മികച്ച ചെറുകഥകൾ
തെക്കുനോക്കി യന്ത്രം
- Details
- Written by: Jinesh Malayath
- Category: prime story
- Hits: 3452
സ്‌കൂളിൽ നിന്ന് എന്നത്തേയും പോലെ അന്നും വൈകിയാണ് രാജീവൻ വീട്ടിലെത്തിയത്. പക്ഷേ പതിവിന് വിപരീതമായി മുറ്റത്തു തന്നെ അച്ഛൻ നിൽക്കുന്നത് കണ്ടപ്പോൾ അടിവയറ്റിൽ നിന്നൊരാളൽ!സാധാരണ ഫാക്ടറിയിൽ നിന്നിറങ്ങിയാൽ കൂട്ടുകാരുമായി കൂടി പത്തുപതിനൊന്നു മണിക്ക് നാലു കാലിലാണ് വീട്ടിലെത്താറ്. ഇന്നെന്തു പറ്റിയോ ആവോ?