ഒരു നേരത്തെ
അന്നം ഛർദ്ദിക്കാനാണ്
പറഞ്ഞത്
നാളേറെ കഴിഞ്ഞതു കൊണ്ടാവാം
കയ്യിട്ടു ശ്രമിച്ചിട്ടും
ഒന്നും കിട്ടാത്തത്.
തിരിച്ചു പറഞ്ഞാൽ
ഒരുപാട്
ഛർദ്ദിക്കേണ്ടി വരുമല്ലോ
എന്നോർത്താണ്
മൗനിയായത്.
തിന്നതും തീറ്റിച്ചതും
വീണ്ടും പറയുക.
ഛർദ്ദിച്ചു തീരട്ടെ
കടപ്പാടുകളൊക്കെയും.