മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭാഗം - 6

സമദിന് തന്റെ വകയായിട്ട് എന്തെങ്കിലും കൊടുക്കണം. അവൻ തനിക്ക് വരുമ്പോഴൊക്കെ മറക്കാതെ ഗിഫ്റ്റ് കൊണ്ടുവന്നു തരുന്നതാണ്. രാത്രിയിൽ ഉറങ്ങാൻ കിടക്കവേ ശബാന ആലോചിച്ചു.

എന്താണിപ്പോൾ നൽകുക? എന്തായാലും രാവിലെ ആലോചിക്കാം എന്ന് കരുതിക്കൊണ്ട് അവൾ മെല്ലെ കണ്ണുകൾ ഇറുക്കെയടച്ചു.

അന്ന് കോളേജിൽ പോകാൻനേരം മെറൂൺ കളറിലുള്ള ചുരിദാരാണ് ശബാന ദരിച്ചത്. അതിന് പ്രത്യേകകാരണം ഉണ്ട്. സമദിന്റെ ഇഷ്ടകളറാണത്. കോളേജിലേയ്ക്ക് പുറപ്പെടാനിറങ്ങിയപ്പോഴാണ് സമദിന് എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കുന്ന കാര്യം അവൾ ഓർത്തത്‌. അവന് നാരങ്ങാമിട്ടായികൾ ഇഷ്ട്ടം ആണ്. കഴിഞ്ഞദിവസം വാങ്ങിയത് കുറച്ചു റൂമിലിരിപ്പുണ്ട്. അവൾ അതെടുത്ത് ബാഗിനുള്ളിൽ വെച്ചു. തൽക്കാലം ഇതുമതിയാകും.

യാത്രാവേളയിലെല്ലാം ഇളവെയിൽ വർണ്ണം തീർത്തുകൊണ്ടിരുന്നു. ശാന്തസുന്ദരമായ അന്തരീക്ഷം. ഇന്നലെ വൈകിട്ട് വാടി തലതാഴ്ത്തി നിന്നിരുന്ന ചെടികളൊക്കെയും പുലർച്ചെയായപ്പോൾ തലയുയർത്തി നിൽക്കുന്നു. അവയൊക്കെയും അസൂയയോടെ തന്നെനോക്കി കുശുകുശുക്കുന്നതായി അവൾക്ക് തോന്നി.

മഴക്കാലം വിട്ടുപോയിട്ടില്ലാത്തതിനാൽ റോഡിലെ കുഴികളിലൊക്കെയും കുറച്ചേ മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ആളുകൾ തിരക്കിട്ട് വാഹനത്തിലും, അല്ലാതെയും പോകുന്നുണ്ട്. കോളേജിൽ യൂത്തുഫെസ്റ്റി‌വൽ തുടങ്ങാറായിട്ടുണ്ട്. കുട്ടികളൊക്കെയും അതിന്റെ തിരക്കിലാണ്.

കോളേജിന്റെ ഗെയ്റ്റിനുമുന്നിൽ കാർ നിറുത്തി ഇറങ്ങി ഭർത്താവിന് റ്റാറ്റ കൊടുത്തു യാത്ര പറഞ്ഞു. ഗെയിറ്റ് കടക്കാനൊരുങ്ങുമ്പോൾ സമദ് ദൂരെനിന്നും നടന്നുവരുന്നതവൾ കണ്ടു. ബാഗിനുള്ളിൽ കരുതിയിരുന്ന സമ്മാനം അവൾ പുറത്തെടുത്തുകൊണ്ട് അവനെ നോക്കി നിന്നു.

"ശബാനാ..."

അവൻ വിളിച്ചു.

"സമദ്, വന്നിട്ട് ഒരുപാട് നേരമായോ?"

അവൾ പുഞ്ചിരിയോടെ അവനെ നോക്കി.

"ഇല്ല, ഇപ്പോൾ എത്തിയതേയുള്ളൂ..."

അവൻ ചിരിച്ചു.

"ഇന്നാ ഇത് സ്വീകരിക്കൂ... എന്റെ വക ചെറിയൊരു മധുരം."

സമദ് പുഞ്ചിരിയോടെ അത് വാങ്ങി.

"നീ ഇത് മറന്നിട്ടില്ല അല്ലെ?"

അവൻ കുസൃതിയുടെ അവളെ നോക്കി.

"അതുപിന്നെ... നിനക്കായി വാങ്ങിയതൊന്നുമല്ല. വീട്ടിൽ ഉണ്ടായിരുന്നതാണ്. കണ്ടപ്പോൾ എന്തെങ്കിലും തരണമെന്ന് തോന്നി."

ശബാന താൻ അറിഞ്ഞുകൊണ്ട് ചെയ്തല്ലെന്നു വരുത്തിതീർക്കാൻ ശ്രമിച്ചു.

"ഉം പിന്നെ എനിക്കറിഞ്ഞുകൂടെ... ഞാൻ ഇന്നലെ ചോക്ലേറ്റ് തന്നതിന് പകരം വീട്ടിയതാണെന്ന്. എന്തായാലും എനിക്കിഷ്ടമായി. ഒരുപാട് നാളായി ഇത് കഴിച്ചിട്ട്."

അവൻ പറഞ്ഞു.

"നിന്റെ പുതിയ ചുരിദാർ നന്നായിട്ടുണ്ട്. കളറിനെക്കുറിച്ച് പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ... ഇതും അറിയാതെ സംഭവിച്ചുപോയതാണോ?"

അവൻ ഒളികണ്ണിട്ട് അവളെ നോക്കി.

"ഒന്ന് പോ സമദ്."

ശബാനയ്ക്ക് ഇപ്പോഴും ആ പഴയ മൊഞ്ചുണ്ട്. നുണക്കുഴി വിടരുന്ന തുടുത്തകവിളുകളും, നിഷ്കളങ്കത നിറഞ്ഞ വിടർന്ന കണ്ണുകളും, ചുരുണ്ട മുടിയുമെല്ലാം പഴയതുപോലെതന്നെയുണ്ട്. അവൾ അന്നും ഇന്നും സുന്ദരിതന്നെ. കാലം അവളുടെ ഭംഗിക്ക് ഒരു മാറ്റവും വരുത്തിയിട്ടില്ല. സമദ് മനസ്സിലോർത്തു.

"എന്താ എന്നെ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നെ?"

അവൾ ചോദിച്ചു.

"ഏയ്‌ വെറുതെ.... നിന്റെ ഭംഗി കൂടിയതല്ലാതെ കുറഞ്ഞില്ലല്ലോ എന്നോർത്ത് അസൂയകൊണ്ടതാണ്."

അവൻ ചിരിച്ചു. അവളും.

"ങ്ഹാ പിന്നെയെ ഒരു വിശേഷമുണ്ട്. ഞാൻ ഇനി വിദേശത്തേയ്ക്ക് മടങ്ങിപ്പോകുന്നില്ല. ഇവിടെ ചെറിയൊരു മൊബൈൽ ഷോപ്പ് തുടങ്ങാനാണ് തീരുമാനം. ഇവിടെയെന്നുപറഞ്ഞാൽ ഈ കോളേജുപടിക്കൽ തന്നെ. എന്താ കൊള്ളാമോ? എന്താണ് നിന്റെ അഭിപ്രായം."

"സത്യമാണോ നീ പറഞ്ഞത്... ആണെങ്കിൽ അടിപൊളിയായിരിക്കും."

അവൾ വിശ്വാസം വരാത്തതുപോലെ മിഴികളുയർത്തി അവനെ നോക്കി.

"പിന്നെ സത്യമല്ലാതെ... തന്നോട് ഞാൻ വെറുംവാക്ക് പറയുമോടോ?"

അവൻ അവളുടെ കണ്ണുകളിലേയ്ക്ക് ഉറ്റുനോക്കി.

ഒരാഴ്ചക്കുള്ളിൽ തന്നെ സമദ് മൊബൈൽ ഷോപ്പ് ഉൽഘാടനം ചെയ്തു. ഈ സമയം കൊണ്ടുതന്നെ ശബാന അവനുമായി പഴയതുപോലെ വീണ്ടും സ്നേഹത്തിലായി. കൂടുതൽ സമയം അവൾ സമദുമായി പങ്കിടാൻ ആഗ്രഹിച്ചു. രാവിലെയും, വൈകിട്ടും, ഇടവേളകളിലും, ക്ലാസ് കട്ട് ചെയ്തുമൊക്കെ അവൾ അവനുമായി കണ്ടുമുട്ടി സംസാരിച്ചു. ഉച്ചസമയങ്ങളിൽ ശബാന കോളേജിൽ നിന്നിറങ്ങിവരുന്ന സമയം നോക്കി അവനും കടയിൽ നിന്നിറങ്ങി അവളോടൊപ്പം കൂടിച്ചേർന്നുകൊണ്ട് സമയം ചിലവഴിച്ചു.

സമദ് വീണ്ടും തന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്നത്തോടെ താനൊരു വർണ്ണശലഭമായി മാറുന്നതുപോലെ ശബാനയ്ക്ക് തോന്നി. ഒരുകാലത്ത് തനിക്ക് നഷ്ടമായതൊക്കെയും ആണ് ഇപ്പോൾ സമദിലൂടെ ഇരട്ടിയായി തിരിച്ചുകിട്ടുന്നത്.

ജീവിതം പലപ്പോഴും ഒരു വസന്തത്തെപ്പോലെയാണ്. ആ വസന്തത്തെ വരവേൽക്കാനായി ഒരുങ്ങിനിൽക്കുന്ന ചെടികളാണ് മനുഷ്യർ. സമയമാകുമ്പോൾ അത്‌ തളിർക്കുകയും, പൂക്കുകയും, കായ്‌ക്കുകയുമൊക്കെ ചെയ്യുന്നു. ദൈവത്തിന്റെ വികൃതികൾ.

സമദിനെ അള്ളാഹുവാണ് തന്നിലേയ്ക്ക് മടക്കിയെത്തിച്ചതെന്ന് ശബാന കരുതി. അവൾ തന്റെ സ്നേഹമപ്പാടെയും അവന് പകർന്നുനൽകാനായി മനസ്സുകൊണ്ട് കൊതിച്ചു. ക്ലാസുകളിലോ, പഠനത്തിലോ, കൂട്ടുകാരിലോ, ഒന്നുംതന്നെ ശബാന ശ്രദ്ധ വെച്ചില്ല. ആ കാര്യങ്ങളിലൊക്കെയും അവൾ അജ്ഞയായിമാറിക്കൊണ്ടിരുന്നു. അതിൽ അവൾക്ക് ഒട്ടുംതന്നെ കുറ്റബോധം തോന്നിയില്ല.

ദിവസങ്ങൾ ഒന്നൊന്നായി കടന്നുപോയി. മഴ മാറി വേനൽ വന്നു. മഞ്ഞുപെയ്യുന്ന രാവുകളിൽ മഞ്ഞുതുള്ളികളേറ്റ് പൂക്കളും, ചെടികളുമൊക്കെ കുളിരണിയുമ്പോൾ ശബാനയും തന്റെ പ്രിയനെയോർത്ത് കുളിരുകൊണ്ടു. അവളുടെ മനസ്സിലും ഒരു മഞ്ഞുകാലം പെയ്തിറങ്ങുകയായിരുന്നു. വർഷം വേനലിനു വഴിമാറിക്കൊടുക്കുന്ന ആ വസന്തകാലത്ത് സമദും, ശബാനയും കൂടുതൽ അടുത്തു. മനസ്സുകൾ പരസ്പരം അറിഞ്ഞു. മറ്റുള്ളവർ അറിയാതെ പലപ്പോഴും അവർ ഒരുമിച്ചുചേർന്നു. ഷെമിമോൾ മെല്ലെ നടക്കുകയും, സംസാരിക്കുകയുമൊക്കെ ചെയ്തുതുടങ്ങി. ദിവസങ്ങൾ പിന്നെയും കടന്നുപോയി.

ഷമീറിനെയും, ഷെമിമോളെയും പോലെതന്നെ അല്ലെങ്കിൽ അതിനേക്കാളുപരി തനിക്ക് ഒഴിവാക്കാൻ അകറ്റിനിറുത്താൻ കഴിയാത്ത ഒന്നാണ് സമദിന്റെ സമീപ്യവും, സ്നേഹവുമെന്ന് ശബാന തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിനെ അവൾ മനസ്സിൽ ഉറപ്പിച്ചുവെച്ചു. ഒരുനിമിഷം ഷമീറിന്റെ സ്ഥാനം തന്റെ ജീവിതത്തിൽ എന്താണെന്ന് അവൾ തന്റെ മനസാക്ഷിയോടുതന്നെ ചോദിച്ചു നോക്കി. പ്രത്യേകിച്ച് ഒരുസ്ഥാനവും കല്പിച്ചുകൊടുക്കാനാവുന്നില്ല. തന്റെ കഴുത്തിൽ മഹർ അണിയിച്ച ആൾ, തന്റെ കുഞ്ഞിന്റെ ബാപ്പ... അതിലുപരി എന്തുസ്ഥാനം. പക്ഷേ, അതല്ലേ ഏറ്റവും വലിയ സ്ഥാനം. അതെ, അങ്ങനാണ് കേൾക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ളത്. പക്ഷേ, തനിക്ക് അങ്ങനെ കരുതാനാവുന്നില്ല. വെറും ഭർത്താവ്, മകളുടെ പിതാവ് ഷമീറിനെ അങ്ങനെയൊക്കെ കാണാനേ തനിക്ക് കഴിയുന്നുള്ളൂ. എന്നുമുതലാണ് തനിക്ക് വീണ്ടും ഇങ്ങനെ തോന്നിത്തുടങ്ങിയത്?

ഷമീർ തന്നെ നിഖാഹ് കഴിച്ച പുരുഷനാണ്. തന്നിലെ സ്ത്രീത്വത്തെ ഉണർത്തിയവൻ. തനിക്കൊരു മകളെ തന്നുകൊണ്ട് തന്നിലെ മാതൃത്വത്തെ ഉണർത്തിയവനാണ്. താനൊരു പുരുഷനെ അറിഞ്ഞത് അവനിലൂടെ‌യാണ്. എല്ലാം ശരിതന്നെ. എന്നുകരുതി ആ മനുഷ്യനെ മാത്രം സ്നേഹിച്ചുകൊള്ളണം എന്നുണ്ടോ? അവൾ ചിന്തിച്ചു.

ദിവസങ്ങൾ കടന്നുപോകാവേ ശബാന ആളാകെ മാറി. യാതൊരു കാരണവും കൂടാതെ അവൾ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഷമീറിനോട് ദേഷ്യപ്പെടാനും കയർത്തു സംസാരിക്കാനും തുടങ്ങി. ഒരു ഞായറാഴ്ചദിവസം ശാബാന ഡ്രസ്സുകൾ തേയ്ക്കുകയായിരുന്നു. ഷെമിമോൾ ഷമീറിനോപ്പം കട്ടിലിൽ ഇരുന്നുകൊണ്ട് കളിക്കുകയാണ്. ഈ സമയം ഷമീറിനെ ആരോ കാണാൻ വന്നു. അവൻ ശബാനയോടു വിവരം പറഞ്ഞിട്ട് പെട്ടന്ന് മുറിവിട്ട് പുറത്തേക്കിറങ്ങി പോയി. ഈ സമയം മോള് കട്ടിലിൽ നിന്നും താഴെ വീണുകരയാൻ തുടങ്ങി. അതുകണ്ട് ശബാനയുടെ മുഖം കറുത്തു. കുഞ്ഞിനെ എടുത്ത് ആശ്വസിപ്പിച്ചുകൊണ്ട് അവൾ വായിൽതോന്നിയതൊക്കെയും വിളിച്ചുപറഞ്ഞു.

"കുഞ്ഞ് ഒരാളുടെ മാത്രമാണോ.... എല്ലാരുംകൂടി നോക്കിയാലല്ലേ അതിനെ വളർത്തിയെടുക്കാനാവൂ... ഞാൻ വന്നപ്പോൾ കൊണ്ടുവന്നതൊന്നുമല്ലല്ലോ ഇങ്ങനെ കാണിക്കാൻ."

"അതിനിപ്പോൾ എന്തുണ്ടായി... ഞാൻ എന്തുചെയ്തില്ലെന്നാണ്?"

അവിടേയ്ക്ക് തിരികെയെത്തിയ ഷമീർ നിസ്സഹായതയോടെ ചോദിച്ചു.

"ഞാൻ ഒരു ജോലി ചെയ്തുകൊണ്ടിരിക്കുന്നത് കണ്ടില്ലായിരുന്നോ. ഞാൻ വന്നിട്ട് നിങ്ങൾക്ക് പോകാരുന്നല്ലോ... കുഞ്ഞിനേക്കാൾ പ്രധാനം കൂട്ടുകാരാണല്ലോ."

അവൾ ശബ്ദമുയർത്തി. അവളുടെ മുഖം ചുവന്നുതുടുത്തു.

"അതുപിന്നെ ഞാൻ..."

"വേണ്ട... ഒന്നും പറയണ്ട. നിങ്ങൾക്ക് ഒന്നിനും കഴിയില്ലെന്ന് പറഞ്ഞാൽ മതിയല്ലോ."

കുഞ്ഞിനെ ആശ്വസിപ്പിച്ച് തോളിൽ കിടത്തിക്കൊണ്ട് അവൾ മുഖം വെട്ടിത്തിരിച്ചുകൊണ്ട് മുറിവിട്ട് നടന്നുപോയി.

തുടരും....

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ