മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Bindu Dinesh)

നിശബ്ദതയുടെ തൂക്കുപാലത്തിൽ
കയറിയിട്ടുണ്ടോ എപ്പോഴെങ്കിലും?
ഭൂമിക്കും ആകാശത്തിനുമിടയിൽ
തൂക്കണാംകുരുവി പോലെ
നമ്മൾ തൂങ്ങിക്കിടക്കും......
താഴേക്ക് നോക്കി
എന്താഴം എന്നതിശയപ്പെടും

ഒരു വായുമണ്ഡലം
ആവോളം ചൂഴ്ന്നു നിൽക്കുമ്പോഴും
ഭൂമിയിലേക്ക് നോക്കി
നമ്മൾ കിതയ്ക്കും

ലോകം മുഴുവൻ
രണ്ടു കാലിലുറച്ചു നിൽക്കുമ്പോൾ
അസ്ഥിരമായ ചുവടുകളുമായി
നമ്മളാ കൈവരികളിലള്ളിപ്പിടിക്കും
താഴേയ്ക്കിറങ്ങാൻ തിടുക്കപ്പെടും

ഒരാശ്വാസത്തിലേക്ക് പിടഞ്ഞിറങ്ങിയിട്ടും
പിന്നെയുമെന്തിനാണ് മതിയാകാത്തതുപോലെ
നമ്മളൊന്ന് തിരിഞ്ഞു നോക്കുന്നത്?!!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ