(Bindu Dinesh)
ശില്പമാകാന്‍ തയ്യാറെടുക്കുകയാണ്
ഓരോ പ്രണയവും
ആകാശം നോക്കിലൂടെ പണിത്,
കടല്ക്കിതപ്പിനെ
നെഞ്ചിലൂടെ ഊതിയെടുത്ത്,
കാണാവഴിയിലൂടെ
ഒരു ചുംബനക്കുരുവിയെ പറത്തിവിട്ട്..
അങ്ങിനെയങ്ങിനെ......
മൗനത്തെ ചാരിനിന്ന്
ഒരു കവിത കണ്ണിലൂടെ പറക്കും
അനശ്വരതയിലേക്ക്
ഒരു ജലനാര് ആത്മാവിനെ കോര്‍ക്കും.....
.....എല്ലാം കഴിയുമ്പോള്‍
തകര്‍ന്നുവീഴുമോയെന്ന് തീര്‍ച്ചയില്ല.
തകര്‍ന്നില്ലെങ്കില്‍
പിന്നെ
അമരത്വമാണ്
ഒരുലോഹശരീരം
കനത്ത ചൂടില്‍ അടയിരുന്ന്
അനന്തമായി ഉരുകിക്കൊണ്ടേയിരിക്കും.....