മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

തണുത്തുറഞ്ഞ നിന്നിലേക്ക് ചൂടു പകരാൻ
നിറവെയിലാകാനായി ഞാനെത്ര കൊതിച്ചുവെന്നോ. 
നിന്നെ  തഴുകിത്തലോടി നിദ്രയിലാഴ്ത്തുന്ന 
ഇളങ്കാറ്റാവാൻ  കൊതിയേറെയും. 
ചുട്ടു നീറുന്ന നിന്നാത്മാവിൻ ദാഹം തീർക്കാൻ
തെളിനീർ മഴയായ് പെയ്യുവാൻ
കൊതിയേറെയുണ്ടെൻ നെഞ്ചിൽ. 


പ്രഭാത രേണുവായ് നിൻ വിടരാൻ തുടിക്കുന്ന മോഹ പൂക്കളെ 
തഴുകി ഉണർത്താനെന്തു കൊതിയെന്നോ.
നിൻ മൃദു പദചലനമേറ്റ്  ഞെരിഞ്ഞമരാൻ വെമ്പുന്ന
മൺതരിയാവാൻ എനിക്കേറെ കൊതി.
നിന്നെ  പുളകിതയാക്കുന്ന സ്വപ്നമായി നിന്നിലലിയാൻ പോലും ഞാനേറെ കൊതിക്കുന്നു
എന്തിനേറെ നിന്നെ തരളിതമാക്കുന്ന,  നിന്നോടലിയുന്ന എന്താ
വാനും എനിക്ക് എത്ര കൊതിയെന്നോ.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ