കവിതകൾ
- Details
- Written by: Sohan KP
- Category: Poetry
- Hits: 1351
അലമാരി തുറന്നെല്ലാമടുക്കിപ്പെറുക്കി
വയ്ക്കുമ്പോൾ ഒരു പഴയ ഡയറി
താഴെ പതിച്ചു.
ആദ്യമൊക്കെ
ഒന്നുമെഴുതാത്ത, ശൂന്യമായ
നീലകവറിട്ട ഒരു പുസ്തകം.
- Details
- Written by: Saraswathi T
- Category: Poetry
- Hits: 1736
വിളിച്ചുവോയെന്റെ പുറകിൽ നിന്നാരോ...
വെളിച്ചമെത്താത്ത വഴിയരികിലായ്
പകച്ചു നിൽക്കവേ പടിയിറങ്ങിയി-
ട്ടധികമായില്ല സമയമെങ്കിലും
- Details
- Written by: Sahla Fathima Cheerangan
- Category: Poetry
- Hits: 1640
(Sahla Fathima Cheerangan)
തുരുമ്പെടുത്തത്
ഓർത്തോർത്തു വെച്ചതൊക്കെയും
കാലപ്പഴക്കം ഏറുമ്പോൾ
തുരുമ്പിച്ചു പോവാറുണ്ട്
തുരുമ്പെടുത്ത ഓർമ്മകളുടെ
കല്ലറ മണം സഹിക്കാഞ്ഞ്ആത്മാവിന്റെ
അങ്ങേ തലക്കൽ നിന്നും
ഒരു പുളിച്ചുതികട്ടൽ.
പുത്തൻ മറവികൾ
ജൻമമെടുക്കുന്നതിൻറെയാവാം.
- Details
- Written by: Sruthi Ajeesh
- Category: Poetry
- Hits: 1468
പുതു മഴയേറ്റ് ചിറക് മുളച്ചു ,
മണ്ണിൽ നിന്നും
ഇത്തിരി വെട്ടം തേടി പറന്നുയർന്നു,
കൈവന്ന വെട്ടത്തെ ചുറ്റി പറന്ന്, ഒടുവിലായി
ഒരു തപസിന്റെ സാഫല്യം പോലെ
നിന്നിൽ കിളിർത്ത
കണ്ണാടി ചിറകുകളെ തന്നെയും നഷ്ടപ്പെടുത്തി,
വീണ്ടും മണ്ണിൽ ചേർന്ന് ഇല്ലാതായി നീ..
നിന്റെ അടർന്നു വീണ ചിറകുകൾക്ക് ഒരു തരം ഗന്ധമാണ്..
ഏക്കാലവും എന്തിനെയൊക്കെയോ
ഓർമ്മപ്പെടുത്തുന്ന ഒരു തരം ഗന്ധം..
നിഴൽ രൂപങ്ങളിൽ കൗതുകം കണ്ട ബാല്യത്തെ..
പാഠ പുസ്തകങ്ങളെ മനഃപാഠമാക്കിയ കാലത്തെ...
അക്ഷരങ്ങളിൽ പ്രണയം ചേർത്തെഴുതിയ കൗമാര കാവ്യങ്ങളെ...
അങ്ങിനെ എന്തിനെയൊക്കെയോ...
അൽപായുസ്സ് കൊണ്ട്
ആരുടെയൊക്കെയോ
കഴിഞ്ഞ കാലത്തിന്റെ ഓർമ്മപ്പെടുത്തലാകുന്നു നീ!
- Details
- Written by: കിങ്ങിണി
- Category: Poetry
- Hits: 1466
കുഞ്ഞിക്കിളിയെ കുഞ്ഞിക്കിളിയെ
പാറിപ്പോകരുതേ നീ
നീലാകാശം വർണമനോഹരമാണെന്നാലും
നിറയെ സൂര്യപ്രഭയാണെന്നാലും
കുഞ്ഞിക്കിളിയെ നിന്നുടെ കൂടെ
- Details
- Written by: Melbin
- Category: Poetry
- Hits: 1400
അതിശൈത്യമാണിവിടെ
മരം കോച്ചുന്ന,
മനസ്സു മരവിക്കുന്നത്.
എന്നിട്ടും
ജീവനുള്ളിലൊരു കനൽ
ചെറുത്
സൂക്ഷിക്കുന്നുണ്ട് ഞാൻ,
- Details
- Written by: Deepa Nair
- Category: Poetry
- Hits: 2142
പൂത്തുനിന്ന ഒറ്റമരക്കൊമ്പിൽ നിന്നും
ഇഴപിരിഞ്ഞ ശിഖരത്തിൽ
മൗനം കൊണ്ടുയിരുതേടുന്ന രണ്ടു ഹൃദയങ്ങൾ.
കാറ്റ് മുത്തമിട്ടതും, നിലാവ് കഥ പറഞ്ഞതുമറിയാതെ,
മേഘം കണ്ണീർവാർത്തതും ഭൂമിയത് നെഞ്ചേറ്റിയതുമറിയാതെ
- Details
- Written by: Prasad M Manghattu
- Category: Poetry
- Hits: 1287
കൂണുകൾ കുഞ്ഞുറുമ്പിന് കുടപിടിക്കുന്ന കരുതലായിരുന്നിട്ടും
ഉടൽ മുറിവുകൾക്കുമീതെ
തിരയമർന്നപ്പോഴൊന്നും
അരുതെന്ന് പോലും പറഞ്ഞില്ലെന്ന്.