മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Category: prime story
- Hits: 4370
(Abbas Edamaruku )
പുലർച്ചെ ചായകുടി കഴിഞ്ഞ് ബൈക്കിൽ കയറി വീട്ടിൽ നിന്ന് കുറച്ചകലെയായി ഉള്ള കൃഷിയിടത്തിലേയ്ക്ക് ചെന്നു. അവിടെ എന്റെ വാഴയും, മരച്ചീനിയുമൊക്കെ വളരുന്നുണ്ട്. അതിന്റെ പരിചരണം എന്റെ ഉത്തരവാദിത്വമാണ്. താമസിക്കുന്നിടത്ത് സ്ഥലം കുറവാണ്. അതുകൊണ്ടുതന്നെ യാതൊന്നും കൃഷിചെയ്യാനാവില്ല.
- Details
- Written by: Divya Reenesh
- Category: prime story
- Hits: 5402
ജനിമൃതികൾക്കിടയിൽ യുഗാന്തരങ്ങൾക്കപ്പുറത്ത്… നിറയെ നീലക്കടമ്പ് പൂത്തുലഞ്ഞു നിൽക്കുമ്പോൾ, ആകാശം മേഘക്കുഞ്ഞുങ്ങളോടൊത്ത് ശാന്തമായി ഉറങ്ങുകയായിരുന്നു. കാറ്റ് പതുക്കെ വീശുന്നുണ്ടായിരുന്നു. എങ്ങും നിശ്ശബ്ദതയാണ്... കാളിന്ദിയിലെ ഓളങ്ങൾ ഇളകുന്നുണ്ട്. പ്രകൃതി എന്നത്തേതിലും സുന്ദരിയായിരുന്നു.
- Details
- Category: prime story
- Hits: 6007
(Abbas Edamaruku)
പോലീസുകാരുടെ സഭ്യമല്ലാത്ത നോട്ടത്തിനും സംസാരത്തിനുമെല്ലാം മുന്നിൽ അപമാനഭാരത്തോടെ അമ്മയ്ക്കൊപ്പം തലകുമ്പിട്ട് നിന്ന 'സിന്ധുവിന്റെ' രൂപം എന്റെമനസ്സിൽ വല്ലാത്ത വേദന സൃഷ്ടിച്ചു. ആ സമയം അവിടെ എത്തേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയി.പക്ഷേ, ഞാനും കൂടി ഇതിന് ഇറങ്ങിതിരിച്ചില്ലെങ്കിൽ.?
- Details
- Written by: Sathy P
- Category: prime story
- Hits: 3091
(Sathy P)
ഫോൺ റിംഗ് ചെയ്യുന്നതു കേട്ടാണ് രാഹുൽ ഉണർന്നത്. നിർത്താതെ അടിച്ച് അതു നിന്നുപോയി. ആരാണെന്നു നോക്കാൻ പോലും അവൻ മിനക്കെട്ടില്ല. അച്ഛൻ തന്നെയാവും. ഓണത്തിനു ചെല്ലാൻ പറഞ്ഞു വിളിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അച്ഛന്റെ കാൾ അവൻ എടുക്കാറേയില്ല.
- Details
- Written by: Pearke Chenam
- Category: prime story
- Hits: 9445
വിഹായസ്സിന്റെ നീലിമയിലലിഞ്ഞിരുന്നപ്പോള് വീണ്ടും ഇടനെഞ്ചില് നൊമ്പരങ്ങളുടെ ഇലയിളക്കമുണ്ടായി. തുറന്നിട്ട ജനല്പാളികള് വഴി കടന്നുവന്ന ഇളംതെന്നല് പൂച്ചക്കുട്ടിയെപ്പോലെ ചുറ്റിലും മുട്ടിയുരുമ്മി നടന്നു. അതിന് അമ്മുക്കുട്ടിയുടെ തൊട്ടുതടവലുകളുടെ മൃദുത്വമുണ്ടായിരുന്നു. അവളുടെ സുഗന്ധമുണ്ടായിരുന്നു.
- Details
- Written by: Krishnakumar Mapranam
- Category: prime story
- Hits: 5100
(Krishnakumar Mapranam)
"സാർ…സാറിനെ കാണാൻ കുറെനേരമായി...ഒരാൾ പുറത്തിരിക്കുന്നുണ്ട്…വിളിക്കട്ടെ...."
ക്ളാർക്ക് ശിവൻ വന്നു ചോദിച്ചു
"വരാൻ പറയൂ…." കളക്ടർ പറഞ്ഞു
അതവളായിരുന്നു…
- Details
- Written by: Divya Reenesh
- Category: prime story
- Hits: 2447
( Divya Reenesh)
പകൽ വെറുതെ ഇരുന്ന് മടുത്തപ്പോഴാണ് ഒരു നേരമ്പോക്കിന് സൈക്കിൾ ചവുട്ടിയാലോന്നൊരാലോചന അയാളുടെ മനസ്സിൽ തോന്നിയത്. ആദ്യമൊക്കെ ഉള്ളിന്റെ ഉള്ളീന്ന് എറങ്ങിവന്ന ആ ചിന്തയെ പലതും പറഞ്ഞു മടക്കിയയക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് അയാൾക്കും അത് നല്ലൊരു കാര്യമാണെന്ന് തോന്നി. പകലുറക്കം വരാതെ ചൂരൽക്കസേരയിൽ വെറുതെയിരുന്ന് അയാൾക്ക് മടുത്തിരുന്നു.
- Details
- Written by: Divya Reenesh
- Category: prime story
- Hits: 2473
(Divya Reenesh)
ഇസഹാക്കിൻ്റെ മരിപ്പിന് പോകാൻ രാമചന്ദ്രൻ മാഷ് നേരത്തേ തന്നെ റെഡിയായിരുന്നു. രാവിലെ പത്തിന് തന്നെ ബോഡി വീട്ടിലെത്തുമെന്നാണ് പറഞ്ഞത്. ആശുപത്രി കടലാസുകൾ മുറയ്ക്കു തന്നെ നീക്കാൻ പാർട്ടിക്കാരൊക്കെ ഇടപെടുന്നുണ്ടെന്നാണ് കേട്ടത്…