മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Jinesh Malayath
- Category: prime story
- Hits: 2998
(Jinesh Malayath)
കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് അജീഷ് ഉണർന്നത്. ഞായറാഴ്ചയുടെ ആലസ്യത്തെ നശിപ്പിച്ചതിന്റെ ഈർഷ്യയോടെ അവൻ വാതിൽ തുറന്നു. ഒരു പുരുഷനും സ്ത്രീയും നാലും ഒന്നും വയസ്സുള്ള രണ്ടു കുട്ടികളും. മുഖത്തെ ഈർഷ്യ പുറത്ത് കാണാതിരിക്കാൻ അവൻ പരമാവധി ശ്രദ്ധിച്ചു. എന്നാലും മുഖഭാവത്തിൽ നിന്ന് അത് വായിച്ചിട്ടെന്നോണം പുരുഷൻ ആദ്യമേത്തന്നെ ക്ഷമാപണം നടത്തി.
- Details
- Written by: T V Sreedevi
- Category: prime story
- Hits: 4207
(T V Sreedevi)
പട്ടണത്തിലെ ഏറ്റവും ഉയരം കൂടിയ ഫ്ലാറ്റു സമൂച്ചയത്തിന്റെ പതിന്നാലാം നിലയിലാണ് ദേവശ്രീയും, നിരഞ്ജനും താമസിക്കുന്നത്. ഫ്ലാറ്റിന്റെ അടുക്കളയിൽ നിന്നും പുറത്തേക്കുള്ള ജാലകത്തിന്റെ തിരശീല നീക്കിയാൽ കാണുന്ന വഴിയുടെ ഒരു വശം പാടമാണ്. പാടത്തിനടുത്തായി രണ്ടുമൂന്നു വീടുകളുണ്ട്. അതിലൊന്നിൽ നിന്നാണ് ഫ്ലാറ്റിലെ താമസക്കാർക്ക് പാലു കൊടുക്കുന്നത്.
- Details
- Written by: അണിമ എസ് നായർ
- Category: prime story
- Hits: 8389
(അണിമ എസ് നായർ)
മൃഗബലിയ്ക്കും മനുഷ്യ ബലിയ്ക്കും അറുതിയില്ലാത്ത, പടിഞ്ഞാറൻ ആഫ്രിക്കയിലെ നൈജീരിയൻ രാജ്യത്തിന്റെ തെക്ക്, ഹില്യജി വംശജർ പുറം ലോകവുമായി ബന്ധമില്ലാതെ വസിച്ചു പോന്നു. പിഞ്ചു കുഞ്ഞുങ്ങൾ മുതൽ നാളേക്ക് യമലോകം പൂകേണ്ടവർ വരെ മരണത്തെ മുന്നിൽ കണ്ടു.
- Details
- Written by: പ്രിയവ്രതൻ S
- Category: prime story
- Hits: 5845
"ശരിക്കും ഇഷ്ടമായോ?", അവൾ ചോദിച്ചു. പട്ടണത്തിൽ വസ്തു ഇടപാടുകൾ നടത്തുന്ന സ്ഥാപനത്തിലെ 'പ്രോപ്പർട്ടി കൺസൽട്ടൻറ്' ആണ് രേവതി. അതേ പട്ടണത്തിൽ താമസത്തിനായി വീടുതിരയുകയാണ്, അവിടേയ്ക്കു സമീപകാലത്തു സ്ഥലം മാറിവന്ന തേജസ്.
- Details
- Category: prime story
- Hits: 3654
- Details
- Written by: Sathy P
- Category: prime story
- Hits: 3485
- Details
- Written by: Jinesh Malayath
- Category: prime story
- Hits: 2300
(Jinesh Malayath)
പുറത്ത് കോരിച്ചൊരിയുന്ന മഴ. ഈ വർഷത്തെ ആദ്യത്തെ മഴയാണ്. ശേഖരൻ മുതലാളി ഒരു സിഗരറ്റ് കത്തിച്ച് ഒന്ന് ആസ്വദിച്ചു വലിച്ചുകൊണ്ട് പുറത്തേക്കും നോക്കി കസേരയിൽ ചാരിക്കിടന്നു. ചെകിടടപ്പിക്കുന്ന ഇടിമുഴക്കവും നിലത്തിറങ്ങി വെട്ടുന്ന മിന്നലും മുതലാളിയുടെ മദ്യലഹരിയെ ഒന്നുകൂടെ ഉത്തേജിപ്പിച്ചു. വൈദ്യുതി എപ്പോഴേ സ്ഥലം കാലിയാക്കിയിരിക്കുന്നു. കൂരാക്കൂരിരുട്ടത്ത് മിന്നലുകൾ പല തരത്തിലുള്ള ചിത്രങ്ങൾ വരയ്ക്കുന്നത് പോലെ തോന്നി.
- Details
- Category: prime story
- Hits: 3503
(അബ്ബാസ് ഇടമറുക്)
നഗരമധ്യത്തിലുള്ള ആ ഓഡിറ്റോറിയത്തിന്റെ മുറ്റത്ത് ബൈക്ക് നിറുത്തി ഇറങ്ങുമ്പോൾ അവന്റെ മനസ്സിന്റെ ഉള്ളറകളിൽ എവിടെയോ ഒരു പിടച്ചിൽ അനുഭവപ്പെട്ടു. ആറുവർഷങ്ങൾക്കുമുൻപ് അവളുടെ വിവാഹത്തിൽ പങ്കെടുത്തുകൊണ്ട് ഈ ഓഡിറ്റോറിയം വിട്ടുപോകുമ്പോഴുണ്ടായ അതെ പിടച്ചിൽ.