കരഞ്ഞുപോയി ഞാൻ.
എന്നെ ഞെട്ടിച്ചുക്കൊണ്ട് അലറിക്കരഞ്ഞു
ലോകവും.
എന്റെ സങ്കടമോർത്തല്ല,
എന്റെ വേദനയറിഞ്ഞല്ല,
എന്നോട് സഹപിച്ചല്ല;
ഒരാണ് കരഞ്ഞതെന്തെന്നോർത്ത്...
അലറിക്കരഞ്ഞു ലോകം.
ആണ് കരഞ്ഞാലെന്താ?
ഇടിഞ്ഞുവീഴുമത്രേ ഏഴുലോകവും;
കപ്പല്‍ കേറുമത്രേ 'ആണ്മാനം '.
ഊഴ്ന്ന് വീണ കണ്ണീരോന്ന്
തുടയ്ക്ക പോലും ചെയ്യാതെ,
എന്നെ ആശ്വസിപ്പിക്കാത്ത അവരെ,
ഞാനാശ്വസിപ്പിച്ചു.
ആശ്വസിക്കൂ ...
എന്നെ ഒരു മനുഷ്യനായി മാത്രം കണ്ട്
ആശ്വസിക്കൂ ..