മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Sathish Thottassery
- Category: prime story
- Hits: 4173
(Sathish Thottassery)
‘ആദ്യമവര്‍ ജുതന്മാരെ തേടി വന്നു, ജുതനല്ലാത്തതിനാല്‍ ഞാന്‍ മിണ്ടിയില്ല, പിന്നെ അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു, കമ്മ്യൂണിസ്റ്റല്ലാത്തതിനാല്‍ ഞാന്‍ മിണ്ടിയില്ല. പിന്നെ അവര്‍ തൊഴിലാളി നേതാക്കളെ തേടി വന്നു, ഞാന്‍ തൊഴിലാളി നേതാവല്ലാത്തതിനാല്‍ മിണ്ടിയില്ല. ഒടുവില്‍ അവര്‍ എന്നെ തേടി വന്നു.
- Details
- Category: prime story
- Hits: 2746
(Abbas Edamaruku )
സന്ധ്യ മയങ്ങി കഴിഞ്ഞിരിക്കുന്നു. പതിവ് ജോലി കഴിഞ്ഞ് ഗ്രാമ അതിർത്തിയിൽ ബസ്സിറങ്ങി ഞാൻ വീട് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു. ശരീരം വല്ലാതെ ചുട്ടുപൊള്ളുന്നുണ്ട്. എത്രയും വേഗം വീട്ടിലെത്തിയിട്ട് വേണം ഒന്നു കുളിക്കാൻ. ജോലി കഴിഞ്ഞ് കുളിക്കാതെ ഡ്രസ്സ് മാറി വണ്ടിയിൽ കയറിയതാണ്. ഇല്ലെങ്കിൽ ഇപ്പോഴും ഇവിടെ എത്താനാവില്ല. അതുമാത്രമല്ല ഗ്രാമത്തിലേക്കുള്ള ഏക ബസ്സ് പോയിക്കഴിഞ്ഞാൽ പിന്നെ കുറെ ദൂരം കൂടി നടക്കേണ്ടി വരും.
- Details
- Category: prime story
- Hits: 4080
(Abbas Edamaruku )
സായാഹ്നവെയിൽ പരന്നുകിടക്കുന്ന ചെമ്മൺപാതയിലൂടെ ഇളംകാറ്റും കൊണ്ടുകൊണ്ട് ടൗണിലേയ്ക്ക് നടക്കവേ, പൊടുന്നനെ എതിർവഴിയിൽനിന്നും നിറപുഞ്ചിരിയുമായി 'മുക്രിക്കാ'എന്നുവിളിക്കുന്ന മദ്രസയിലെ പഴയ അധ്യാപകൻ മുന്നിൽ വന്നു പെട്ടു. ഇളവെയിൽ പരന്നുകിടക്കുന്ന കൊയ്ത്തുകഴിഞ്ഞ നെൽപ്പാടത്ത് ഫുട്ബോൾ കളിക്കുന്ന കുട്ടികൾ. അവരുടെ കളികൾ നോക്കി ആസ്വദിച്ചുനിൽക്കവേ, അടുത്തെത്തിക്കൊണ്ട് എന്റെ കരം കവർന്നു മുക്രിക്കാ.
- Details
- Written by: Sajith Kumar N
- Category: prime story
- Hits: 3715
(Sajith N Kumar)
വിശാലമായ നീലാകാശ തോപ്പിൽ മേഞ്ഞു നടക്കുന്ന വെള്ളിമേഘങ്ങളെ നോക്കി കൈകൾ രണ്ടും പറവകളെപ്പോലെ വിടർത്തി വൈകുന്നേരത്തെ ഇളംകാറ്റിനെ ആവോളം നുകർന്ന്, താഴേക്കിറങ്ങി വരുന്ന ഗോവണിപ്പടിയിൽ ബാലൻസ് ചെയ്തു നിന്നുകൊണ്ട് വരുൺ പറഞ്ഞു
- Details
- Written by: Divya Reenesh
- Category: prime story
- Hits: 4732
(Divya Reenesh)
മനോഹരമായ രചനകളിലൂടെ കടന്നുപോകുമ്പോൾ, അതെഴുതിയ വ്യക്തിയെ നാം അതിരുകടന്ന് അഭിനന്ദിച്ചുപോകുന്നത് ഒരു ദൗർബല്യമാണോ. ദിവ്യ റീനിഷ് അഭിനന്ദനം അർഹിക്കുന്നു.
"അവസാനത്തിൻ്റെ ആരംഭമാണ് ജീവിതം…" സേവ്യർ പതുക്കെപ്പറഞ്ഞു. റോഡിൽ അപ്പോൾ മഴപെയ്തു തോർന്നിട്ട് അധികനേരമായിരുന്നില്ല. തണുത്ത കാറ്റിനൊപ്പം വഴിമരങ്ങൾ പതുക്കെ പെയ്യാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.
- Details
- Written by: Krishnakumar Mapranam
- Category: prime story
- Hits: 2653
(Krishnakumar Mapranam)
നീണ്ടുപോകുന്ന ചെമ്മൺപാതയുടെ ഒരു വശത്ത് പച്ചവിരിച്ചനെൽപാടവും മറുവശത്ത് കശുമാവിൻ തോപ്പുമായിരുന്നു. ചെമ്മൺപാതയുടെ കിഴക്ക് അവസാനിക്കുന്നത് ഭഗവതിക്കാവിലാണ്. പടിഞ്ഞാറ് ടാറിട്ട മെയിൻ റോഡിലും. പാതയിലൂടെ കിഴക്കോട്ട് കുറച്ചുദൂരം പിന്നിടുമ്പോൾ ഒരു കുന്നിൻ പ്രദേശവും അതിന് തൊട്ട് ഉയരത്തിൽ കെട്ടിനിർത്തിയിരിക്കുന്ന ആയിരം ഗ്യാലൻ കൊള്ളുന്ന ഒരു വാട്ടർടാങ്കും കാണാം.
- Details
- Written by: Vasudevan Mundayoor
- Category: prime story
- Hits: 3696
(Vasudevan Mundayoor)
ഉത്സവപ്പറമ്പിൽ പഞ്ചവാദ്യം മുറുകുകയാണ്. ഹർഷാരവങ്ങളോടെ താളത്തിനൊത്ത് അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങുകയും,തുള്ളിയാടുകയും, താളം പിടിക്കുകയും ചെയ്യുന്ന ഒരായിരം കൈത്തിരകൾ. പല വർണ്ണങ്ങളായി ചുവന്ന പൊടിപടലങ്ങൾക്കിടയിലൂടെ ഒഴുകി നീങ്ങുന്ന മനുഷ്യമഹാസമുദ്രം. ബലൂൺ വില്പനക്കാരുടെയും, കളിപ്പാട്ട വാണിഭക്കാരുടെയും ശബ്ദ കോലാഹലങ്ങൾ.
- Details
- Written by: Pearke Chenam
- Category: prime story
- Hits: 3409
കോള്പടവിലൂടെ മറുകരയ്ക്ക് നീളുന്ന റോഡിന്റെ മദ്ധ്യേയുള്ള പാലത്തില്‍ കയറിയിരുന്നു. ദൂരക്കാഴ്ചകള്ക്കും ആകാശക്കാഴ്ചകള്‍ക്കും അനുയോജ്യമായ അവിടെയിരുന്ന് എത്ര സന്ധ്യകള്‍ ചിലവഴിച്ചിരിക്കുന്നു. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അസ്തമയത്തിന്റെ വര്‍ണ്ണക്കൂട്ടുകള്‍ മാറ്റിമാറ്റി വരയ്ക്കുന്നുണ്ടായിരുന്നു.