കവിതകൾ
ഈശ്വരാ ഇതൊരു പ്രളയമാകട്ടെ
നന്മയുടെ പ്രളയം
തിന്മകള് അടിയോടെ മറിയുന്ന സുദിനം
ജനലടച്ചൊരുകോണിലിരുന്നിട്ടുമൊടുവില്
ആ നാദമാര്ത്താര്ത്തു വിളിച്ചു
ജാലക വീഥിയിലൂടെ ആയിരം തവണയാ-
ദര്‍ശനം ഉള്‍ക്കൊണ്ടിരുന്നു
- Details
- Written by: Rekha K
- Category: Poetry
- Hits: 1630
വിഷാദം വിരൂപമായ്
മനം വിട്ടു മഥിയ്ക്കുന്നു
കാലമേ നിൻ ഗദ്ഗദങ്ങൾ
ചങ്കിനുള്ളിൽ കിതയ്ക്കുന്നു.
- Details
- Written by: Saraswathi T
- Category: Poetry
- Hits: 1818
കാടും മലകളും തോടും പുഴകളും
കാറ്റിന്റെ മന്ദ്ര മധുരസംഗീതവും
താരാപഥങ്ങളും താമര പൊയ്കയും
തത്തിപ്പറക്കുന്ന കൊച്ചു കിളികളും
അർക്കന്റെയാദ്യ കിരണമേറ്റുള്ള താം
പുൽക്കൊടിത്തുമ്പിൻ മൃദുമന്ദഹാസവും
അന്തിമാനത്തു തെളിയുന്ന തിങ്കളും
ചന്തമോ ലുന്ന കുളിർനിലാവും...
- Details
- Written by: Dileep Namboodiri
- Category: Poetry
- Hits: 1710
ഒരുമിച്ച് അൽപനേരം നിന്നാൽ അതും ഭാഗ്യമിന്ന്.....
അന്നൊരുമിച്ചു കളിച്ചൊരീ മുറ്റത്ത്
ഒന്നു മിണ്ടണമെങ്കിൽ അതിനു മുഹൂർത്തം നോക്കണമെന്നോ...
ഒരമ്മപെറ്റവർ തമ്മിൽ കണ്ടാൽ ...!
- Details
- Written by: Sohan KP
- Category: Poetry
- Hits: 1603
ഒടുവില്‍
നീണ്ടു നിന്ന ഉഗ്രമേഘപ്രളയരാത്രിയില്
പാവം പുഴ തോല്‍വി സമ്മതിച്ചു.
ഇരുകരകളും ഇരുപറമ്പുകളും
ഇടിഞ്ഞൊരു ഇടവഴിയായ് പുനര്‍ജനിച്ചു.
- Details
- Written by: Sohan KP
- Category: Poetry
- Hits: 1805
പൂരങ്ങള്‍ നിലച്ചപ്പോളാണ്
രണ്ടാം നിലയിലിരുന്ന്
സൂര്യാസ്തമയം കാണാന്‍ തുടങ്ങിയത്.
ആക്യതിമാറിയിടകലരുന്ന
മേഘരൂപങ്ങളും,
വ്യത്തവും നേര്‍രേഖയും മെനഞ്ഞ്
ചക്രവാളത്തില്‍ മറയുന്ന
പക്ഷിക്കൂട്ടങ്ങളും
നിലാവു മങ്ങുമ്പോള്‍
ആരറിയുന്നു ഞാനെന്ന
നീറ്റലിന് ഞാണൊലികള്-
കേട്ടറിയാതെയുള്ളത്തില്
ആമോദിക്കുന്നതാരെന്ന്
താരില്‍ പൂത്തുലയുന്ന
വെള്ള മഞ്ചാടിക്കുരുന്നുകള്
കാഴ്ചയിലമൃതെന്നാലും
- Details
- Written by: കിങ്ങിണി
- Category: Poetry
- Hits: 1670
നീലനിലാവിനാൽ മൂടിയരാവിൽ
നീയാരെ ഓർത്തിരിക്കുന്നു ഏകയായ്
നീർമിഴി തൂകുന്നതെന്തേ ചിലപ്പോൾ
നീ മന്ദഹസിക്കുന്നതെന്തേ
നിൻ മനം കവർന്നതാരോ ഇപ്പോ
നിന്നെ തനിച്ചാക്കിയതാരോ
നീ കാത്തിരിക്കും നിന്റെ പ്രാണൻ
നീ ഓർത്തിരിക്കും നിന്റെ ജീവൻ
നിന്നെയും ഓർത്തിരിക്കുന്നുവോ അതോ
നിന്നെ മറന്നുപോയിട്ടുണ്ടാകുമോ

