ഇവൾ പെണ്ണ്,
അബല
കരിയിലും പൊടിയിലു
മിഴുകിച്ചേരേണ്ടവൾ
ഭൂമിയോളം ക്ഷമിക്കേണ്ടവൾ
ഭയക്കേണ്ടവൾ
പണ്ട്,
ദേവിയായമ്മയായ്
ജീവന്റെ താളമായിരുന്നവൾ
അഗ്നിയിൽ സ്പുടം ചെയ്ത്
ധർമ്മ രക്ഷയ്ക്കായുപേക്ഷിക്കപ്പെട്ടവൾ
സഭയിലുടുതുണിയഴിയ്ക്കവേ
മാനത്തിനായ് നെഞ്ചു പൊട്ടി കരഞ്ഞവൾ
കരിപിടിച്ചടുക്കള വട്ടത്തിൽ
അന്തർജന പട്ടമണിഞ്ഞവൾ
പാത്രങ്ങൾ കൂട്ടുകാരിയാക്കിയവൾ
കാഴ്ചകൾ കാണാതെ
ആരവം കേൾക്കാതെ
പുലരിയെ കാക്കാതെ
തൻ പണിശാല യിലെത്തി
കുട്ടിച്ചൂലിന്നനക്കം കൂട്ടുന്നു
ഇവൾ പെണ്ണ്
വിലയിട്ട് വിലപേശി
ചന്തയിൽ നാണം കെട്ട്
കുനിഞ്ഞു നിൽക്കേണ്ടി വന്നവൾ
ചോരയും നീരു മൂറ്റിയൊടുക്കാം വലിച്ചെറിയപ്പെട്ടവൾ
മണ്ണോടു ചേർന്ന്
വിസ്‌മൃതി യിലാണ്ടവാൾ
ഇന്ന്
ഇവൾ പെണ്ണ്
കാതങ്ങളായിരം പിന്നിട്ടവൾ
കണ്ണുകളിലഗ്നി
വാക്കിലോ മൂർച്ച
നട്ടെല്ലുനീർത്തി
തൻ കാലിൽ നിന്നവൾ
ബലിഷ്ട മാം കയ്കളിൽ
നീതിയുടെ, സമത്വ ത്തിന്റെ
അധികാരത്തിന്റെ
പോൺകൊടിക്കൂറ.