മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Jinesh Malayath
- Category: prime story
- Hits: 4789
(Jinesh Malayath)
ശങ്കരൻ നായരുടെ എഴുപതാം പിറന്നാളാണ് അടുത്ത മാസം. സപ്തതി എങ്ങനെ ആഘോഷിക്കണമെന്നത് കുടുംബ ഗ്രൂപ്പിൽ ആദ്യമായി ചർച്ചക്കിട്ടത് ഇളയ മകനും ഗ്രൂപ്പിന്റെ അഡ്മിനുമായ വിനുവാണ്. ആറു മക്കളാണ് ശങ്കരൻ നായർക്ക്. എല്ലാവരും തറവാടിന്റെ മഹിമ വ്യാപിപ്പിക്കാണെന്ന വണ്ണം പലയിടങ്ങളിലായി സ്ഥിരതാമസമാക്കിയിരിക്കുകയാണ്. എഴുപതിലും മുപ്പതിന്റെ ചെറുപ്പവുമായി നായരും ഭാര്യയും മാത്രം നാട്ടിലും.
- Details
- Written by: Sathy P
- Category: prime story
- Hits: 6396
(Sathy P)
ഉണ്ണിയാർച്ച എന്നു പറയുമ്പോൾ നിങ്ങൾ കരുതും പണ്ട് അല്ലിമലർക്കാവിൽ പൂരം കാണാൻ പോയി ജോനകരെ പടവെട്ടി തോൽപ്പിച്ചവളും, പതിനെട്ടു കളരിക്കാശാനായ ആറ്റുംമണമേലെ കുഞ്ഞിരാമന്റെ ധർമ്മ പത്നിയും പുത്തൂരം ആരോമൽചേകവരുടെ നേർപെങ്ങളും മച്ചുനൻ ചന്തുവിനെ കാർകൂന്തലിലൊളിപ്പിച്ച വീര ശൂര പരാക്രമിയുമായ ഉണ്ണിയാർച്ചയാണെന്ന്! എങ്കിൽ അല്ല കേട്ടോ.
- Details
- Written by: Jinesh Malayath
- Category: prime story
- Hits: 4267
(Jinesh Malayath)
പൂഞ്ചോലയിൽ ബസ്സിറങ്ങി സാജൻ ചുറ്റും നോക്കി. പുലർച്ചയായതുകൊണ്ടാവാം വഴിയിലൊന്നും ആരേയും കാണുന്നില്ല. കുറച്ചുനേരത്തെ കാത്തിരിപ്പിന് ശേഷം കവലയിൽ ആളനക്കം വന്നു തുടങ്ങി. ആദ്യം കണ്ട ആളോട് തന്നെ സാജൻ കയ്യിലിരുന്ന അഡ്രെസ്സിനെപ്പറ്റി ചോദിച്ചെങ്കിലും അയാൾ മറുപടിയൊന്നും പറയാതെ ദൂരെയുള്ള ഒരു കെട്ടിടത്തിലേക്ക് വിരൽ ചൂണ്ടി. ഭാരമേറിയ ബാഗും ചുമലിലേറ്റി ഒരുവിധത്തിൽ അവൻ അവിടെ എത്തി.
- Details
- Written by: Sathy P
- Category: prime story
- Hits: 2395
(Sathy P)
എനിക്കുമുണ്ടായിരുന്നു ഓർമ്മകളാൽ സമൃദ്ധമായ ഒരു ബാല്യകാലം. കിളികൾക്കും തുമ്പികൾക്കും പിറകെ നടന്ന, ആട്ടിൻകുട്ടിക്കും പശുക്കുട്ടിക്കുമൊപ്പം തുള്ളിക്കളിച്ച, അപ്പൂപ്പൻതാടിക്കൊപ്പം പറന്നു നടന്ന, തോട്ടിൽ നീന്തിക്കുളിച്ച, തോർത്തിൽ പരൽമീൻ പിടിച്ച, ചക്കയും മാങ്ങയും സമൃദ്ധമായ, പുസ്തകത്താളിലെ മയിൽപ്പീലി പ്രസവിക്കുന്നതും കാത്തിരുന്ന, മഷിത്തണ്ട് കൊണ്ട് സ്ളേറ്റു മായ്ച്ച, വളപ്പൊട്ടുകൾ സൂക്ഷിച്ചു വച്ച, മൂന്നുകിലോമീറ്ററോളം സ്കൂളിലേക്ക് കാൽനടയായി കൂട്ടുകാർക്കൊപ്പം നടന്നു കയറിയ മറക്കാനാവാത്ത ഒരു ബാല്യകാലം.
- Details
- Category: prime story
- Hits: 2112
(അബ്ബാസ് ഇടമറുക്)
ഡിസംബറിലെ നല്ല കുളിരുള്ള പ്രഭാതം. സൂര്യന്റെ പ്രഭാകിരണങ്ങൾ പ്രകൃതിയാകെ പ്രകാശം പരത്തി കഴിഞ്ഞിരിക്കുന്നു. പുലർച്ചെ തന്നെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ ചെയ്ത് ഡ്രസ്സ് മാറി ഉമ്മാ തന്ന പലഹാരവും കഴിച്ച് മുറ്റത്തേയ്ക്ക് ഇറങ്ങി.
- Details
- Written by: Sajith Kumar N
- Category: prime story
- Hits: 3837
(സജിത്ത് കുമാർ പയ്യോളി)
കോവിഡ് ലോക്ക് ഡൗൺ കാലത്ത് ഫ്രഷ് ബ്രഡിനൊക്കൊ വലിയ ക്ഷാമമായിരുന്നു. രണ്ട് ദിവസം പഴക്കമുള്ള ബ്രഡൊക്കെ ഫ്രഷാണ്. അങ്ങിനെ, ഒരു പഴകിയ ,അതായത് വെറും മൂന്ന് നാല് ദിവസം പഴക്കമുള്ള ബ്രഡ് ചൂടാക്കി കഴിക്കാനുള്ള എന്റെ ശ്രമത്തിനിടയിലാണ് ശ്രീമതിയും മോനും മുന്നിൽ ചാടി വീണത്. അല്ലാ, "ങ്ങള് ,പഴകിയ ബ്രഡാണോ ചൂടാക്കുന്നത് ! ങ്ങക്ക് ,അറിഞ്ഞുകൂടെ അതിലെല്ലാം വൈറസ് ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന്? "
- Details
- Written by: Madhavan K
- Category: prime story
- Hits: 2856
(Madhavan K)
മരണലോകത്തെ ആകാശത്തിന് നീലനിറം പോയിട്ട് നിറം പോലുമില്ലായിരുന്നു. അതിലൂടെ സഞ്ചരിക്കാൻ വെളുവെളുത്ത മേഘക്കൂട്ടങ്ങളില്ലായിരുന്നു. അവയ്ക്കു കീഴെ, പറന്നടുക്കാനോ പറന്നകലാനോ പറവക്കൂട്ടങ്ങളില്ലായിരുന്നു.
- Details
- Written by: T V Sreedevi
- Category: prime story
- Hits: 4290