പരമ്പര
- Shafy Muthalif
- പരമ്പര
- Hits: 887
റാവുത്തർമാർ വന്നത് തുർക്കിയിൽ നിന്നാണത്രെ.. (ഞാൻ ഒരു റാവുത്തൻ ആണെന്ന് പറയാൻ വിട്ടു പോയി.) തമിഴ്നാട്ടിൽ നിന്ന് വന്നു എന്നു മാത്രമേ ഞാൻ കരുതിയിരുന്നുള്ളൂ. പാവങ്ങളായ കച്ചവടക്കാരെയും മിടുക്കൻമാരായ പോലീസുകാരെയുമാണ് ബന്ധുക്കളായി കണ്ടിട്ടുള്ളത്.
- V Suresan
- C.I.D കഥകള്‍
- Hits: 8789
കുശാഗ്ര ബുദ്ധികളായ രണ്ടു സി ഐ ഡി കൾ വീണ്ടും രംഗത്തെത്തിയിരിക്കുന്നു. ഉദ്വേഗജനകമായ സംഭവ പരമ്പരകൾ അനാവരണം ചെയ്യപ്പെടുന്നു. ആരും ഞെട്ടരുത്... പ്ളീസ്.
ഒരു പുതിയ സുഹൃത്ത്
അക്രമിന് ആകെ ഒരു മാറ്റം. കുറ്റാന്വേഷണത്തിന് മുമ്പുണ്ടായിരുന്ന താല്പര്യം ഇപ്പോഴില്ല. കൂടുതല്‍ നേരവും കമ്പ്യൂട്ടറിനു മുന്നില്‍, അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍. എന്താ ഇതിനു കാരണം? അക്രമിനു സോഷ്യല്‍ മീഡിയയില്‍ ഒരു അക്കൗണ്ട് ഉണ്ട്. സി.ഐ.ഡി അക്രം. പണ്ടേ എടുത്തതാണ്.
- V Suresan
- C.I.D കഥകള്‍
- Hits: 7374
(V Suresan)
ആരും ഞെട്ടരുത്... സ്ഫോടനാത്മകമായ രംഗങ്ങളാണ് ഇനിയുള്ളത്. സി ഐ ഡി മാർ വീണ്ടും ഡോങ്കി സിറ്റിയിൽ എത്തിയിരിക്കുന്നു. ഏതു വിധത്തിലും ജനജീവിതം സുരക്ഷിതമാക്കുക എന്നതുമാത്രമാണ് അവരുടെ ജീവിത ലക്‌ഷ്യം.
- V Suresan
- C.I.D കഥകള്‍
- Hits: 7171
(V. SURESAN)
1 മാണ്ടോയുടെ പട്ടി
ഡോങ്കിസിറ്റിയില്‍ നായമോഷണം പെരുകുന്നു. വിലപിടിപ്പുള്ള പട്ടികളെയാണ് കാണാതാകുന്നത്.
ഇതാ ഇപ്പോള്‍ മണ്ടോ സായിപ്പിന്റെ നായയേയും കാണാനില്ല. ആഫ്രിക്കന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായയാണ്. സായിപ്പ് അതിന് ഷെപ്പി എന്നു പേരിട്ട് ഓമനിച്ചു വളര്‍ത്തുകയായിരുന്നു.
- V Suresan
- C.I.D കഥകള്‍
- Hits: 9216
(V Suresan)
(Disclaimer: C.I.D കഥകള്‍ വായിച്ചു ചിരിച്ചു ഞരമ്പു പൊട്ടിയാൽ 'മൊഴി' ഉത്തരവാദി ആയിരിക്കില്ല.)
1. ഡോങ്കി സിറ്റി
സി.ഐ.ഡി എന്ന ചുരുക്കപ്പേര് വലിച്ചു നീട്ടിയാല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് എന്ന് വായിക്കാം. പോലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സി.ഐ.ഡി, ക്രൈം ബ്രാഞ്ച് സി.ഐ.ഡി എന്നിങ്ങനെ പലവിഭാഗങ്ങളുണ്ട്. ഇവര്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ലാത്തതിനാല്‍ സാധാരണ വേഷത്തിലും പ്രച്ഛന്ന വേഷത്തിലും നടക്കാം. എന്തെങ്കിലും ധരിച്ചിരിക്കണമെന്നേയുള്ളൂ.
- Date Paid: 2021-11-20
- Rabiya Rabi
- നോവൽ
- Hits: 457
ഭാഗം - 1
അതെ .... ബിയ്യാത്തൂന് എല്ലാമെല്ലാം അവളുടെ ഭർത്താവും സുന്ദരനും സുമുഖനുമായ ഒപ്പം സ്നേഹസമ്പന്നനുമായ ബീരാൻ ആണ്. ദൂരെ ഒരു കുഗ്രാമത്തിലാണ് അവരുടെ താമസം. ഓലകൊണ്ടു മേഞ്ഞ സുന്ദരമായ ഒരു വീട് തന്നെയാണ് അവരുടെത്. രണ്ടുമൂന്നു മുറികൾ ഉള്ള ഒരു വീട്.
- Shaila Babu
- നോവൽ
- Hits: 380
ഭാഗം 1
നാടൻ പാട്ടിന്റെ സൗന്ദര്യം പോലെ, ഗ്രാമത്തിന്റെ ഐശ്വര്യമായിരുന്നു ശാലിനി. കർഷകരായ മാതാപിതാക്കളുടെ ഏക സമ്പാദ്യം അവൾ മാത്രമായിരുന്നു. അരവയർ മുറുക്കി പണിയെടുത്ത് മകളെ പഠിപ്പിച്ചു. ഉയർന്ന മാർക്കോടെ പ്ലസ് ടു പാസ്സായ അവളെ പട്ടണത്തിലെ കോളേജിൽ അയച്ചു പഠിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവർക്കതിനു കഴിഞ്ഞില്ല.
കഥാസംഗ്രഹം: സമൂഹനന്മയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച ഒരു ചെറുപ്പക്കാരനാണ് ദേവപ്രസാദ്. അയാളുടെ ജീവിതത്തിൽ ചില അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകുന്നു. അവ അയാളുടെ ജീവിതത്തെ മാറ്റി മറിക്കുകയും മനോനിലയുടെ താളം തെറ്റിക്കുകയും ചെയ്യുന്നു.
Subcategories
C.I.D കഥകള്‍ Article Count: 4
(V Suresan)
(Disclaimer: C.I.D കഥകള്‍ വായിച്ചു ചിരിച്ചു ഞരമ്പു പൊട്ടിയാൽ 'മൊഴി' ഉത്തരവാദി ആയിരിക്കില്ല.)
ഇത് ഡോങ്കിസിറ്റിയിലെ സി.ഐ.ഡി മാരുടെ കഥയാണ്. അവിടെ സര്‍ക്കാരിന്റെ പോലീസ് സംവിധാനമുണ്ടെങ്കിലും കുറ്റവാളികളെ പിടിക്കുന്ന കാര്യത്തില്‍ സ്വകാര്യ കുറ്റാന്വേഷകരും തുല്യ പങ്കുവഹിക്കുന്നുണ്ട്. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതിയല്ലോ. സി.ഐ.ഡി വിക്രമും സഹായി അക്രമും അക്കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന അന്വേഷകരാണ്. സിറ്റിയിലെ മറ്റു സി.ഐ.ഡിമാര്‍ മോങ്കി, ബില്ലു, ജന്റു എന്നിവരാണ്. ഒപ്പം ഫ്രോഗി എന്ന വനിതാ സി.ഐ.ഡിയുമുണ്ട്.
നോവൽ Article Count: 29
തുടർക്കഥ Article Count: 26
തിരക്കഥ Article Count: 3
നാടകം Article Count: 4
അനുഭവപരമ്പര Article Count: 3
ഗ്രീക്കു പുരാണം Article Count: 6
പ്രണയലേഖനങ്ങൾ Article Count: 9
കാൽ നൂറ്റാണ്ടിനു മുൻപെഴുതിയ നല്ല ഉശിരൻ പ്രണയലേഖനങ്ങളുടെ സമാഹാരം ഇത്രയും നാൾ നശിപ്പിക്കപ്പെടാതെയിരുന്നത് എന്തിനായിരുന്നു?. ഒരുപക്ഷെ നിങ്ങളിലേക്ക് എത്താൻ വേണ്ടി ആവും. ഞങ്ങൾ രണ്ടാളും രണ്ടിടങ്ങളിൽ ആയി പോസ്റ്റ് ഗ്രേഡുയേഷൻ ചെയ്തുകൊണ്ടിരുന്ന കാലത്താണ് തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. പിന്നെ കുറെ മാസങ്ങൾ കഴിഞ്ഞു വിവാഹം. ഉടനെ വീണ്ടും അകലങ്ങളിലേക്കുള്ള തിരിച്ചുപോക്ക്. നിരന്തരം കത്തുകൾ എഴുതിയിരുന്നു ഞങ്ങൾ. ഒരുപാടു സ്നേഹവുമായി എത്തിയ ഈ കത്തുകൾ ഉപേക്ഷിക്കാൻ ഞങ്ങൾക്കാവില്ലായിരുന്നു. ഇതു വെറും പ്രണയ സന്ദേശങ്ങൾക്കുമുപരി ഒരു കാലഘട്ടത്തിന്റെ തുടിപ്പുകളാണ്. എഴുത്തിനു പ്രേരകം പ്രണയവും, വിരഹവും ആയിരുന്നു എങ്കിലും, എഴുതിയത് പ്രണയവും, വിരഹവും മാത്രമായിരുന്നില്ല. ഒരുകാര്യം ഉറപ്പാണ്. പരീക്ഷകൾ ഇതുപോലെ എഴുതിയിരുന്നെങ്കിൽ ഞങ്ങൾക്കു റാങ്കു കിട്ടുമായിരുന്നു...