മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Gopikrishnan
- Category: prime story
- Hits: 5246
വര്‍ഷങ്ങള്‍ക്കുശേഷം എന്നെത്തേടിയെത്തിയിരിക്കുന്നു. ആദ്യം വിശ്വസിക്കാനായില്ല. പിണക്കം നടിക്കണമെന്നുണ്ടായിരുന്നു. സാധിക്കുന്നില്ല. ഒന്നു തൊട്ടുതലോടണമെന്നു തോന്നി. സാധിക്കുന്നില്ല. വികാരങ്ങള്‍ മൗനത്തിന്റെ തിരകളിലൊഴുക്കി അവളെ നോക്കി അരികിലിരുന്നു.
- Details
- Written by: Jojy Paul
- Category: prime story
- Hits: 7125
1971 - ലെ ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധം ഇന്ത്യയെ എത്രത്തോളം ബാധിച്ചു എന്നൊരു കണക്കു ഇപ്പോൾ പറയാൻ വയ്യ. എന്നാൽ രാമൻകുട്ടിയെ സംബന്ധിച്ചു അത് വലിയ ഓർമകളുടെ ദിനങ്ങളാണ്.
- Details
- Written by: പ്രിയവ്രതൻ S
- Category: prime story
- Hits: 3786
അമ്പതു പെൻസിനു ചായ കിട്ടുന്ന ഒരു കാലമുണ്ടായിരുന്നു. അന്നൊരിക്കൽ സംഭവിച്ചതാണ്. തികച്ചും അവിശ്വനീയവും മനസ്സിനെ ഉലച്ചതുമായ തീരെ ചെറിയ സംഭവം. അതിലേക്കു കടക്കും മുൻപ് ഞാൻ
- Details
- Written by: Jojy Paul
- Category: prime story
- Hits: 6563
അഞ്ച് വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം സൗദി അറേബിയയിൽ നിന്നും ആദ്യമായി അവധിക്കു നാട്ടിൽ എത്തിയതാണ്. നാടെല്ലാം ഒരുപാടു മാറിപ്പോയിരിക്കുന്നു. അംബാസിഡർ കാറുകളെല്ലാം
- Details
- Written by: പ്രിയവ്രതൻ S
- Category: prime story
- Hits: 4351
പതിവുപോലെ അയാൾ അവിടെ ഉണ്ടായിരുന്നു. ഗ്രാമത്തിലെ കവലയിൽ, രണ്ടു പീടികളുടെ ഇടയിലുള്ള ഒഴിഞ്ഞ തിണ്ണയിൽ. വല്ലപ്പോഴും അതുവഴിപോകുന്ന വാഹനങ്ങളെയും, അതിലുള്ള യാത്രക്കാരെയും
- Details
- Written by: Arunraj Medayil
- Category: prime story
- Hits: 12149
കക്കവാരുകാരൻ മണിയുടെ മകൻ ചിത്രനെ ഒഴിവാക്കി; പലിശക്കാരൻ മാണിക്കണാം പറമ്പിൽ ശങ്കുണ്ണിയുടെ ഇളയ മകൻ ബലരാമനെ വിവാഹം ചെയ്ത മീരയെ, മകരത്തിലെ ഉത്സവനാളിൽ പഴുതുവള്ളി അമ്പലത്തിലെ താലപൊലിക്കാണു പിന്നീട് രാജു കാണുന്നത്. ഏതാണ്ട് പന്ത്രണ്ടു കൊല്ലം ആയിട്ടുണ്ടാവും. അന്ന് താനായിരുന്നല്ലോ ചിത്രന്റെ ഹംസം. മോനെ കയ്യിൽ പിടിച്ചു മീരയ്ക്കരുകിലേക്ക് നടക്കുമ്പോൾ അയാൾ ഓർത്തു. ഭർത്താവ് ബലരാമൻ ഒക്കത്തിരിക്കുന്ന ഇളയ കുട്ടിയെ എന്തൊക്കെയോ പറഞ്ഞു കളിപ്പിക്കുന്നു അവൾക്കരുകിൽ. മൂത്തകുട്ടി പിന്നിയിട്ട മുടിതുമ്പ് അകത്തേക്ക് മടക്കിയ ചുണ്ടാൽ കടിച്ചു പിടിച്ചു , ഇടക്കിടക്ക് വലതു കാല് ഉയർത്തി മീരയുടെ സാരി തുമ്പിൽ തൂങ്ങി നിൽക്കുന്നുണ്ടായിരുന്നു. അവൾ തന്നെ തിരിച്ചറിഞ്ഞു. പൊടുന്നതെ ദുർബലമായ നടുക്കത്തിൽ ഒരു ചിരി എറിഞ്ഞു ബലരാമനോടായി പരിചയം പറഞ്ഞു.
സൗഹൃദത്താൽ കുഞ്ഞിനെ എടുത്തു തിരികെ കൊടുക്കുമ്പോൾ മീരയുടെ ചെവിയിൽ രഹസ്യ ഭാവത്തിൽ കൈപ്പത്തി മടക്കി ബലരാമനെ ലാക്കാക്കി അയാൾ കെണിയുടെ വിത്തെറിഞ്ഞു. "തരക്കാരോട് പറഞ്ഞാ മതി" . ഏഴിന്റെ അന്ന് മീരയും കുഞ്ഞും ബലരാമനില്ലാതെ നാട്ടിൽ വന്നു. പിന്നെ ഇന്നേവരെ അവൾ തിരിച്ചു പോയിട്ടില്ല.
- Details
- Written by: പ്രിയവ്രതൻ S
- Category: prime story
- Hits: 9493
ജീവിതത്തിൽ എന്നെങ്കിലും ഒരു കൊടുങ്കാറ്റുണ്ടായിക്കാണാൻ നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? ചുരം കടന്നുവരുന്ന പാലക്കാടൻ കാറ്റിനേക്കാൾ ശക്തിയുള്ള ഒരു കാറ്റ്? അല്ലെങ്കിൽ മാമരങ്ങളുടെ ഉടയാടകൾ
- Details
- Written by: Naveen S
- Category: prime story
- Hits: 8025
(Naveen S)
രംഗം 1: മെട്രോ ട്രെയിൻ മാന്യവസ്ത്രധാരി കമ്പാർട്ട്മെന്റിലേക്ക് കയറി. നല്ല തിരക്കുണ്ട്. പുതിയ ലൈൻ പൂർണ്ണമായും പ്രവർത്തനക്ഷമമായ ശേഷമിങ്ങനെയാണ്. ആഗോള താപനത്തെ പറ്റിയൊന്നും അത്ര കണ്ട് ബോധവാന്മാരല്ലെങ്കിലും, ട്രാഫിക് ജാമുകളിൽ ഇരമ്പിത്തീരുന്ന സമയത്തെ പറ്റി എല്ലാവർക്കും നല്ല ബോധമുണ്ട്. ട്രെയിൻ