മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭാഗം - 9

ഒരാഴ്ച ശബാന കോളേജിൽ പോയില്ല. സമദിനെ നേരിടാൻ അവൾക്കാകുമായിരുല്ല. അവന്റെ മുന്നിൽ തലയുയർത്തി ചെന്നുനിൽക്കാനാവില്ല. എന്ന തോന്നൽ അവളെ വല്ലാതെ ആസ്വസ്ഥയാക്കിക്കൊണ്ടിരുന്നു. കോളേജിൽ പോകാത്തതിന് കാരണമായി നല്ല സുഖമില്ല എന്നതാണ് അവൾ ഭർത്താവിനോടും വീട്ടുകാരോടും പറഞ്ഞത്.

മഴമാറി വേനൽകടന്നുവന്നു. ജനുവരിയും കടന്നു ഫെബ്രുവരിയിലെത്തിനിന്നു. വസന്തം പ്രകൃതിയെ പുണർന്നുനിന്നു. മഞ്ഞുകണങ്ങൾ ആകാശത്തുനിന്നും പെയ്തിറങ്ങി. മരങ്ങളൊക്കെയും ഇലപൊഴിച്ചു പുതിയ തളിർപ്പിനായി കാത്തിരുന്നു. ആരാധനാലയങ്ങളിലൊക്കെയും പെരുന്നാളും, ഉത്സവവും കോടിയേറി.

ഏതാനും ദിവസം കഴിഞ്ഞപ്പോൾ മനസ്സുമാറി ശബാന വീണ്ടും കോളേജിൽ പോകാൻ തുടങ്ങി. സമദിന്റെ കടയ്ക്കുമുന്നിൽ വണ്ടി നിറുത്താനോ, അവിടെ ഇറങ്ങാനോ, അവനെ കാണാനോ അവൾ തയ്യാറായില്ല. ഏതാനും നാളുകൾകൂടി കഴിഞ്ഞാൽ ക്ലാസ് അവധിയാകും. അതുവരെ എങ്ങനെയും പിടിച്ചുനിന്നെ പറ്റൂ.

ആ വർഷത്തെ അവസാന അധ്യയന ദിനങ്ങളിൽ കുട്ടികൾ ഓരോരുത്തരായി കൂട്ടുകാർക്ക് ട്രീറ്റ് നടത്തി. ശബാനയുടെ വകയും വേണമെന്നവർ വാശിപിടിച്ചു. അതിനവർ തിരഞ്ഞെടുത്തത് സമദിന്റെ കടയുടെ അടുത്തുള്ള ബേക്കറിയും. പെൺകുട്ടികളുടെ ബഹളത്തിനിടയിൽ തന്നെനോക്കി സങ്കടമൂറിനിന്ന സമദിനെ അവൾ ശ്രദ്ധിച്ചു. അവന്റെ ആ ഭാവം, ആ നിശബ്ദത ശബാനയെ വല്ലാതെ വേദനിപ്പിച്ചു. ഒടുക്കം പാർട്ടികഴിഞ്ഞു പിരിയാൻ നേരം അവൾ അവന്റെ അടുക്കൽ ചെന്നുകൊണ്ട് ഇത്രദിവസവും മിണ്ടാതെ ഒഴിഞ്ഞുമാറി നടന്നതിന് സോറി പറഞ്ഞു. സമദിന്റെ മുഖത്ത് സന്തോഷം വിടരുന്നത് അവൾ കണ്ടു. കൂട്ടുകാരെ മറന്നുകൊണ്ട് അവൾ അവനെനോക്കി ചിരിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ കോളേജില്ലാത്ത ദിവസങ്ങളിലും ശബാന അവിടെ ചെന്നു. സമദ് കടയിൽ നിന്ന് പുറത്തിറങ്ങി. ഇരുവരുംകൂടി കോളേജുമുറ്റത്തെ വാകമരത്തണലിലൂടെ നടന്നു. മരച്ചുവട്ടിലിരുന്നുകൊണ്ട് കോഴിഞുവീണ പൂക്കൾ പെറുക്കിയെടുത്തുകൊണ്ട് കൈവെള്ളയിൽ വെച്ച് ഊതിവിട്ടു. കിളികളുടെ കലപില ശബ്ദം കേട്ടാസ്വദിച്ചു. മരങ്ങളെ തഴുകിയെത്തിയ ഇളംകാറ്റിനെ മാറോടുചേർത്തു. സമദിന്റെ ഹൃദയത്തിൽ അവൾക്കുമാത്രമായി ഒരിടം അവൾ കണ്ടെത്തി. ഞായറാഴ്ച പോലും ശബാന സമദിനെ കാണാനെത്തി. കോളേജിനുമുന്നിലെ പാർക്കിലെ മരത്തണലിൽ അവർ സമയം ചിലവഴിച്ചു. ഷമീറിന്റെയും, വീട്ടുകാരുടെയും ചോദ്യങ്ങൾ അവൾ കേട്ടില്ലെന്ന്‌ നടിച്ചു. തന്റെ മനസ്സിലുള്ളത് തുറന്നുപറഞ്ഞ സമദിനോട് അവൾക്ക് ഇഷ്ട്ടം കൂടുകയായിരുന്നു. അന്ന് അവൻ അത് തുറന്നുപറഞ്ഞത് എത്ര നന്നായെന്ന് അവൾ മനസ്സിലോർത്തു.

ശബാനയുടെ അനാവശ്യയാത്രകളും, സമദുമായുള്ള സൗഹൃദവുമൊക്കെ ഷമീറിനെ കൂടുതൽ ആസ്വസ്ഥനാക്കി. പക്ഷേ, ഇതാരോടും തുറന്നുപറയാനാവാതെ അവൻ വല്ലാതെ ഉഴറിക്കൊണ്ടിരുന്നു. മദ്യം കൊണ്ടുപോലും തന്റെ മനസ്സിലെ തീയണയ്ക്കാൻ കഴിഞ്ഞില്ലെന്ന് അവനോർത്തു. താൻ കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കേണ്ടുന്ന സമയം വന്നെത്തിയിരിക്കുന്നു എന്ന് അവന് തോന്നി. തന്റെ ഭാര്യയ്ക്ക് സമദുമായി അടുപ്പമുണ്ടെന്ന് അവന് ഉറപ്പായിക്കഴിഞ്ഞിരുന്നു.

ഏതാനുംദിവസം കഴിയുമ്പോൾ പരീക്ഷയാകും. അതുകഴിഞ്ഞാൽ കോളേജ് അടയ്ക്കും. ആഘോഷത്തിന്റെയും, ആഹ്ലാദത്തിന്റെയും നാളുകൾ എന്നെന്നേക്കുമായി അവസാനിക്കും. കാലം പിന്നെയും മുന്നോട്ടു പോകും. പതിയെപ്പതിയെ ആ നല്ല നാളുകൾ മനസ്സിൽ ഓർമ്മകൾ മാത്രമായി അവശേഷിക്കും. കുറേക്കഴിയുമ്പോൾ ആ ഓർമ്മകളും നിലച്ചുപോകും. അതോടെ എന്നെന്നേക്കുമായി ഈ നല്ലനാളുകൾ വിസ്‌മൃതിയിലാകും. പരസ്പരം സംസാരിച്ചുകൊണ്ട് പാർക്കിൽ ഇരിക്കുമ്പോൾ രണ്ടുപേരുടേയും മനസ്സിൽ ഇതായിരുന്നു ചിന്ത.

കാറ്റിൽ പാറിക്കളിച്ച ശബാനയുടെ മുടിയിഴകൾ നേരേയാക്കികൊണ്ട് സമദ് പറഞ്ഞു.

"എത്ര സുന്ദരമായ നിമിഷങ്ങളായിരുന്നു കഴിഞ്ഞുപോയതൊക്കെയും."

"അതെ..."

ശബാന പറഞ്ഞു.

"ഏതാനുംദിവസം കൂടി കഴിഞ്ഞാൽ പരീക്ഷ. പിന്നെ എന്നെന്നേക്കുമായി ഇവിടുത്തോട് ഒരു യാത്രപറച്ചിൽ. അല്ലെ?"

സമദ് അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി.

"സമദ് പിന്നെയും ഇവിടെ ഉണ്ടാവില്ലേ... ഈ കാഴ്ചകളൊക്കെ ആസ്വദിച്ചുകൊണ്ട്. കുട്ടികളോട് കൂട്ടുകൂടിക്കൊണ്ട്."

"ശരിയാണ് പക്ഷേ, നീയില്ലാതെ.... എന്ത് സന്തോഷം. പരീക്ഷകഴിഞ്ഞാൽ പിന്നെ നീ ഇവിടേയ്ക്ക് വരില്ലേ?"

സമദ് ചോദിച്ചു.

"പിന്നെ വരാതിരിക്കാൻ എനിക്കാവുമോ... പക്ഷേ, എങ്ങനെ? എന്തുപറഞ്ഞുകൊണ്ട് വരും?അതാണിപ്പോൾ ഞാൻ ആലോചിക്കുന്നത്."

സമദിന്റെ ചോദ്യം കേട്ട് ഭയപ്പെട്ടതുപോലെ അവൻ പറഞ്ഞു.

ഒരിളം കാറ്റ് വീശി. പൂക്കളുടെ ഗന്ധം അപ്പോൾ മൂക്കിലേയ്ക്ക് അടിച്ചുകയറി.

"എങ്ങനെവന്നാലും വേണ്ടില്ല... എനിക്ക് നിന്നെ കാണണം."

എന്തുപറയണമെന്നറിയാതെ ശബാന ഇരുന്നു. അവൾക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി.

"എന്റെ വീട്ടുകാർ എന്നെ വിവാഹത്തിന് നിർബന്ധിക്കുന്നു. ഞാൻ പിടികൊടുക്കില്ല. അങ്ങനെ സംഭവിച്ചാൽ പിന്നെ ഞാൻ ഒരിക്കലും പൂവണിയാത്ത നമ്മുടെ പ്രണയത്തെ ഓർത്തുകൊണ്ട് നെഞ്ചുനീറ്റി ജീവിതവസാനംവരെയും കഴിയേണ്ടിവരും. നിന്നെപ്പോലെ... മറ്റൊരാളെ വഞ്ചിച്ചുകൊണ്ടൊരു ജീവിതം എനിക്ക് വയ്യ."

ശബാനയ്ക്ക് ഒന്നും പറയാനായില്ല. താനും സമ്മദും അധികം വൈകാതെ പിരിയേണ്ടിവരുമെന്നോർത്തപ്പോൾ അവൾക്ക് ഹൃദയം നിലയ്ക്കുന്നതുപോലെ തോന്നി.

"വരൂ... നമുക്ക് പോകാം. ഇനിയും എനിക്ക് ഇങ്ങനെ നിൽക്കാനാവില്ല."

ശബാന എഴുന്നേറ്റ് തിരിഞ്ഞുനടക്കാനൊരുങ്ങി. പെട്ടെന്ന് സമദ് അവളുടെ കൈയിൽ കടന്നുപിടിച്ചു.

"നിനക്ക് എന്നെവിട്ട് പോകാതിരിക്കാനാകുമോ?"

ശബാന മുഖം തിരിച്ച്‌ അവനെ നോക്കി.

അവൻ മുഖം കുനിച്ചു. എന്നിട്ട് വീണ്ടും ചോദിച്ചു.

"എനിക്കൊപ്പം വരാമോ... എന്റെ പെണ്ണായി. ഇപ്പോൾ ഉള്ളതെല്ലാം ഇട്ടെറിഞ്ഞുകൊണ്ട്. എല്ലാവരോടും സത്യം പറഞ്ഞിട്ട്... അവരുടെയൊക്കെ അറിവോടുകൂടി."

"സമദ്... നീയെന്തൊക്കെയാണ് ഈ പറയുന്നത്?"

ശബാനയുടെ ശബ്ദം പരിധിവിട്ടുയർന്നുപോയി.

"ഇതല്ലാതെ നമ്മൾ തമ്മിൽ പിരിയാതിരിക്കാൻ ഞാൻ നോക്കിയിട്ട് വേറെ മാർഗമൊന്നും ഇല്ല. ഷെമിമോളെ വിട്ടുകിട്ടുമെങ്കിൽ നമുക്ക് കൊണ്ടുപോകാം. ദൂരെ എവിടേക്കെങ്കിലും നമുക്ക് പോകാം."

"നിർത്തൂ നിന്റെ ഭ്രാന്ത് പറച്ചിൽ. ഞാൻ പോകുന്നു."

ഇടർച്ചയോടെ പറഞ്ഞിട്ട് അവനെനോക്കി കൈ വീശികാണിച്ചുകൊണ്ട് അവൾ നടന്നകന്നു. അവളുടെ കാൽപ്പാതങ്ങൾ ഇടറുന്നുണ്ടായിരുന്നു. ചുരിദാറിന്റെ ഷാളുകൊണ്ട് നിറമിഴികൾ തുടച്ചുകൊണ്ട് മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടോ എന്നുനോക്കി അവൾ നടന്നു. വെയിൽ ചാഞ്ഞു തുടങ്ങിയിരിക്കുന്നു. ഇളംകാറ്റ്‌ മെല്ലെ വീശുന്നുണ്ട്. ആ കാറ്റേറ്റുകൊണ്ട് ഏതാനും ആളുകൾ പാർക്കിലൂടെ നടന്നുപോയി. പാർക്കിനുമുന്നിൽ ഫാൻസി കട നടത്തുന്ന പരിചയക്കാരിയായ ചേച്ചി വരാന്തയിൽ നിന്നുകൊണ്ട് അവളെ നോക്കി ചോദിച്ചു.

"എന്താ മോളേ... കണ്ണ് നിറഞ്ഞിരിക്കുന്നെ?"

അവളൊന്നും മിണ്ടിയില്ല. മുഖത്തൊരു പുഞ്ചിരിവിരിയിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുകൊണ്ട് മുന്നോട്ടു നടന്നു.

ഏതാനും നിമിഷം അവളുടെ പോക്കു നോക്കിനിന്നിട്ട് ചേച്ചി കടയ്ക്കുള്ളിലേയ്ക്ക് കയറിപ്പോയി.

ശബാന വീട്ടിലെത്തുമ്പോൾ ഷമീർ എത്തിച്ചേർന്നിരുന്നു.

"ശബാന നീ ഇന്ന് എവിടെപ്പോയതായിരുന്നു?"

കലികയറിപോലുള്ള അവന്റെ ചോദ്യം കേട്ടിട്ടും അത് പ്രതീക്ഷിച്ചിരുന്നതുകൊണ്ടുതന്നെ അവൾ ഒട്ടും ഭയന്നില്ല.

അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചു മുറിയിലേയ്ക്ക് കയറി.

"നിന്നോടാണ് ഞാൻ ചോദിച്ചത്. നീയിന്ന് എന്തിനാണ് പാർക്കിൽ പോയത്? ഇന്ന് ഒഴിവുദിവസമല്ലേ... കോളേജും ഇല്ലാരുന്നല്ലോ?"

അവളൊന്നു ഞെട്ടി. താൻ പാർക്കിലേയ്ക്കാണ് പോയതെന്ന് ഷമീർ അറിഞ്ഞിരിക്കുന്നു.

"നിന്നെ ഇന്ന് കോളേജിന് മുന്നിലുള്ള പാർക്കിൽ വെച്ചു കണ്ടെന്ന് ഒരാൾ പറഞ്ഞു. എന്തായിരുന്നു പ്രോഗ്രാം അവിടെ?"

അവന്റെ വാക്കുകളിൾ സംശയവും, ദേഷ്യവും, കുറ്റപ്പെടുത്തലുമൊക്കെ ചേർന്നതാണെന്ന് ശബാനയ്ക്ക് മനസ്സിലായി.

"ഞാൻ പോയിരുന്നു. കോളേജ് അവസാനിക്കുന്നതിന്റെ ഒരു ഫങ്ഷൻ ഉണ്ടാരുന്നു കൂട്ടുകാരുടെ വക. അത് കഴിഞ്ഞപ്പോൾ കുറച്ചുസമയം വെറുതേ പാർക്കിൽ പോയിരുന്നു. നേരത്തേ പറയാൻ പറ്റിയില്ല."

പറഞ്ഞിട്ട് ഒരു തെറ്റുകാരിയെപ്പോലെ അവന് മുഖം കൊടുക്കാതെ അവൾ അകത്തേയ്ക്ക് കടന്നു. ഷമീർ അവളുടെ പിന്നാലെ ചെന്നു.

"ശബാന നിനക്കെന്തുപറ്റി?"

അവൾ ഒന്നും മറുപടി പറഞ്ഞില്ല.

"കുറേ നാളുകളായി ഞാൻ കാണുന്നു... നിന്റെ പ്രവർത്തിയിലും, സംസാരത്തിലുമൊക്കെയുള്ള ഈ മാറ്റം. നിനക്ക് മാറ്റാരെങ്കിലുമായി ബന്ധമുണ്ടോ?"

അവൾ ഒന്നും മിണ്ടാതെ ജനാലക്കരികിൽ കിടന്ന കസേരയിൽ ചെന്നിരുന്നുകൊണ്ട് പുറത്തേയ്ക്ക് മിഴികൾ പായിച്ചു. നിസംഗത ഭാവിച്ചു.

തുടരും...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ