mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Sohan KP)

പുസ്തകത്താളിലേക്ക് കണ്ണട വീഴുന്നു
വായന മുറിയുന്നു.
വായന മാത്രം മറന്നയീ ശാലയിലെ
കാവൽക്കാരൻ,
മേശ മേൽ തല ചായ്ച്ച്
മയങ്ങുന്നൊരു വ്യദ്ധൻ.


അപരാഹ്നത്തിനുൾത്താപം തണുപ്പിക്കാനെന്നോണം, വ്യഥാ
മൂളിയും മുരണ്ടും ഞരങ്ങിയും
മുകളിൽ പഴയൊരു പങ്ക തിരിയുന്നു.
പത്രമാസികത്താളുകളെയിടയിൽ
മറിച്ചു നോക്കുന്നു.
പറന്നു പൊങ്ങുന്ന,
ചുമരിലെ കലണ്ടറൂഞ്ഞാലാടി
നിർജീവനാഴികമണിയെ മറയ്കുന്നു.
അത് കണ്ടുത്തരത്തിലൊരു
ഗൗളി ചിലയ്ക്കുന്നു.
കണ്ണാടിക്കൂടുകളിലെ തടവിലീ
പുസ്തകനിരകളിലനേകം
കഥകൾ,കാവ്യങ്ങൾ,ജീവിത
യാത്രകൾ,മഹാചരിത്രങ്ങൾ തൻ
വർണ്ണചിത്രങ്ങൾ ,മാറുന്ന
കാലത്തിൻ പതിവുകളറിയാതെയിപ്പോഴും
വാതിലുകൾ തുറക്കപ്പെട്ടതിഥിയായെത്തുന്ന
വായനക്കാരനെ കാത്തിരിക്കുന്നു .
കരസ്പർശമേൽക്കാത്ത, പുത്തൻ
ഇതിഹാസങ്ങൾ,മഹാകാവ്യങ്ങൾ
പുരാവസ്തുക്കളായ് മാറുന്നു
പുഴുക്കുത്തേറ്റ പുറം ചട്ടകളിൽ
ചിതൽ വായിച്ചു തിന്നു തീർക്കും
താളുകളിൽ ,ഇന്നുമിന്നലെയുമെഴുതിയ
ഭാവനകൾ,നാളെയുടെ
പ്രവചനചിന്തകളനേകം കഥാപാത്രങ്ങൾക്കൊപ്പം മരിച്ചു വീഴുന്നു.
പുസ്തകശാലകളുടെ വണ്ടികൾ
അപ്പോഴും തലങ്ങും വിലങ്ങും
നാലു ദിക്കും പായുന്നു.
വിജനമീ,നിറം മങ്ങിപ്പഴകിയ
വായനശാലയെന്നോ
എഴുതിത്തുടങ്ങിയ ആത്മകഥയുടെ
ലോകത്തിലേക്ക് നടന്ന് കയറി
അപ്രത്യക്ഷമാകുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ