വായനയുടെ വസന്തം
ഷാർജ്ജ
- Details
- Written by: പ്രിയവ്രതൻ S
- Category: Poetry
- Hits: 731
"ശംഖുമുഖത്തെ പുരാതന പൂഴിയിൽ
എന്തേ മുഖം പൂഴ്ത്തി നിൽപ്പു തോഴി?
ശങ്കയോടല്പം ചരിഞ്ഞ തുലാവർഷ
മെന്തേ നനച്ചുകളഞ്ഞു നിന്നെ?
മഹേഷും ദക്ഷയും 33
ഭാഗം 33
പതിവുപോലെ ക്ലാസ്സിലേക്ക് എന്നുപറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ദക്ഷ ഗംഗയെ കൂട്ടി ഉമയെ കാണാൻ പുറപ്പെട്ടു... രാധിക മിസ്സ് എല്ലാത്തിനും ചുക്കാൻ പിടിച്ചിട്ടുണ്ട്, ഇൻസ്റ്റിറ്റ്യൂട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അപ്പോൾ സിഗ്നൽ കിട്ടും... പറഞ്ഞപോലെ ഗംഗ വഴിയിൽ കാത്തിനിൽപ്പുണ്ട്, യൂണിഫോമിന് പുറത്തേക്ക് അവൾ കൊടുത്ത കറുത്ത ജാക്കറ്റ് വലിച്ചുകയറ്റി ഹെൽമറ്റും വച്ചപ്പോൾ ആളെ തിരിച്ചറയാനെ കഴിയുന്നില്ല.
കല്‍പ്പാത്തി യാത്ര
- Details
- Written by: Sohan KP
- Category: Travelogue
- Hits: 755
രാവിലെ ക്യത്യം 6.30 ക്ക് തന്നെ ടൂറിസ്റ്റ് ബസ് അങ്കമാലിയില്‍ വന്നു. ഞാനും ജയയും കയറി. ബസ് ഫുള്‍ ആണ്. പുറകിലെ ഒരു സൈഡ് സീറ്റാണ് ലഭിച്ചത്.എറണാകുളത്ത് നിന്നും 4 am ന് പുറപ്പെടുന്ന ബസാണ്.
ദ്വിജൻ 13 - വീണ്ടും ചലിക്കുന്ന സൂര്യൻ
- Details
- Written by: Mekhanad P S
- Category: Experience serial
- Hits: 1150
13. വീണ്ടും ചലിക്കുന്ന സൂര്യൻ
നാല്പത്തിയൊന്നാമത്തെ ആഴ്ച കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ആഴ്ച 5 മണിക്കൂർ ധ്യാനത്തിൽ മുഴുകാൻ കഴിഞ്ഞു. രേഖപ്പെടുത്താൻ തുടങ്ങിയ ശേഷം 13 ആഴ്ചകൾ ഇതിനോടകം കഴിഞ്ഞിരിക്കുന്നു. കണക്കുകൾ പരിശോധിച്ചപ്പോൾ കണ്ട ഒരു കാര്യം ഇതാണ്.
മൊറോക്കോ ഡയറി
- Details
- Written by: Canatious Athipozhiyil
- Category: Travelogue serial
- Hits: 2038
ഒരു ചെറിയ അവധിക്കാല ആഘോഷത്തിനായി മോറോക്കോ വരെ പോയി തിരിച്ചു വന്നു. അപ്പോൾ മുതൽ ആലോചിക്കുന്നതാണ് ഒരു ചെറിയ കുറിപ്പ് ഇടണമെന്ന്. പക്ഷെ എഴുതാൻ സമയം കിട്ടുന്നില്ല. എന്നാലിന്നങ്ങു ആ ചടങ്ങ് നടത്തിയേക്കാം എന്ന് കരുതി! കേട്ടറിവിനെക്കാൾ വലുതാണ് മോറോക്കോ എന്ന കൊച്ചു രാജ്യത്തിലേ വിശേഷങ്ങൾ!
സർ കുട്ടിത്തേവാങ്ക്
- Details
- Written by: Mekhanad P S
- Category: Article
- Hits: 168
"സർ" എന്താ സുഖം ആ വിളി കേൾക്കാൻ. രോമം എഴുന്നേറ്റു നിന്നു സല്യൂട്ടടിക്കും. കുറച്ചുകൂടി സുഖം നീട്ടിയുള്ള വിളിയാണ് "സാർ". സായിപ്പ് ഭരിച്ചിരുന്ന കാലത്തു, അടിമകളാക്കിയ നാട്ടുകാരെക്കൊണ്ട് വിളിപ്പിച്ചു ശീലിപ്പിച്ചതാണ് ഈ "സാർ" വിളി. അവന്റെ നാട്ടിൽ ചെന്നാൽ സ്വന്തം തന്തയെപ്പോലും പേരു വിളിക്കാം. വിളിക്കുന്ന എട്ടു വയസ്സുകാരനും, വിളി കേൾക്കുന്ന നാലപ്പത്തെട്ടുകാരനും, അവന്റെ അപ്പൂപ്പനും ഒരു പ്രശ്നവുമില്ല.
കാലത്തിന്റെ നിർബന്ധിത കളിപ്പാവകൾ
- Details
- Written by: Ruksana Ashraf
- Category: Story
- Hits: 1280
പകൽ തന്റെ കറുത്ത കമ്പിളി പുതപ്പിലൂടെ ഊർന്നിറങ്ങി, തല പുറത്തേക്കിട്ടു. "ഇന്നത്തെ ദിവസം എന്ത് വെളിപ്പെടുത്തും എന്നറിയാതെ, അനിശ്ചിതത്വത്തിന്റെ ഭീഷണിയായി നിൽക്കുന്ന ഈ ഭീതിജനകമായ മുൻതുടർച്ചയും, വനത്തിലെ അജ്ഞാതത്വത്തിൽ, ഒറ്റപ്പെട്ടവനെ കവർന്നെടുക്കുന്ന പേടി പോലെ അയാൾ ഒന്ന് ഉലഞ്ഞു. ഇതും പതിവുള്ളതാണല്ലോ..!
'എന്തേ ഇന്നിങ്ങനെ..?'