മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

(അബ്ബാസ് ഇടമറുക്)

ഡിസംബറിലെ നല്ല കുളിരുള്ള പ്രഭാതം. സൂര്യന്റെ പ്രഭാകിരണങ്ങൾ പ്രകൃതിയാകെ പ്രകാശം പരത്തി കഴിഞ്ഞിരിക്കുന്നു. പുലർച്ചെ തന്നെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ ചെയ്ത് ഡ്രസ്സ്‌ മാറി ഉമ്മാ തന്ന പലഹാരവും കഴിച്ച് മുറ്റത്തേയ്ക്ക് ഇറങ്ങി. 

മുറ്റം നിറയെ റോസയും ,ചെമ്പരത്തിയും, മുല്ലയും മറ്റു വിവിധയിനം ചെടികളും പൂത്തുലഞ്ഞു നിൽക്കുന്നുണ്ട്. പൂക്കളിലെ തേൻ നുകരാനായി വണ്ടുകളും, ചിത്രശലഭങ്ങളും പാറിപ്പറന്നു നടക്കുന്നു. പൂച്ചെടികളെല്ലാം ശബാനയുടെ വീട്ടിൽ നിന്ന് കൊണ്ടുവന്ന് നട്ട് പിടിപ്പിച്ചതാണ്. അവളും എന്റെ സഹോദരിയും കൂടിച്ചേർന്ന് ഉണ്ടാക്കിയ പൂന്തോട്ടം.

റോഡിനപ്പുറം പുതുപുലരിയുടെ വെളിച്ചത്തിൽ വിളങ്ങി നിൽക്കുന്ന ശബാനയുടെ വീട്. വീട്ടു മുറ്റത്ത് തലേ ദിവസം കെട്ടി ഉയർത്തിയ പന്തൽ. അതിനുള്ളിൽ ബന്ധുക്കളും അയൽക്കാരുമൊക്കെ വന്നു നിറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇന്ന് അവളുടെ വിവാഹ നിച്ചയമാണ്. അയൽവാസിയായ ഷമീറുമായി .

ശബാന, മെലിഞ്ഞ ഇരുനിറക്കാരി. നിതംബത്തിൽ മുത്തമിടുന്ന കാർകൂന്തലുകളും, കരിം കൂവള മിഴികളും, തുടുത്ത കവിളുകളും, ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴികളുമെല്ലാമുള്ള  കൊച്ചുസുന്ദരി. മുഖം നിറയെ പുഞ്ചിരിയുമായി വീട്ടിലും, കോളേജിലുമെല്ലാം പാറിപ്പറന്നു നടന്നവൾ .

പൂക്കളേയും ,പ്രകൃതിയേയും സ്നേഹിക്കുന്ന അവളുടെ കഴിവുകൾ ...പഠനത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല .കവിത എഴുത്ത് ,ചിത്ര രചന ,കരകൗശല നിർമാണങ്ങൾ ,പൂന്തോട്ട നിർമ്മാണം അങ്ങനെ ഒരുപാട് കഴിവുകൾക്ക് ഉടമയാണ് അവൾ .സഹപാഠികൾക്കും ,അധ്യാപകൻ മാർക്കുമൊക്കെ അവളെ വലിയ ഇഷ്ടമാണ് .അവളുടെ ഈ കഴിവുകൾക്ക് പ്രോത്സാഹനം പകർന്നുകൊണ്ട് അവളുടെ വീട്ടുകാർക്കൊപ്പം ...ഞാനും എന്റെ വീട്ടുകാരും നിന്നു .

പൂക്കൾ എന്നും അവൾക്ക് ദൗർബല്യമാണ് .അതുകൊണ്ട് തന്നെ  അവൾ വീട്ടുമുറ്റത്ത് വിവിധയിനം ചെടികളുള്ള ഒരു മനോഹരമായ പൂന്തോട്ടം തീർത്തു .പിന്നീട് എന്റെ സഹോദരി വഴി ഞങ്ങളുടെ വീട്ടുമുറ്റത്തും പൂന്തോട്ടത്തിന്റെ ഒരു ശാഖ തീർത്തു അവൾ .എഴുത്തും ,വായനയും അവൾ ഇഷ്ടപ്പെട്ടിരുന്നു .പലപ്പോഴും പുസ്തകങ്ങൾ എടുക്കാനും ,എഴുതിയ കവിതകളെ കുറിച്ചുള്ള അഭിപ്രായം അറിയാനുമൊക്കെയായി അവൾ എന്റെ വീട്ടിൽ എപ്പോഴും ഓടിയെത്തിക്കൊണ്ടിരുന്നു .

അവൾക്ക് സർവ്വതിനോടും പ്രണയമാണ് .ഒന്നിനേയും വെറുക്കാൻ അവൾക്ക് അറിയില്ല .അവളുടെ കവിതകളിൽ പ്രണയം നിറഞ്ഞു നിന്നു .ആ പ്രണയം എന്നോടും ഉണ്ടാകുമെന്ന് ഞാൻ കരുതി .പക്ഷേ ,പെട്ടെന്നാണല്ലോ അവളുടെ ഉപ്പ ഗൾഫിൽ നിന്ന് വന്നതും .അവളുടെ വിവാഹ നിശ്ചയത്തിന്റെ തിയതി കുറിച്ചതും .പലവട്ടം ശബാനയെ വിവാഹം ചെയ്യാൻ ഷെമീർ ആഗ്രഹം പ്രകടിപ്പിച്ചതാണ് .ഈ ബന്ധത്തിന് ഇരുവീട്ടുകാർക്കും ഇഷ്ടമാണ് താനും .എന്നിട്ടും അവൾ സമ്മതം മൂളിയിരുന്നില്ല .പിന്നെ എന്തുകൊണ്ട് അവൾ പെട്ടെന്ന് ഇങ്ങനൊരു തീരുമാനം എടുത്തു .എന്തുകൊണ്ട് അവളുടെ മനസ്സുമാറി .?അറിയില്ല .

അവസാനമായി അവളെ കണ്ടത് പതിനഞ്ചു ദിവസങ്ങൾക്ക് മുൻപാണ് .അതിനു ശേഷം അവളെ കണ്ടിട്ടില്ല .മനപ്പൂർവ്വം അവളിൽ നിന്നും ഒളിക്കാൻ താൻ ശ്രമിച്ചുകൊണ്ടിരുന്നു എന്നതാണ് സത്യം .അതിന് പ്രത്യേകിച്ച് ഒരു കാരണവും ഉണ്ടായിരുന്നു.

അന്നൊരു ഞായറാഴ്ചയായിരുന്നു .പനി പിടിച്ചു കിടന്ന അവളെ കാണാനാണ് ഞാൻ അന്ന് അവളുടെ വീട്ടിൽ പോയത് .വീട്ടിൽ അവളും ,ഉമ്മയും മാത്രം .ഏക സഹോദരി ബന്ധുവീട്ടിൽ പോയിരുന്നു .പനിച്ചുവിറച്ചു കിടന്ന അവൾ അന്ന് എന്നെ കണ്ട് കട്ടിലിൽ എഴുന്നേറ്റിരുന്ന് ആവേശത്തോടെ ഒരുപാട് സംസാരിച്ചു .എന്റെ സന്ദർശനം അവൾക്കൊരു പുതുജീവൻ പകർന്നതുപോലെ തോന്നി .ഈ സമയം പുറത്ത്‌ ശക്തമായി മഴപെയ്യുകയായിരുന്നു .

കട്ടിലിന്റെ ക്രാസിയിൽ തലയണ വെച്ച്‌ ചാരി ഇരുന്നുകൊണ്ട് അന്ന് അവൾ മഴയെക്കുറിച്ചും ,മഴയുടെ വിവിധ ഭാവങ്ങളെക്കുറിച്ചും ,പുതുതായി എഴുതിയ കവിതകളെക്കുറിച്ചും ,മഴ നനയുമ്പോൾ സന്തോഷിക്കുന്ന അവളുടെ പൂച്ചെടികളെക്കുറിച്ചുമൊക്കെ വാ തോരാതെ സംസാരിച്ചു .

ഒടുവിൽ മഴ അൽപ്പം കുറഞ്ഞപ്പോൾ അവളുടെ മുറിയിൽ നിന്ന് യാത്ര പറഞ്ഞ് ഞാൻ പുറത്തിറങ്ങി .ഈ സമയം കുളിമുറിയിൽ നിന്നും ഈറനുടുത്തുകൊണ്ട് അവളുടെ ഉമ്മാ ,ഹാൾ മുറിയിലേയ്ക്ക് കടന്നു വന്നു .

"അല്ല നീ പോകുവാണോ .?വന്നിട്ട് ഒരു ചായപോലും തന്നില്ല .നിൽക്കൂ ...മഴ നന്നായി തോരട്ടെ .ഞാനിപ്പോൾ വരാം ...ചായ കുടിച്ചിട്ടു പോയാൽ മതി ."എന്നെ നോക്കി പുഞ്ചിരിയോടെ പറഞ്ഞിട്ട് അവർ അടുക്കളയിലേയ്ക്ക് കയറിപ്പോയി .

ആ വാക്കുകളെ ധിക്കരിക്കാൻ എനിക്കായില്ല .കാരണം പലപ്പോഴും അവരുടെ സാമീപ്യം ,ആ സംസാരം ,ആ സൗന്ദര്യം എല്ലാം എന്നെ ഒരുപാട് മോഹിപ്പിച്ചിട്ടുണ്ട് .അവർ അടുത്തുവരുമ്പോൾ തെറ്റാണെന്ന് അറിയാമെങ്കിലും മനസ്സിനുള്ളിൽ ഒരു കുളിരു തോന്നാറുണ് .എന്തൊകൊണ്ടോ ഞാൻ അവിടെ തന്നെ നിന്നു .പുറത്ത് അപ്പോൾ മഴ വീണ്ടും പെയ്യാൻ തുടങ്ങിയിരുന്നു .

ചായ കപ്പ് കൈയിലേക്ക് വാങ്ങുമ്പോൾ ഞാൻ മറ്റേതോ ലോകത്തിലായിരുന്നു .ആ സമയം എന്റെ മുന്നിൽ ശബാനയോ ,അവളുടെ വീടോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല .എന്റെ മനസ്സിൽ ശബാനയുടെ ഉമ്മയായ 'സെലീനയുടെ' മുഖം മാത്രം നിറഞ്ഞു നിന്നു .എന്റെ മുന്നിൽ നിന്നുകൊണ്ട് സംസാരിക്കുകയും ,ചിരിക്കുകയുമൊക്കെ ചെയ്യുന്ന സെലീന .നിശാ വസ്ത്രം അണിഞ്ഞു നിൽക്കുന്ന അവരുടെ ശരീരത്തിൽ നിന്നുയരുന്ന ചന്ദ്രിക സോപ്പിന്റെ ഗന്ധം ...എന്നെ മറ്റൊരു ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി .അവിടെ ഞാനും അവരും മാത്രം .പിന്നെ തകർത്തു പെയ്യുന്ന മഴയും .

പൊടുന്നനെ ഒരിടി വെട്ടി .മുറിയിലെ ലൈറ്റ് അണഞ്ഞു .ആരികിൽ അവരുടെ സാമീപ്യം ,ആ നിശ്വാസങ്ങൾ .ഒരുനിമിഷം ...ചായ കപ്പ് ടീപ്പോയിയ്ക്ക് മുകളിൽ വച്ചുകൊണ്ട് അവരെ തന്നിലേയ്ക്ക് ചേർത്ത് വരിഞ്ഞു മുറുക്കി ഞാൻ .അപ്പോൾ അറിഞ്ഞു അവരും അതിനായി ആഗ്രഹിച്ചിരുന്നു എന്ന് .ഏതാനും നിമിഷങ്ങൾ പരസ്പരം മതിമറന്നു അങ്ങനെ നിന്നു .പുറത്തു ശക്തമായ ,മഴയും കാറ്റും ,ഇടിയുമെല്ലാം .മുറിക്കുള്ളിലേയ്ക്ക് കുളിര് അടിച്ചുകയറിക്കൊണ്ടിരുന്നു .

ഒടുവിൽ ഏതാനും സമയങ്ങൾക്ക് ശേഷം പരസ്പരം വേർപിരിഞ്ഞുകൊണ്ട് ...തണുത്തു തുടങ്ങിയ ചായയും കുടിച്ച്‌ അവിടെ നിന്ന് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ സമയം നന്നേ ഇരുട്ടിയിരുന്നു .ഈ സമയം ശബാന എന്തെടുക്കുകയായിരുന്നു എന്ന് അറിയില്ല .എന്തായാലും പിന്നീട് ആ വീട്ടിലേയ്ക്ക് ഞാൻ പോയില്ല .എന്തുകൊണ്ടോ അവരുടെ മുഖത്ത് നോക്കാൻ എനിക്ക് ആയില്ല .പിന്നീടുള്ള ദിവസങ്ങളിൽ ശബാനയേയും കണ്ടില്ല .ഞാനും കുറച്ച് ജോലി തിരക്കിലായിരുന്നു .

ഈ സമയത്താണ് അവളുടെ ബാപ്പ ,ഗൾഫിൽ നിന്ന് അവധിക്ക് വന്നതും .പെട്ടെന്ന് ശബാനയുടെ വിവാഹം ഉറപ്പിക്കുന്ന കാര്യത്തെ കുറിച്ച് അറിഞ്ഞതും .അറിഞ്ഞപ്പോൾ ആദ്യം ഒന്ന് ഞെട്ടി .പിന്നെ ചിന്തിച്ചു ....എന്തുതന്നെയായാലും അർഹിക്കാത്തത് ആഗ്രഹിക്കരുത് .അല്ലെങ്കിൽ തന്നെ തെറ്റുകാരനായ തനിക്ക് ഇനി അവളെ മോഹിക്കാൻ എന്ത് അർഹതയാണ് ഉള്ളത് .

ശബാനയുടെ വീട്ടുമുറ്റം നിറയെ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു .ചെറുക്കന്റെ വീട്ടുകാർ എത്തി .പള്ളിയിൽ നിന്ന് മുസ്‌ലിയാരും .കാര്യങ്ങൾ എല്ലാം നേരത്തെ പറഞ്ഞു വെച്ചിരുന്നത് കൊണ്ട് വലിയ താമസമുണ്ടായില്ല .ദുആ ഇരന്നുകൊണ്ട് നിച്ചയത്തിന്റെ ചടങ്ങുകൾ അവസാനിപ്പിച്ചു .ഭക്ഷണവും കഴിച്ച് ആളുകൾ പിരിഞ്ഞു .ഈ സമയങ്ങളിൽ അത്രയും ശബാനയുടെ ഉമ്മാ ,മുഖത്ത് ഒരു വിഷാദ ചിരി വിരിയിച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും കടന്നുപോയി .പക്ഷേ ,ഒരിക്കൽപ്പോലും അവർ എന്നോട് മിണ്ടിയില്ല .ഞാനും ആഗ്രഹിച്ചിരുന്നത് അതുതന്നെയാണ് .തന്നെപ്പോലെ തന്നെ അവരും കുറ്റബോധത്താൽ നീറിപ്പിടയുകയാണെന്ന് എനിക്ക് മനസ്സിലായി .ഒടുവിൽ അയൽവാസി എന്നനിലയിൽ വാടകയ്ക്ക് എടുത്ത പാത്രങ്ങളും ,കസേരകളുമൊക്കെ അടുക്കി വെച്ചിട്ട് ഞാനും മടങ്ങാൻ ഒരുങ്ങി .

ഈ സമയം എന്റെ അരികിലേയ്ക്ക് ഓടിയെത്തിക്കൊണ്ട് ശബാനയുടെ സഹോദരി എന്നെ നോക്കി പറഞ്ഞു .

"ഇത്താത്ത വിളിക്കുന്നു .മുറിയിലേയ്ക്ക് ചെല്ലാൻ പറഞ്ഞു ."

എന്തിനാണ് ഇപ്പോൾ തന്നെ കാണണമെന്ന് ശബാന പറഞ്ഞത് .അതും ഈ സമയത്ത് .അല്ലെങ്കിൽ തന്നെ ഇനി അവൾ തന്നെ എന്തിന് കാണണം .തന്റെ എല്ലാ മോഹങ്ങളും അവളുടെ വിവാഹം നിശ്ചയിച്ച ഇന്നത്തെ ദിവസത്തിൽ അലിഞ്ഞു പോയില്ലേ .?ഞാൻ മെല്ലെ അവളുടെ മുറിയിലേയ്ക്ക് നടന്നു .

ശബാനയുടെ മുറി .അവളുടെ ഗന്ധം നിറഞ്ഞ മുറി .അവളുടെ ഡ്രസ്സുകൾ ,പുസ്തകങ്ങൾ ,അവൾ വരച്ച ചിത്രങ്ങൾ എല്ലാം കൂടി എനിക്ക് വീർപ്പ് മുട്ടുന്നതുപോലെ തോന്നി .അവസാനമായി പനിപിടിച്ചു കിടന്നപ്പോൾ അവളെ കാണാൻ വന്നതാണ് ഈ മുറിയിൽ .പിന്നീട് ഇന്നാണ് ഈ മുറിയിൽ കാലു കുത്തുന്നത് .ഈ സമയം ശബാന അവളുടെ അലമാരയിൽ എന്തോ തിരയുകയായിരുന്നു .അവളുടെ മുഖത്ത് ഉള്ള ഭാവം എന്താണെന്ന് നിർവ്വചിക്കാനായില്ല .തിരച്ചിലിന്റെ അവസാനം അലമാരയിലെ വസ്ത്രങ്ങൾക്ക് അടിയിൽ നിന്ന് ഒരു ഡയറി എടുത്ത് എനിക്കുനേരെ നീട്ടി .

"ഇതാ ,ഇത് പിടിക്കൂ ...എന്റെ ഡയറിയാണ് .ഇത് പൂർണ്ണമായും വായിക്കണം ."പറഞ്ഞിട്ട് അവൾ ഡയറി എന്റെ കൈയിൽ വെച്ചു തന്നിട്ട് മുറിവിട്ട് ഇറങ്ങിപ്പോയി .

അത് എന്റെ കൈയിൽ തരുമ്പോൾ അവളുടെ മുഖത്ത് വെറുപ്പും ,വിധ്വേഷവുമെല്ലാം കൂടിക്കലർന്നു നിൽക്കുന്നതുപോലെ എനിക്ക് തോന്നി .ഒരു മാത്ര ഡയറിയും കൈയിൽ പിടിച്ച് അവളുടെ പോക്കും നോക്കി നിന്നിട്ട് ഞാൻ മെല്ലെ അവിടെ നിന്ന് ഇറങ്ങി നടന്നു .

വീട്ടിലെത്തിയ ഉടൻ തന്നെ ഞാൻ ആ ഡയറി തുറന്ന്‌ വായിക്കാൻ ആരംഭിച്ചു .അതിലെ ഓരോ താളുകളും എനിക്ക് ഓരോ അനുഭവമായി തോന്നി .ജീവിതയാത്രയിലെ ഓരോ ദിനങ്ങളും എത്ര ചാരുതയോടെയാണ് അവൾ കോറിയിട്ടിരിക്കുന്നത് .അവൾക്ക് പ്രകൃതിയോടും പൂക്കളോടും പുസ്തകങ്ങളോടുമെല്ലാമുള്ള പ്രണയം അതിൽ വിശദമായി എഴുതിയിരുന്നു .ഇതിലെല്ലാമുപരി അവൾ രഹസ്യമായി പ്രണയിക്കുന്ന ഒരു കാമുകനേകുറിച്ചും അതിൽ എഴുതിയിരുന്നു .ആ കാമുകന്റെ പേര് മാത്രം അതിൽ പറഞ്ഞിരുന്നില്ല .ഒടുവിൽ അവസാനത്തെ പേജിൽ എന്റെ കണ്ണുകൾ ഉടക്കി .അതിൽ ഇങ്ങനെ എഴുതിയിരുന്നു .

"ഇത് എന്റെ ജീവിതത്തിലെ അവസാന ഡയറിക്കുറിപ്പാണ് .കാരണം എന്റെ പ്രണയം ഇന്നത്തോടെ അവസാനിച്ചിരിക്കുന്നു .ഞാൻ ഒരാളെ പ്രണയിച്ചിരുന്നു ...അയാൾക്കും എന്നെ ഇഷ്ടമാണെന്ന് ഞാൻ കരുതി .എന്നെങ്കിലും ആ ഇഷ്ടം അയാൾ മനസ്സിലാക്കുമെന്ന് കരുതി ഞാൻ കാത്തിരുന്നു .അയാൾക്ക് വേണ്ടിയാണ് ഞാൻ എഴുതിയതും ,വരച്ചതും പൂന്തോട്ടം നിർമ്മിച്ചതുമെല്ലാം .അയാൾ എന്റെ ഇഷ്ടം മനസ്സിലാക്കിയില്ലെന്ന് മാത്രമല്ല ഇന്ന് സായാഹ്നത്തിൽ അയാൾ എന്റെ ഹൃദയത്തിൽ ആഴത്തിൽ മുറിവ് ഏൽപ്പിക്കുകയും ചെയ്തിരിക്കുന്നു .ഇനി ഒരിക്കലും അയാളെ സ്നേഹിക്കാൻ എനിക്കാവില്ല .അതുകൊണ്ടുതന്നെ അയാളോടുള്ള ഇഷ്ടത്തിന്റെ പേരിൽ ഞാൻ തുടങ്ങിയ എഴുത്തും ,വായനയും ,വരയും ,പൂംതോട്ട നിർമ്മാണവുമെല്ലാം ഇവിടെ അവസാനിപ്പിക്കുന്നു .ജീവിതം അവസാനിപ്പിച്ചാലോ എന്നുപോലും ഞാൻ ഒരുമാത്ര ആഗ്രഹിച്ചുപോയി .പിന്നെ അത് വേണ്ടെന്നു വെച്ചു .കാരണം അത്രമേൽ ആഴമേറിയ മുറിവാണ് അയാൾ എന്റെ ഹൃദയത്തിൽ ചാർത്തിയത് .എന്റെ സർവ്വ പ്രതീക്ഷകളും അറ്റുപോയ കാഴ്ചയായിരുന്നു ഇന്ന് ഞാൻ കണ്ടത് ."

"എന്റെ ഉമ്മച്ചിയും അയാളും ...ഇല്ല അതൊന്നും ഞാൻ ഇവിടെ കുറിക്കുന്നില്ല .എന്തുതന്നെയായാലും എനിക്ക് എന്റെ ഉമ്മച്ചിയെ വെറുക്കാനോ ,വേദനിപ്പിക്കാനോ ആവില്ല .പിന്നെ എനിക്ക് ചെയ്യാവുന്ന ഏക മാർഗം അയാളെ എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കുക ,മറക്കാൻ ശ്രമിക്കുക എന്നതാണ് .വളരെയേറെ ഹൃദയ വേദനയോടെ ആണെങ്കിലും അത് ചെയ്യാൻ ഞാൻ തീരുമാനിച്ചു കഴിഞ്ഞു ."ഡയറിയിലെ അവസാന താളും വായിച്ചു തീർത്ത് ഞാൻ താഴെ വെച്ചു .

എന്റെ മനസ്സിൽ ഒരായിരം ഉൽക്കകൾ ഒന്നിച്ചു പതിച്ചു .കുറ്റബോധത്താൽ ...എന്റെ കണ്ണുകൾ നിറഞ്ഞു തൂവി .ആ സായാഹ്‌ന നിമിഷങ്ങൾ ഒരിക്കൽക്കൂടി എന്റെ മനസ്സിൽ തെളിഞ്ഞു .ആലിംഗന ബദ്ധരായി നിൽക്കുന്ന ശബാനയുടെ ഉമ്മച്ചിയും ഞാനും .തൊട്ടടുത്തെ മുറിയിൽ നിന്ന് പനിച്ചുവിറച്ചു കിടക്കുന്ന ശബാന തളർന്ന മിഴികളോടെ അത് നോക്കി ഞെട്ടിത്തരിക്കുന്നു .കണ്ണുനീർ വാർക്കുന്നു .

ഈ സമയം ഒരു തണുത്തകാറ്റ് വീശി .വീണ്ടും ഒരിക്കൽക്കൂടി വേനൽ മഴ ശക്തമായി പെയ്യാൻ തുടങ്ങി .ആ മഴത്തുള്ളികൾ അവളുടെ കണ്ണുനീർ തുള്ളികളാണെന്ന് എനിക്ക് തോന്നി .അതെന്റെ ഹൃദയത്തിൽ വീണ് പൊള്ളി .ഞാൻ ജനാലയിലൂടെ ദൂരേയ്ക്ക് നോക്കി .അതാ ,ശബാന വീടിന്റെ വരാന്തയിലിരുന്നുകൊണ്ട് മഴയിലൂടെ എന്റെ വീടിനു നേർക്ക് നോക്കുന്നു .ഈ സമയം എന്റെ ചുണ്ടുകൾ മന്ത്രിച്ചു .

"ശബാന മാപ്പ് .ഈ പാപിയോട് ക്ഷമിക്കൂ ..."

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ