വായനയുടെ വസന്തം
മഹേഷും ദക്ഷയും 9
ഭാഗം 9
പതിവില്ലാതെ മഹേഷ് നേരത്തേ വീട്ടിലേക്ക് വന്നത് ആശ്ചര്യത്തോടെ നോക്കിനിന്ന ശാരദ അവൻ അകത്തേക്ക് കയറിപ്പോകുന്നതും നോക്കിനിന്നു...
"അമ്മയെന്താ എന്നെ ഇങ്ങനെ നോക്കുന്നത്...?
"അതിശയമല്ലേ ഈ നടക്കുന്നതൊക്കെ. എന്റെ മോൻ ചെറുപ്രായത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങിയതും നാട്ടുകാരുടെ കണ്ണിലുണ്ണിയായി നന്മ പ്രവർത്തികൾ ചെയ്യുന്നതും സന്തോഷം തന്നെ പക്ഷെ ഈയുള്ളവൾക്ക് ഒരു ദിവസവും ദർശനം കിട്ടാറില്ല. രാത്രി എപ്പോഴെങ്കിലും വരും രാവിലെ നേരത്തേ പോകും... അതല്ലേ പതിവ്..."
ഡൽഹി, ആഗ്ര, ജയ്പൂർ കാഴ്ചകൾ 9
- Details
- Written by: Shaila Babu
- Category: Travelogue
- Hits: 946
ഭാഗം 9
1986 ഡിസംബറിൽ താമരയുടെ ആകൃതിയിൽ നിർമ്മിക്കപ്പെട്ട ഈ ആരാധനാലയം ഡൽഹിയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു.
എല്ലാ ബഹായി ആരാധനാലയങ്ങൾ പോലെ ഇതും മതമോ മറ്റേതെങ്കിലും യോഗ്യതയോ പരിഗണിക്കാതെ എല്ലാവർക്കും തുറന്നു കൊടുത്തിരിക്കുന്നു. 34 മീറ്ററിലധികം ഉയരവും ശേഷിയുമുള്ള സെൻ്റട്രൽ ഹാളിലേക്ക് ഒമ്പത് വാതിലുകളോടെ ഒമ്പത് വശങ്ങളിലായി മൂന്ന് കൂട്ടങ്ങളായ ക്രമീകരിച്ചിരിക്കുന്ന, മാർബിൾ പൂശിയ 27 ദളങ്ങൾ ചേർന്നതാണ് ഈ കെട്ടിടം. 1300 പേരുടെ നിർമാണവൈദഗ്ധ്യത്താൽ ലോട്ടസ് ടെമ്പിൾ നിരവധി വാസ്തുവിദ്യാ അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.
കുനിഞ്ഞു നോക്കുമ്പോൾ
- Details
- Written by: പ്രിയവ്രതൻ S
- Category: Article
- Hits: 928
സ്വാതന്ത്ര്യത്തിന്റെ ലക്ഷണം നിർഭയത്വമാണെങ്കിൽ, ഇവിടെ, ഒരു ജനതയുടെ പകുതിപ്പേർ ഭയന്നാണു കഴിയുന്നത്. സമരങ്ങൾ ഒന്നും രണ്ടും കഴിഞ്ഞു. ഒന്നിനെ ലഹളയായി ലഘൂകരിക്കാൻ നാം ബദ്ധപ്പെട്ടു. രണ്ടിൽ വിഭജനത്തിന്റെ ചോരപ്പാടുണ്ടായിരുന്നു. എങ്കിലും ലോകം കണ്ട ഏറ്റവും വലിയ പകൽക്കൊള്ളയിൽ നിന്നും ഒരു ജനത മുക്തരായി.
മൂന്നാം സ്വാന്ത്ര്യസമരം ഇവിടെ അരങ്ങേറേണ്ടിയിരിക്കുന്നു.
പാരതന്ത്ര്യം
- Details
- Written by: Oorali Bijoy
- Category: Poetry
- Hits: 787
'പണ്ടൊരർദ്ധരാത്രിയിൽ ഒളിച്ച നിഴൽ പ്രേതം
ഇന്നു കാഷായവസ്ത്രം ധരിച്ചുച്ചയ്ക്കിറങ്ങി.'
ഉച്ചക്കിറുക്കല്ല,യെൻ ഉന്മാദചിന്തല്ല, വെൺ-
പിച്ചകഗന്ധം പോലെ,യുള്ളാലറിഞ്ഞ സത്യം.
മഹേഷും ദക്ഷയും 8
ഭാഗം 8
മഹിയും ദക്ഷയും കണ്ടുമുട്ടുന്നതിന് വർഷങ്ങൾക്ക് മുൻപുള്ള ഓർമ്മകളിലേക്ക്..
കളക്ട്രേറ്റ് ഉപരോധിക്കാനുള്ള പാർട്ടി ജാഥ മെയിൻ റോഡിൽ നിന്ന് തിരിഞ്ഞതും പോലിസ് ബാരിക്കേഡ് കണ്ടു തുടങ്ങി... ജയ് വിളികളും സർക്കാരിന് എതിരെയുള്ള മുദ്രാവാക്യങ്ങളും ഉച്ചത്തിൽ മുഴങ്ങാൻ തുടങ്ങി... പോലിസ് സംഘം തയാറായി നിൽക്കുകയാണ്...
4. ജൂലൈ - മധുവുണ്ടോ നിലാവേ?
- Details
- Written by: Nikhila P S
- Category: Novel
- Hits: 701
4 മധുവുണ്ടോ നിലാവേ?
"എനിക്കാണെങ്കിൽ അതിങ്ങു തന്നോളൂ", അവൻ കൈകൾ ജൂലൈയുടെ നേർക്കു നീട്ടി.
എന്തുചെയ്യണമെന്നറിയാതെ ഒരുനിമിഷം അവൾ പകച്ചു നിന്നു. ഒടുവിലൊരു മന്ദഹാസത്തോടെ പൂക്കൾ അവനു നൽകി.
"അങ്കിളും ആന്റിയും ഇല്ലേ?", അവൾ ചോദിച്ചു.
"ഞാനുണ്ടല്ലോ", അവൻ പറഞ്ഞു.
"അങ്കിളും ആന്റിയും ഇല്ലയോ എന്നാണു ഞാൻ ചോദിച്ചത്" അവൾ കൃത്രിമമായ ക്ഷോഭം നടിച്ചു.
അവൾ നൽകിയ പൂക്കൾ മണത്തുകൊണ്ടു അവൻ പറഞ്ഞു, "ജീവിതത്തിൽ ആദ്യമായാണ് ഒരു സുന്ദരി എനിക്കു പൂക്കൾ തരുന്നത്. എത്രയോ സുന്ദരികളുടെ പുറകെ ഞാൻ പൂവും കൊണ്ട് പോയതാണ്. എത്ര വാലെന്റൈൻസ് ഡേ കളാണ് ദൈവമേ പാഴായിപ്പോയത്!" അവളെ ശ്രദ്ധിക്കാതെ അവൻ പൂക്കളും നോക്കി നിന്നു.
മഹേഷും ദക്ഷയും 7
ഭാഗം 7
മഹി രാവിലെ പോകാൻ തയാറായി ഇറങ്ങുമ്പോൾ ശാരദയ്ക്ക് പിന്നാലെ ഗംഗയും പുറത്തേക്ക് വന്നു...
"ഡാ ഇവള് വെളുപ്പിനെ എണീറ്റ് കഷ്ടപ്പെട്ട് ഉണ്ടാക്കിയ നെയ്ച്ചോറാ, കളയാതെ മുഴുവനും കഴിച്ചോണം..."
"നിനക്ക് പാചകമൊക്കെ അറിയാമോടി...?"
"പോടാ പോടാ കളിയാക്കാതെ, അത്യാവശ്യം എല്ലാം എനിക്ക് ഉണ്ടാക്കാൻ അറിയാം..."
3. ജൂലൈ - രാപ്പാടി പാടുമ്പോൾ
- Details
- Written by: Shikha P S
- Category: Novel
- Hits: 557
3 ജൂലൈ - രാപ്പാടി പാടുമ്പോൾ
അടുത്ത രാത്രിയിൽ അവൾ വീണ്ടും വരുമോ എന്ന് അവർക്കു സംശയമുണ്ടായിരുന്നു. മോഷണത്തിനു മുമ്പേ പിടിക്കപ്പെട്ടതുകൊണ്ട് തന്ത്രപരമായി അവൾ രക്ഷപെട്ടതല്ലേ എന്ന് അവർ ചിന്തിക്കാതിരുന്നില്ല. എങ്കിലും മറക്കാനാവാത്ത ഒരനുഭവമായി അവരതു പകൽ മുഴുവൻ കൊണ്ടുനടന്നു. അതിന്റെ ആകസ്മികത്വം, സംഭവങ്ങളുടെ അനുവർത്തനം, റിഹേഴ്സൽ ചെയ്ത ഒരു നാടകത്തിന്റെ പെർഫെക്ഷൻ, ഒക്കെയും അവരുടെ ചർച്ചയ്ക്കുള്ള വിഷയങ്ങളായിത്തീർന്നിരുന്നു.