കവിതകൾ
- Details
- Written by: Shahida Ayoob
- Category: Poetry
- Hits: 1214
ആശയുടെ കൊടുമുടിയിൽ നിന്ന്
ആഴമേറിയ ഗർത്തത്തിലേക്ക്
തെന്നി വീഴുന്നതോ? ' നിരാശ'.
എങ്കിൽ അതാണ് 'നിരാശയുടെ പടുകുഴി'.
- Details
- Written by: Sahla Fathima Cheerangan
- Category: Poetry
- Hits: 1316
ഒരു പുഴയുണ്ടായിരുന്നു,
ഒഴുകാൻ മാത്രം പഠിച്ചവൾ,
നിൽക്കാൻ മറന്നവൾ.
ഒഴുകി ഒഴുകി അവസാനമൊരു
കരപറ്റുമെന്ന് വെറുതെ ധരിച്ചവൾ.
ഒടുക്കമൊരു മലവെള്ളത്തിൽ
പുഴയല്ലാതായവൾ.
- Details
- Written by: Rafeek Puthuponnani
- Category: Poetry
- Hits: 1302
- Details
- Written by: Shahida Ayoob
- Category: Poetry
- Hits: 3605
കായൽപ്പരപ്പിൻ ഓളം വിതുമ്പുന്നു
ചേർന്നൊന്നായി തീരുവാൻ വെമ്പുന്ന
ഇരുകരയോടും.
ഇക്കരെ നിന്ന് അക്കരെയെ മോഹിച്ചിടല്ലേ
നിങ്ങൾ ഒന്നായി ചേരുമ്പോൾ
അന്ത്യം കുറിക്കുവതെൻ പ്രാണനാകെ
എങ്ങിനെ ഞാനത് സ്വീകരിക്കും?
- Details
- Written by: ബാദുഷ
- Category: Poetry
- Hits: 2118
ഈ കുഴിമാടത്തിൽ
എന്നെ തനിച്ചാക്കിയിട്ടു
നിങ്ങളെല്ലാം എങ്ങോട്ടാണ്
പോയ് മറഞ്ഞത്.
കൂരിരുട്ടിൽ ഒരിത്തിരി വെട്ടത്തിനായ് ആരെങ്കിലും
ഒരു തിരി തെളിച്ചുവെക്കുക.!!
- Details
- Written by: RK Ponnani Karappurath
- Category: Poetry
- Hits: 1535
കനക്കുന്ന വേനൽ.
ഭൂമിയെ നക്കിത്തുടക്കുന്ന സൂര്യന്റെ തീനാമ്പുകൾ.
ആലസ്യത്തിൽ തളർന്നുറങ്ങുന്ന
ഭൂമിയെ ആർത്തിയോടെ നോക്കുന്ന മാനം.
രജതശോഭയിൽ പൊളുന്ന നീണ്ട പകലുകൾ.
വരൾച്ചയുടെ തിരനോട്ടം.
- Details
- Written by: Oyur Ranjith
- Category: Poetry
- Hits: 1509
എത്രനാളായെൻ പ്രിയനേ ഞാൻ കൗതുകം പൂണ്ടു നിന്നെ കാത്തിരിക്കുന്നു....
നെയ്തിടുന്നു കാലമേകിയ സ്വപനമെന്നിൽ കല്യാണ കാഞ്ചനപട്ടുചേല.
അറിഞ്ഞിടാത്തോരു നവ വേദന വിരിഞ്ഞിടുന്നു മനസ്സിൽ നിറഞ്ഞിടുന്നൂ കിനാക്കളായിരങ്ങൾ.
- Details
- Written by: Abhijith PV
- Category: Poetry
- Hits: 1265
ഒഴുകി ഒഴുകി
സ്വപ്നമെൻ അരികിൽ
വന്നന്നേരം
കാറ്റിൻ്റെ തലോടലിൽ
മാടി വിളിച്ചു പ്രക്യതി തൻ
പരവതാനിയിൽ
ഏകാന്തമായൊരു
യാത്രയിൽ കണ്ടതൊക്കെ
പഴമയുടെ സൗന്ദര്യമായിരുന്നു!