എന്നുമെന്‍ പുസ്തകച്ചുമടില്‍ ചെറു
സ്പന്ദനം നിറയ്ക്കും വാഴയിലകള്‍
എന്തൊരു ത്യാഗം സഹിച്ചാണതെന്റെ
പശിയണയ്ക്കാന്‍ പൊതിച്ചോറൊരുക്കിയത്
എന്നേക്കാള്‍ വളര്‍ന്നോരെന്‍ മുറ്റത്തെ
വാഴക്കെന്തൊരു ഗമയാണെന്നോര്‍ത്തൊരു കാലം..
ഇല്ല വരില്ലെന്ന് ശാഠൃം പിടിച്ചൊരു,
ദളമര്‍മ്മരത്തെ കേള്‍ക്കാതെ ഞാന്‍ ,
കൈക്കോട്ടു കെട്ടി ഏന്തിയൂന്നി പിടിച്ചു
അഴിമതി അക്രമം അത്യന്തരൂക്ഷമാം
കുളിരൊളി പൂവുടല്‍ കഴുത്തുവെട്ടി.
ഇതിനൊക്കെ പ്രതികാരം ചെയ്യുമെന്നെന്നോട്
കറയൊഴുക്കി മുരണ്ടതാ രുദ്രപലാശം
വറതീ കാണുമ്പോഴേക്കും കാണ്ഡത്തിലൊരു
നനവാര്‍ന്ന നൊമ്പരചിന്തൊഴുക്കി
വാടിക്കുഴഞ്ഞങ്ങു കീഴടങ്ങി അയ്യോ..
പ്രത്യംഗം വടിവൊത്ത മേനിയിതാ
സര്‍വംസഹയായി എന്നമ്മ മുന്നില്‍
നടുവിലെ ഞരമ്പ് മുറിച്ചെടുത്തമ്മ
ചുടുചോറു വാരിയോതുക്കി നടുവില്‍
ചെറിയൊരു കുഴികുത്തി ചമ്മന്തിക്കും
അച്ചാറും മെഴുക്കുപെരട്ടിയുമോടുവിലൊരു
കൂട്ടിനായി മുട്ട പൊരിച്ചെടുത്തു
തഴമ്പുകള്‍ക്കിടയില്‍ പിടഞ്ഞൊടുവില്‍
കടലാസുകഷണങ്ങള്‍ മേലാടയായി
സംതൃപ്തിയലെന്‍ ജഠരം നിറഞ്ഞപ്പോള്‍
അതെന്നോട് വിളിച്ചറിയിച്ചു
നീ ചിരിയ്ക്കുമ്പോഴൊക്കെയും
ഓര്‍ക്കുമോ ഒരു കത്തിമുനയെന്‍
നെഞ്ചിലെയ്ക്കാഴുന്നതറിവൂ ഞാന്‍..
എന്ന് വാഴയില