മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Bindu Dinesh)

ചെവികളെന്തിനാണ് പ്രണയത്തിൽ?
എല്ലാ ആവൃത്തിയിലുമുള്ള ശബ്ദങ്ങൾ
പിടിച്ചെടുക്കാനാവുമോ അവയ്ക്ക്...

ഏതെങ്കിലുമൊരു ചെവി കേട്ടിട്ടുണ്ടോ
ഹൃദയത്തിലേക്ക് അരിച്ചരിച്ചിറങ്ങുന്ന
സ്വപ്നങ്ങളുടെ നിറയലുകൾ?
ചുണ്ടുകളുടെ അതിനിഗൂഢമായ
ചെറുമന്ത്രണങ്ങൾ?
കൺപീലികളുടെ ഇടവിട്ടിടവിട്ടുള്ള
തുടിക്കലുകൾ?

ഇല്ല. ..ഒന്നും ചെയ്യാനില്ല
ചെവികൾക്ക് പ്രണയത്തിൽ.....

വെറുതെ
കേൾക്കാത്തൊരു ശബ്ദത്തിനായി
കൂർപ്പിച്ച് കൂർപ്പിച്ചിരുന്ന്
അത്യാകാംക്ഷ കൊണ്ടൊരിക്കൽ
പൊട്ടിത്തെറിക്കാമെന്നല്ലാതെ........
വാക്കുകൾ പോലും അപ്രസക്തമാകുന്നൊരിടത്ത്
ചുമ്മാ നിവർന്ന് നിന്ന്
വെറുതെ മുഷിയാമെന്നല്ലാതെ...

അതു കൊണ്ടാകും
പ്രണയം മൂർച്ഛിച്ചപ്പോൾ
വാൻഗോഗ്, കത്തി
തന്റെ ചെവിയിലേക്ക് നീട്ടിയത്........!!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ