• MR Points: 0
  • Status: Ready to Claim

(Last updated on 05.05.2023)

മൊഴിയിൽ സമർപ്പിക്കുന്ന രചനകൾ ഈ പബ്ലിഷിംഗ് ഗൈഡ് പ്രകാരം തയാർ ചെയ്യേണ്ടതാണ്. അല്ലാതുള്ളവ ഒഴിവാക്കപ്പെടുകയോ പ്രസിദ്ധപ്പെടുത്താൻ കാലതാമസം വരികയോ ചെയ്യാം. 

മറ്റിടങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ രചനകൾ മൊഴിയിൽ പ്രസിദ്ധം ചെയ്യില്ല. അഥവാ എന്തെങ്കിലും കാരണത്താൽ പ്രസിദ്ധപ്പെടുത്തിയാൽ, അതിനു points ഉണ്ടാകില്ല. ഒരാളുടെ എത്ര രചനകൾ വേണമെങ്കിലും മൊഴിയിൽ സമർപ്പിക്കാം. എന്നാൽ ഒരു ദിവസം ഒരാളുടെ ഒരു രചന മാത്രമേ പ്രസിദ്ധം ചെയ്യുകയൊള്ളു. 

മൊഴിയുടെ നാവിഗേഷനിൽ ഉള്ള  വിഭാഗങ്ങളിൽ (category) പെടുന്ന രചനകൾ മാത്രമേ പ്രസിദ്ധം ചെയ്യുകയൊള്ളൂ. Eg: കഥ, ചിരി, അനുഭവം, വഴിക്കാഴ്ച, ലേഖനം, തുടർക്കഥ, നോവൽ, കവിത, പുസ്തകപരിചയം etc. 

രചനകൾ എഴുതുമ്പോൾ / ടൈപ്പ് ചയ്യുമ്പോൾ, ഇടത്തെ അറ്റത്തു നിന്നും തുടങ്ങണം (No indentation allowed). ഇടത്തെ മാർജ്ജിനും വാചകത്തിനും ഇടയിൽ ഒഴിഞ്ഞ ഇടം (space) ഉണ്ടാവാൻ പാടില്ല. 

പൂർണ്ണ വിരാമം ഇടുമ്പോൾ, അതിനു തൊട്ടു മുൻപ് ശൂന്യസ്ഥലം (space) പാടില്ല. എന്നാൽ അതിനു ശേഷം ഒരു space ഉണ്ടായിരിക്കണം. 

ഒരു വാചകത്തിന്റെ അവസാനം അനന്തമായി കുത്തുകൾ ഇടരുത്. മനസ്സിലുള്ള ആശയം നിങ്ങൾക്ക് വാക്കുകളിലൂടെ കൃത്യമായി പ്രകടിപ്പിക്കാൻ കഴിയാത്തതുകൊണ്ടാണ് കുത്തുകളിട്ടു വികലമാക്കുന്നത്. 

ഗദ്യ രചനകളിൽ ആശയങ്ങൾ മുറിഞ്ഞുപോകാതെ പാരഗ്രാഫുകൾ തിരിച്ചിരിക്കണം. എല്ലാ പാരഗ്രഫുകളും  ഇടത്തെ മാർജിനോട് ചേർന്നു തുടങ്ങിയിരിക്കണം (No indentation allowed).

പ്രസിദ്ധീകരണ യോഗ്യമായ രചനകളിൽ ഭാഷാപരമായ തെറ്റുകൾ, വ്യാകരണപ്പിഴവുകൾ, അപൂർണ്ണമായ വാചകങ്ങൾ, അക്ഷരത്തെറ്റുകൾ എന്നിവ ഉണ്ടായിരിക്കാൻ പാടില്ല. ആവശ്യമുള്ള ഇടങ്ങളിൽ ഭാഷാചിഹ്നങ്ങൾ ഉപയോഗിച്ചിരിക്കണം. തെറ്റുകൾ രചനയിൽ കടന്നുകൂടിയാൽ അവ പ്രസിദ്ധീകരിക്കില്ല.

ഗൂഗിൾ എഴുത്ത് ഉപകരണങ്ങൾ Google Malayalam Transliteration ഉപയോഗിച്ച് രചനകൾ തയാറാക്കേണ്ടതാണ്.   FML TT രേവതി, FML TT കാർത്തിക തുടങ്ങിയ TT ഫോണ്ടുകൾ പാടില്ല. 

പന്ത്രണ്ടു വരികളിൽ കുറഞ്ഞ പദ്യ രചനകൾ പ്രസിദ്ധീകരിക്കില്ല. ഹൈക്കു കവിതകളും, 'കുഞ്ഞുണ്ണി'ക്കവിതകളും ഒരു കൂട്ടമായി (group of 5 or more), പൊതുവായ ഒരു ശീർഷകത്തോടൊപ്പം സമർപ്പിക്കുക.

തീരെ ചെറിയ ഗദ്യ രചനകൾ പ്രസിദ്ധം ചെയ്യില്ല. 250 വാക്കുകൾ എങ്കിലും രചനയിൽ ഉണ്ടായിരിക്കണം. തീരെ ചെറിയ ഗദ്യരചനകൾ, രണ്ടോ അതിലധികമോ ചേർന്ന ഒരു കൂട്ടമായി (group), പൊതുവായ ഒരു ശീർഷകത്തോടൊപ്പം സമർപ്പിക്കുക. നോവൽ പോലുള്ള തുടർ-രചനകളിൽ ഓരോ ഭാഗത്തിനും കുറഞ്ഞത് 500 വാക്കുകൾ ഉണ്ടായിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക്, ഇനിയുള്ള ലിങ്കുകൾ സന്ദർശിക്കുക. 

 

ഭാഷാ ചിഹ്നങ്ങൾ

ഭാഷാചിഹ്നങ്ങൾ എങ്ങനെ ഉപയോഗിക്കണം 

 

കഥയിലെ പിഴവുകൾ 

കഥയെഴുത്തിലെ പ്രേംനസീർ രോഗം?

ഇന്നലെ വരുത്തിയ അബദ്ധം

 

കവിതയിലെ പിഴവുകൾ

കവിതാരചനയിലെ അപഥസഞ്ചാരങ്ങൾ

എന്താണു കവിത?

 

യാത്രാവിവരണം എങ്ങനെ മികച്ചതാക്കാം?

വഴിക്കാഴ്ച എഴുതുമ്പോൾ

 

തുടർ-രചനകൾ എഴുതുമ്പോൾ

നോവൽ എങ്ങനെ സമർപ്പിക്കണം?

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ