പുസ്തകത്താളിൽ പെറ്റുപെരുകാൻ കാത്തിരുന്ന
മയിൽപ്പീലിതൻ വേദനയും -
ചൂരൽ മുനമ്പിന്റെ ചൂടറിഞ്ഞ ക്ലാസ്സ്‌റൂമും -
പനിമതിപോലെ പ്രണയാർദ്രമാം നിറമുള്ള
നഷ്ടവസന്തമായി മാറിയിരിക്കുന്നു.
ദീർഘമാം ജീവിതപ്പടവുകൾ താണ്ഡവെ -
കൗമാരനഷ്ടചിത്രങ്ങളിൽ മനം മുഴുകീടുന്നു.
മനസിന്റെ ഉള്ളറയിൽ നിന്നും മാഞ്ഞുപോയ
വിദ്യാലയമുറ്റത്തേക്കൊരു തിരിഞ്ഞു നോട്ടം.
നിറവിൻ നറുമലർ മധുനുകരനായ് -
ആത്മാവിൽ തൊട്ടുണർത്തിയെൻ വിദ്യാലയം.