ജീവിതാനുഭവങ്ങൾ
- Details
- Written by: Bajish Sidharthan
- Category: Experience
- Hits: 1585
ആത്മകഥാപരമായ ഈ വിവരണം മനോഹരമാണ്. അതു വായനക്കാരെ തങ്ങളുടെ ബാല്യ-കൗമാരങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകും.
- Details
- Written by: Canatious Athipozhiyil
- Category: Experience
- Hits: 1399
1990 ജനുവരി 10. ഗൾഫിൽ പോകാൻ മുംബയിൽ എത്തിയ കാലം. മുബൈയിൽ വെച്ച് അങ്ങനെ ഒരു ഇന്റർവ്യൂവിന് ചാൻസ് കിട്ടി. ഗൾഫിലേക്കുള്ള ഇന്റർവ്യൂ ആണ്. പുറത്തു നീണ്ട ക്യൂ കാണാം. മലയാളി ഏജൻസി ആണ് കൊണ്ട് പോകുന്നത് എല്ലാവരുടെയും കയ്യിൽ ചെറിയ പുസ്തകം പോലൊന്നുണ്ട് . മലയാളി ഏജൻസി ആയതു കൊണ്ട് ഇന്റർവ്യൂവിന് വന്നവരൊക്കെ തന്നെ മലയാളികൾ ആണ് . കൈയിൽ ഇരിക്കുന്ന കൊച്ചു പുസ്തകം എസ് എസ് എൽ സി ബുക്കാണ് എന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായി. അതിനകത്തെ മിക്കവരുടെയും മാർക്ക് എന്നെ പോലെ 210 ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു.
- Details
- Written by: Shafy Muthalif
- Category: Experience
- Hits: 294
2017-ൽ നോബൽ സമ്മാനം നേടിയ നോവലിസ്റ്റാണ് കസുവോ ഇഷിഗുറോ. അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു നോവലാണ് ‘ദിവസത്തിന്റെ ശേഷിപ്പുകൾ' ( The remains of the day ). അതിൽ ഒരു പ്രഭു കുടുംബത്തിലെ ബട്ലറുടെ കഥയാണ് വിവരിക്കുന്നത്. സ്വയം വിസ്മരിച്ച്, സ്വയം ഇല്ലാതായി, മറ്റുള്ള ഒരു കുടുംബത്തിനായി ജോലി ചെയ്യുന്നവരാണ് പൊതുവെ വേലക്കാർ. കഥയിലെ വേലക്കാരൻ അത്തരം ഒരു നിസ്വാർത്ഥ സേവകനാണ്.
- Details
- Written by: Vineesh V Palathara
- Category: Experience
- Hits: 326
പ്രായം കൂടിവരുന്നു എന്നതിന്റെ ലക്ഷണമായി മുടി ഇടയ്ക്കിടെ നരച്ചതൊഴിച്ചാൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. തരക്കേടില്ലാതെ കഴിഞ്ഞു പോകാനുള്ള വകയുമുണ്ട്. മക്കൾക്ക് ജോലി സ്നേഹ നിഥിയായ ഭാര്യ വാർദ്ധക്യം സന്തോഷകരമാകുവാൻ മറ്റെന്ത് വേണം. കട്ടൻ ചായ കുടിക്കുന്നതിനിടയിലുള്ള ഭാര്യയുടെ കമന്റെ കേട്ടില്ലെന്ന് നടിച്ചെങ്കിലും കാര്യം സത്യം തന്നെ. ജീവിതം സന്തോഷകരം.
- Details
- Written by: പ്രിയവ്രതൻ S
- Category: Experience
- Hits: 660
അങ്ങനെ ഒരിടം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടോ? അങ്ങനെയുണ്ടെണ്ടകിൽ, ഒരു പക്ഷെ തിക്തമായ അനുഭവങ്ങൾ മനസ്സിനെ പൊള്ളിച്ച ഇടമാകാം പലർക്കും അത്. വേദനിപ്പിക്കുന്ന ഓർമ്മകളിലേക്കു മടങ്ങിപ്പോകാൻ ഇഷ്ടമില്ലാത്തതുകൊണ്ടാകാം അങ്ങനെയുള്ള ഒരു തിരിച്ചുപോക്കിനെ നിരാകരിക്കുന്നത്.
- Details
- Written by: Mekhanad P S
- Category: Experience
- Hits: 1667
4 ചില കണ്ടെത്തലുകൾ
സുപ്രഭാതങ്ങളിൽ അല്പം നേരത്തെ ഉണരുക എന്ന ലക്ഷ്യവുമായി പട നയിച്ച ഞാൻ എത്തിച്ചേർന്നത് വളരെ വിചിത്രമായ മറ്റൊരു ഭൂമികയിലാണ്. ഉറങ്ങുന്നതോ ഉണരുന്നതോ അല്ല പ്രസക്തമായ കാര്യം എന്നുള്ള തിരിച്ചറിവാണ് അതെനിക്ക് സമ്മാനിച്ചത്.
- Details
- Written by: Mekhanad P S
- Category: Experience
- Hits: 806
3 ഒരു തുറന്ന കത്ത്
പ്രിയപ്പെട്ട മനസ്സേ,
ഇത്രയും ദിവസങ്ങളിലെ എന്റെ നിരീക്ഷണത്തിൽ നിന്നും ഞാനറിഞ്ഞത് ചില ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഏത്രയോ നാളുകളായി ഞാൻ കരുതിയിരുന്നത്, നീ ആണ് ഞാൻ എന്നായിരുന്നു. ഇപ്പോൾ മനസ്സിലായി നീ എന്നോടൊപ്പം കൂടിയ കൗശലക്കാരനാണെന്ന്. ആ കൗശലം കൊണ്ടാണല്ലോ നീ ആണു ഞാൻ എന്നു പോലും തെറ്റിദ്ധരിക്കപ്പെട്ടത്. സുഖങ്ങളുടെ ആവശ്യം എനിക്കായിരുന്നില്ല.
- Details
- Written by: Chief Editor
- Category: Experience
- Hits: 995
മീനച്ചൂട് അതിൻ്റെ പാരമ്യത്തിലെത്തി നിൽക്കയാണ്. ഇന്നു പെയ്യും, നാളെ പെയ്യാതിരിക്കില്ല, മറ്റന്നാൾ തീർച്ചയായും പെയ്തിരിക്കും എന്നിങ്ങനെയുള്ള കാലാവസ്ഥാ പ്രവചനങ്ങൾ കണ്ട് വേഴാമ്പലിനെപ്പോലെ നാം കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.