ്കൂളിൽ പോകുമ്പോൾ ടീച്ചരും, മറ്റും ചില പ്രധാനപ്പെട്ട ന്യൂസ് ഒക്കെ ക്ലാസ്സിൽ വായിക്കും. എലിസ സിസ്റ്റർ, മേരി ടീച്ചർ ഒക്കെ നല്ല കഥകാരികൾ ആയിരുന്നു. ഇവരിൽ നിന്ന് കിട്ടിയ പല വാചകങ്ങളും അത് മനസ്സിലാക്കിയ വിദ്യാർത്ഥികൾക്ക് പിന്നീട് പ്രചോദനമായി തീർന്നിട്ടുണ്ട്.
ഇങ്ങനെ ചെറുതായി പരിഷ്കരിച്ചു വരുന്ന ഗ്രാമത്തിലേക്കായിരുന്നു ജയൻ സാറിന്റെയും, ഫാമിലിയുടെയും വരവ്.ടെലി വിഷന് മുന്നിൽ 50 ആളുകളെങ്കിലും ഉണ്ടാകും, അതിൽ നിന്ന് വരുന്ന ഓരോ പ്രോഗ്രാമും കൗതുകം നിറഞ്ഞതായിരുന്നു. ആദ്യമായ് ഐസ്ക്രീം കഴിച്ചത്. പേരറിയാത്ത പല പലഹാരത്തിന്റയും നാവിൽ നിന്ന് മായാത്ത രുചിയും, അതിനേക്കാൾ ഉപരി അവർ തമ്മിലുള്ള സ്നേഹത്തിന്റെ ആഴവും, മറ്റുള്ളവരെ സ്നേഹിക്കുന്നതും. എല്ലാം ഐക്കരയിലുള്ളവർക്ക് പുതിയ പുതിയ അറിവായിരുന്നു.
ജയന്തി ചേച്ചി ഭയങ്കര കൃഷ്ണഭക്തയായിരുന്നു. അത് കുട്ടികളിലേക്കും പകർന്നു. ഭൗതിക ആവശ്യങ്ങൾ നേടിയത് കൊണ്ട് നമ്മുടെ മനസ്സിന് തല്ക്കാല തൃപ്തിയെ കിട്ടുകയുള്ളൂ. ആത്മീയതയാണ് ജീവിത നിലനിൽപ്പിനു വേണ്ടത്. മറ്റുള്ളവരെ സ്നേഹിക്കുക, ആവിശ്യക്കാരെ സഹായിക്കുക.
'മോനെ വിശക്കുന്നുണ്ടെങ്കിൽ ഫുഡ് എടുക്കാലോ.... എടുക്കട്ടെ, ഇങ്ങനെയെ ചേച്ചി ചോദിക്കുകയുള്ളൂ.:
'അമ്മക്ക് ബുദ്ധിമുട്ടില്ലെങ്കിൽ കുറച്ചു കഴിഞ്ഞിട്ട് മതി, മോൻ അതിനു മറുപടി പറയും.'
'പഠിക്കണ്ടേ... കുറച്ചു ഹോം വർക്ക് കൂടി ചെയ്തു തീർക്കാനില്ലേ, അത് നമുക്ക് ചെയ്യണ്ടേ...'
'ചെയ്യാം അമ്മേ... മലയാളം കുറച്ചു കൂടി പഠിക്കാനുണ്ട്.'
'ജയേട്ടൻ കുട്ടികളുടെ അടുത്തിരുന്ന് അവർക്ക് ഹോം വർക്ക് ഒന്ന് പറഞ്ഞു കൊടുക്കുമോ? ഞാൻ കിച്ചനിലേക്ക് ചെല്ലട്ടെ.'
ഒരേ മനസ്സും, ശരീരവും കൊണ്ട് അവര് ജീവിതം മുന്നേറി. അവരുടെ ജീവിതം കണ്ട് കൊണ്ട് പലരും, പലതും പഠിച്ചു.
മമ്മാലിക്ക മരിച്ചതിൽ പിന്നെ കുട്ടികൾ വളർന്നപ്പോൾ ഉമ്മച്ചിയുടെ പരിധിയിൽ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു.ചെറിയ പ്രായത്തിൽ തന്നെ മജീദും, സുഹൈലും, ബീഡി, സിഗരറ്റ് ഒക്കെ പരീക്ഷിക്കാൻ തുടങ്ങി.
കുട്ടികൾ എല്ലാം വട്ടം കൂടിയിരുന്ന് ഓരോ കളിയുടെ രസത്തിൽ മുഴുകിയിരിക്കുമ്പോഴായിരിക്കുംപരിചയമില്ലാത്ത ഒരു വാസന നമുക്ക് കിട്ടുക. എല്ലാവരും വിചാരിക്കും ഇത് എന്തോ ഒരു അത്തറിന്റെ മണമായിരിക്കും എന്ന്.
അപ്പൊ വായാടിയായ സാറ ചോദിക്കും." മജീദേ നീ അത്തർ പൂശിയോടാ?"
അവൻ പതുക്കെ തലയാട്ടും.
ഒരു ദിവസം അമലാണ് സാറയോടും, റോസിനോടും പറഞ്ഞത്.
"എടീ... നമ്മുടെ മജീദ് വലിയ പുകവലിക്കാരനാണെന്ന് തോന്നുന്നു. സുഹൈബിനും കൊടുക്കാറുണ്ടത്രേ.'
"എന്നാൽ നിനക്കും വലിച്ചൂടെ?"റോസ് ചോദിച്ചു.
ഞാൻ നോക്കി, എനിക്കു അതിന്റെ മണം പിടിക്കുന്നില്ല.
പിന്നീട് മജീദിനെ കണ്ടപ്പോൾ സാറ ആരാധനയോടെ നോക്കി നിന്നുപോയി
അന്ന് സ്കൂളിൽ പുകവലി, മദ്യപാനം എന്നിവ വിഷയമാക്കി കുട്ടികൾക്കും. മുതിർന്നവർക്കും, ഒരു ക്ലാസ് ഉണ്ടായിരുന്നു. പുക വലിച്ചുണ്ടാകുന്ന ദൂഷ്യഫലങ്ങൾ കേട്ട് എല്ലാവരുടെയും കണ്ണ് തള്ളി മാരക രോഗങ്ങൾ വിളിച്ചു വരുത്തുന്ന ലഹരി ഉപയോഗങ്ങളെ കുറിച്ചുള്ള ക്ലാസ് കേട്ട് പിന്നെ മജീദിനെ കണ്ടപ്പോൾ മാരക രോഗങ്ങൾ പിടിപ്പെട്ട കുട്ടികളെ പോലെയാണ് എല്ലാവരും നോക്കിയത്. ഇതിൽ നിന്ന് ഇവരെ പിന്തിരിപ്പിക്കാൻ ഐക്കരയിലുള്ള കുട്ടികൾ എല്ലാം ഒറ്റകെട്ടായി നിന്നു.
ചെറിയ ലഹരി പ്രദാർഥങ്ങൾ ഉപയോഗിച്ച് തുടങ്ങി അത് പോരാന്ന് തോന്നുമ്പോൾ വീര്യം കൂടിയ മറ്റ് ലഹരി വസ്തുക്കളെ കൂട്ട് പിടിക്കുന്നു.
എപ്പോഴും ഇവരുടെ ഉള്ളിൽ ഒരു കുറ്റബോധം മന്ത്രിക്കുന്നുണ്ടാകും. വേണ്ടായിരുന്നു എന്ന്. നിർത്തണം എന്നൊക്കെ, എന്നാൽ കൈ വിട്ട് പോയിട്ടുണ്ടാകും. ചിന്തിക്കാനും, പ്രവർത്തിക്കാനുമുള്ള കഴിവ് നഷ്‌ടപെടുന്ന ഈ കൂട്ടർ പിന്നീട് കുറ്റവാളിയായി മാറുന്നു. പല പീഡനകേസിലും, കൊല കേസിലും അകത്താക്കപ്പെട്ട പ്രതികൾ മിക്കവാറും ലഹരി ഉപയോഗിക്കുന്നവർ ആയിരിക്കും. ലഹരി വസ്തുക്കളെ പിന്നാലെ പായുന്നവർ അവനവനു തന്നെയും, ഈ ലോകത്തിനു തന്നെയും നാശം വിതക്കും. സ്വയം സ്നേഹിക്കുന്ന ഇവർക്ക് കുടുംബത്തെ സ്നേഹിക്കാൻ കഴിയൂല. ഒന്നോർത്തിട്ടുണ്ടോ? ആളുകളെ മുന്നിൽ കോമാളിയായി, അവനവൻന്റെ തന്നെ വില കളഞ്ഞ് ഈ ഭൂമിയിൽ ജീവിക്കുന്നവർ ഒന്നോർക്കുക. ഈ യാത്ര അവസാനിക്കാൻ എത്ര ദൂരം...
ആർക്കുമറിയില്ല. ചിലപ്പോ ഇന്നാകാം, നാളെ, എപ്പോഴും ആകാം. പിന്നെ എന്തിന്? സ്വയം നാശം വിതച്ച് മറ്റുള്ളവരെ നാശത്തിലേക്ക് നയിക്കുന്നു.
സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കഞ്ചാവ് വില്പന ആധുനിക സമൂഹത്തിൽ വല്ലാതെ പടർന്നു കയറിയിരിക്കുന്നു. എന്ന സത്യം ഞെട്ടലുളവാക്കുന്നതാണ്. കുറച്ചു പണം സമ്പാദിക്കാൻ വേണ്ടി ആളുകൾ ഒന്നും ചെയ്യാൻ മടിയില്ലാത്ത കാലം. അല്പം സുഖത്തിനു വേണ്ടി കാട്ടികൂട്ടുന്ന പേകൂത്തുകൾ.
തുടരും...