കവിതകൾ
- Details
- Written by: Sohan KP
- Category: Poetry
- Hits: 1527
സുദീര്‍ഘമായ പാലം കടക്കുന്ന കിതപ്പില്‍
നിഴലുകളെ പുഴയില്‍
ഉപേക്ഷിക്കുന്ന തീവണ്ടി.
ചെണ്ടുമല്ലിയും പിച്ചകവും
സുര്യകാന്തിയും വിരിയുന്ന
പൂപ്പാടങ്ങളിലെ സുഗന്ധത്തില്‍
- Details
- Written by: Asiayishu Asiayishu
- Category: Poetry
- Hits: 1552
ഓരോയാമങ്ങൾ മിന്നി മറയുമ്പോൾ.
ഓരോ ഓർമകൾ..
കാലം പൂവിതൽപോലെകൊഴിഞ്ഞുവീഴുന്നു.
എവിടെയെന്നില്ലാതെ...
പിന്നാലെ കരിയിലക്കാറ്റു പോലെ..
എന്നെ പുണർന്ന ഓർമകളും...
എന്തെന്നില്ലാതെ ആഗ്രഹിച്ചുപോയി..
ഒരിക്കൽ കൂടി....
എവിടെ വച്ചോ കണ്ടുമുട്ടിയവർ
എങ്ങോട്ടോ അകലുമ്പോൾ...
മിഴി നീർ ത്തു ള്ളികൾ...
ജല ധാരയായി ഒഴുകുന്നു....
- Details
- Written by: Ancy Shaiju
- Category: Poetry
- Hits: 1550
എന്നുമെന്‍ പുസ്തകച്ചുമടില് ചെറു
സ്പന്ദനം നിറയ്ക്കും വാഴയിലകള്‍
എന്തൊരു ത്യാഗം സഹിച്ചാണതെന്റെ
പശിയണയ്ക്കാന് പൊതിച്ചോറൊരുക്കിയത്
എന്നേക്കാള്‍ വളര്‍ന്നോരെന്‍ മുറ്റത്തെ
വാഴക്കെന്തൊരു ഗമയാണെന്നോര്ത്തൊരു കാലം..
ഇല്ല വരില്ലെന്ന് ശാഠൃം പിടിച്ചൊരു,
- Details
- Written by: Shahida Ayoob
- Category: Poetry
- Hits: 1551
തണുത്തുറഞ്ഞ നിന്നിലേക്ക് ചൂടു പകരാൻ
നിറവെയിലാകാനായി ഞാനെത്ര കൊതിച്ചുവെന്നോ.
നിന്നെ തഴുകിത്തലോടി നിദ്രയിലാഴ്ത്തുന്ന
ഇളങ്കാറ്റാവാൻ കൊതിയേറെയും.
ചുട്ടു നീറുന്ന നിന്നാത്മാവിൻ ദാഹം തീർക്കാൻ
തെളിനീർ മഴയായ് പെയ്യുവാൻ
കൊതിയേറെയുണ്ടെൻ നെഞ്ചിൽ.
- Details
- Written by: Swetha Gopal K K
- Category: Poetry
- Hits: 1550


പുസ്തകത്താളിൽ പെറ്റുപെരുകാൻ കാത്തിരുന്ന
മയിൽപ്പീലിതൻ വേദനയും -
ചൂരൽ മുനമ്പിന്റെ ചൂടറിഞ്ഞ ക്ലാസ്സ്റൂമും -
പനിമതിപോലെ പ്രണയാർദ്രമാം നിറമുള്ള
നഷ്ടവസന്തമായി മാറിയിരിക്കുന്നു.
- Details
- Written by: Krishnakumar mapranam
- Category: Poetry
- Hits: 1814
എന്നും നടന്നിടുംവഴികളിലെവിടെയോ
എന്നോ ഒരിക്കല്നാം കണ്ടു
പിന്നിടുംപാതയില്പിന്നെപരസ്പരം
പിന്നേയുംപിന്നേയും കണ്ടു
ഒന്നുമുരിയിടാതെത്രയോനാളുകള്
ഒരുമിഴിനോട്ടമെറിഞ്ഞു
പിന്നെക്കടന്നുപോകുന്നോരുവേളയില്
പുഞ്ചിരിമൊട്ടുംവിടര്ന്നു
ഒരുദിനംകാണാതിരിക്കുവാന്വയ്യാത്ത
ഒരുമൂകപ്രണയമായ് തീര്‍ന്നു
എന്നിട്ടുമെന്നിട്ടും ഒരുവാക്കുചൊല്ലാതെ
എത്രയോ കാലം നടന്നു
വഴിയിലെ പൂമരച്ചില്ലയിലയെല്ലാം
തളിരിട്ടു പിന്നെക്കരിഞ്ഞു
- Details
- Written by: Vysakh M
- Category: Poetry
- Hits: 1760

കരഞ്ഞുപോയി ഞാൻ.
എന്നെ ഞെട്ടിച്ചുക്കൊണ്ട് അലറിക്കരഞ്ഞു
ലോകവും.
എന്റെ സങ്കടമോർത്തല്ല,
എന്റെ വേദനയറിഞ്ഞല്ല,
എന്നോട് സഹപിച്ചല്ല;
ഒരാണ് കരഞ്ഞതെന്തെന്നോർത്ത്...
അലറിക്കരഞ്ഞു ലോകം.
- Details
- Written by: Krishnaprasad KJ
- Category: Poetry
- Hits: 1653
ജീവിത യാത്ര തുടങ്ങി ഞാൻ ചൈനയിൽ
ഇന്നിതാ വന്നെത്തി ലോകമെങ്ങും
ചൈനതൻ വൻമതിൽ കീഴടക്കി ഞാൻ
ഇന്നിതാ ലോകത്തിൻ ചക്രവർത്തി

