മികച്ച കവിതകൾ
മികച്ച കവിതകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Rajendran Thriveni
- Category: prime poetry
- Hits: 2734
വീടറിയാത്തവർ, വഴിയറിയാത്തവർ,
ഒന്നിച്ചു കാലത്തിലൂടെ കുതിപ്പവർ!
ഈവഴിവക്കിലെവഴിയമ്പലത്തിന്റെ
ശാന്തിയിലല്പനാൾ വിശ്രമിച്ചീടുവാൻ,
- Details
- Written by: Bindu Dinesh
- Category: prime poetry
- Hits: 2308
(Bindu Dinesh)
നഷ്ടപെട്ടിട്ടില്ലിതുവരെ
കാണാതാവുകയാണ്, ഓരോ സുഹൃത്തും
കാട്ടിലേക്കാണ്
ഏറ്റവും പ്രിയപ്പെട്ടൊരാൾ
കയറിപ്പോയത്...
കരിയിലകളിൽ, കാട്ടുപൂക്കളിൽ
മനസ്സിൽ
എവിടെയും കാൽപാടുകളവശേഷിച്ചിരുന്നു..
എന്നിട്ടും കണ്ടെത്താനായില്ല
തിരഞ്ഞു പോയവർക്കാർക്കും..!!
- Details
- Written by: Bindu Dinesh
- Category: prime poetry
- Hits: 3363
(Bindu Dinesh)
ശില്പമാകാന്‍ തയ്യാറെടുക്കുകയാണ്
ഓരോ പ്രണയവും
ആകാശം നോക്കിലൂടെ പണിത്,
കടല്ക്കിതപ്പിനെ
നെഞ്ചിലൂടെ ഊതിയെടുത്ത്,
കാണാവഴിയിലൂടെ
ഒരു ചുംബനക്കുരുവിയെ പറത്തിവിട്ട്..
അങ്ങിനെയങ്ങിനെ......
- Details
- Written by: O.F.Pailly Ookken Francis pailly
- Category: prime poetry
- Hits: 4080


സന്ധ്യയിതെന്തേയകന്നു നിൽപ്പൂ
ചന്ദ്രനുദിക്കാത്ത ദുഃഖമാണോ?
പൂനിലാവിന്നും പൊഴിയുകില്ലെങ്കിൽ,
പൂതങ്ങളെന്നെയുറക്കീടുമോ?
പൂവാലിപ്പശുവിൻ രോദനമെവിടെ,
പൂമുറ്റമിന്നും നിറയുന്നുവോർമ്മയിൽ.
- Details
- Written by: Bindu Dinesh
- Category: prime poetry
- Hits: 1925
(Bindu Dinesh)
നിന്നെ എഴുതാൻ
വാക്കുകൾക്കൊരു നിമിഷം മതി ...
അൽപം നീണ്ടുനിവർന്ന്
സ്നേഹമെന്നെഴുതുമ്പോൾ
നിന്റെ ഉടലായി ......
ചീകിമിനുക്കി വെച്ചിരിക്കുന്ന
നിലാവ് എന്നെഴുതുമ്പോൾ
ശിരസ്സ് തെളിയുന്നു
- Details
- Written by: Bindu Dinesh
- Category: prime poetry
- Hits: 3829
(Bindu Dinesh)
ചെവികളെന്തിനാണ് പ്രണയത്തിൽ?
എല്ലാ ആവൃത്തിയിലുമുള്ള ശബ്ദങ്ങൾ
പിടിച്ചെടുക്കാനാവുമോ അവയ്ക്ക്...
- Details
- Written by: Bindu Dinesh
- Category: prime poetry
- Hits: 6681
(Bindu Dinesh)
നിശബ്ദതയുടെ തൂക്കുപാലത്തിൽ
കയറിയിട്ടുണ്ടോ എപ്പോഴെങ്കിലും?
ഭൂമിക്കും ആകാശത്തിനുമിടയിൽ
തൂക്കണാംകുരുവി പോലെ
നമ്മൾ തൂങ്ങിക്കിടക്കും......
താഴേക്ക് നോക്കി
എന്താഴം എന്നതിശയപ്പെടും
- Details
- Written by: Bindu Dinesh
- Category: prime poetry
- Hits: 3563
(Bindu Dinesh)
എല്ലാ തീവണ്ടിയാത്രകളിലും കാണാം
തിരക്കുകള്‍ക്കിടയില്‍ എന്തോ ഓര്ത്തോര്ത്തൊരാള്.....
നഗരമധ്യത്തില്‍ ഒരു തടാകത്തെ കാണുന്നപോലെ
വീടിനെക്കുറിച്ചോര്ത്താരോ കടല്ത്തീരത്തിരിക്കുംപോലെ
പുറത്തു വെയില് കത്തുമ്പോഴും
ഉള്ളിലെ മഴയിലേയ്ക്ക് ചാഞ്ഞുചാഞ്ഞ്.....