മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

എന്നും നടന്നിടുംവഴികളിലെവിടെയോ
എന്നോ ഒരിക്കല്‍നാം കണ്ടു
പിന്നിടുംപാതയില്‍പിന്നെപരസ്പരം
പിന്നേയുംപിന്നേയും കണ്ടു
ഒന്നുമുരിയിടാതെത്രയോനാളുകള്‍
ഒരുമിഴിനോട്ടമെറിഞ്ഞു
പിന്നെക്കടന്നുപോകുന്നോരുവേളയില്‍
പുഞ്ചിരിമൊട്ടുംവിടര്‍ന്നു
ഒരുദിനംകാണാതിരിക്കുവാന്‍വയ്യാത്ത
ഒരുമൂകപ്രണയമായ് തീര്‍ന്നു
എന്നിട്ടുമെന്നിട്ടും ഒരുവാക്കുചൊല്ലാതെ
എത്രയോ കാലം നടന്നു
വഴിയിലെ പൂമരച്ചില്ലയിലയെല്ലാം
തളിരിട്ടു പിന്നെക്കരിഞ്ഞു


വേനലും വര്‍ഷവും ഹേമന്തശിശിരവും
വേഗത്തിലോടിമറഞ്ഞു
ഒരുദിനംവഴിയില്‍ പരസ്പരം കാണവേ
ആദ്യമായെന്നോടു ചൊല്ലി
‘’അവസാനയാത്രയാണീമൗനവഴികളില്‍‍
ഇനി നമ്മള്‍കാണുകയില്ല! ‘’
മിഴിയില്‍പൊടിയുമീയശ്രുബിന്ദുക്കളെ
മെല്ലെത്തുടച്ചവളോതി
‘’നാളെ ഞാന്‍ പോകുന്നു, ദൂരദേശത്തേയ്ക്കു-
കാണുമോയിനിയറിയില്ല’’
ഒരുവഴിയിരുവഴിയായിപ്പിരിയവേ
മനമൊന്നുതേങ്ങി ഞാന്‍ച്ചൊല്ലി
“ഒന്നുചോദിക്കട്ടെയെന്നെനീയോര്‍ക്കുമോ ?
നിന്നെഞാന്‍ സ്നേഹിച്ചിരുന്നു!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ