മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ജീവിത യാത്ര തുടങ്ങി ഞാൻ ചൈനയിൽ
ഇന്നിതാ വന്നെത്തി ലോകമെങ്ങും
ചൈനതൻ വൻമതിൽ കീഴടക്കി ഞാൻ
ഇന്നിതാ ലോകത്തിൻ ചക്രവർത്തി

ഞാൻ വെറും കീടം മനുഷ്യരാൽ നിർമ്മിതം
കോടിക്കണക്കിനു സൈന്യമിപ്പോൾ
പേടിപ്പെടുത്തുവാൻ നോക്കേണ്ടൊരിക്കാലും
മാറി നടന്നാൽ നിനക്കു കൊള്ളാം

നീയൊന്നടുത്താൽ വേതാളമായി നിൻ
മരണത്തെ നൽകിയെ ഞാൻ മടങ്ങു
നിൻ പ്രിയരൊക്കവെ കൂടെ ഇരുന്നെന്നാൽ
അവരെയും യമലോകം കാട്ടീടും ഞാൻ

സ്വയം മരിക്കാൻ ഭയമില്ലാ കീടം ഞാൻ
ഒറ്റയാനായി മദിക്കുവാനേറെയിഷ്ടം
ഏവരെയും ഭയപ്പാടിലാക്കി
ഞാനിതാ രുദ്രതാണ്ഡവമാടീടുന്നു.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ