അമ്മേ, എനിക്ക് വേദനിക്കുന്നു.
തേങ്ങലിനിടയിലും അവൾ തലയുയർത്തി.
വേട്ടക്കാരുടെ മർദ്ദനങ്ങളും നഖക്ഷതങ്ങളും അവളുടെ നിഷ്‌ക്കളങ്കമായ മേനിയെ ചതച്ചരച്ചു.
അറുത്തെടുത്ത നാവിൽ നിന്നും ചോരത്തുള്ളികൾ
ഹഥ്റാസിലെ പുൽനാമ്പുകളിൽ തീക്കട്ടയായ് ജ്വലിച്ചു .
ശരീരത്തിലെ ഓരോ എല്ലുകളും പുറത്തേക്ക് തള്ളിയിരിയിക്കുന്നു.
ഹഥ്റാസിലെ ഉച്ചനീചത്വത്തിന്റെ കാട്ടാളവർഗം
അവളെ ക്രൂരമായി വേട്ടയാടുന്നു.
ആകാശത്ത് സൂര്യൻ പോലും പതിവിലും കൂടുതൽ കത്തിപ്പാളി.
ചോരക്കറപുരണ്ട അവളുടെ മുടിയിഴകളിലൂടെ
കാറ്റുവിരലോടിച്ചു.
ഹഥ്റാസിലെ കാറ്റുപോലും കഠിനമായ ഹൃദയവേദനയിൽ ആഞ്ഞുവീശി.
രോക്ഷത്തോടെ ആഞ്ഞുവീശിയ കാറ്റിൽ
ഹഥ്റാസിലെ സ്മശാനത്തിൽ അവളുടെ ചിതയിലെ -
ചാരം മൂടിയ കനലുകൾ അഗ്നിപർവ്വതം പോലെ
കത്തിയുരുകി.
ആ ഇരുണ്ട രാത്രിയിൽ അവളുടെ തേങ്ങൽ
സ്മാശാനങ്ങൾക്കുമപ്പുറം ആരും കേൾക്കാതെ
ഇന്നും അലയടിക്കുന്നു.
അപ്പോഴും അധികാരത്തിന്റെ ഇടനാഴിയിൽ -
ചോരക്കറ പുരണ്ട കസേര മാറ്റാമില്ലാതെ തുടരുന്നു.