മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • കദീശുമ്മയുടെ നോമ്പുകൾ

    Karunakaran Perambra

    ദാരിദ്ര്യത്തിന്റെ മൺപാത്രങ്ങളിൽ ദുഃഖത്തിന്റെ തവിയിട്ടിളക്കുന്ന ജീവിതാവസ്ഥകളിൽ ഖലീഫ ഉമറിന്റെ സ്നേഹം പോലെയെത്തുന്ന റംസാൻ കാലം സ്മൃതി പഥങ്ങളിൽ  അത്തർ മണം പടർത്തുന്നു. 

    വെളുത്ത് മെലിഞ്ഞ കദീശുമ്മയുടെ ദൈന്യതയാർന്ന കാത്തു നിൽപ്പാണ് നോമ്പുകാലത്തിന്റെ ഓർമ്മകളിൽ തിടം വെച്ചു നിൽക്കുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമായ ഒരു ജനപഥത്തിന്  അനുഷ്ഠാനങ്ങളും ആഘോഷങ്ങളും സന്തോഷത്തോടൊപ്പം ഉത്ക്കണ്ഠയും കൊണ്ടുവരുന്നു. 

    Read more …

  • ഒരു ട്രെയിൻ യാത്രയുടെ ഓർമകൾ

    train journey

    Rajanesh Ravi

    ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ അഞ്ചലിനടുത്തുള്ള ഏരൂർ എന്ന സ്ഥലത്തു നിന്ന് ഒരു ഗൃഹ പ്രവേശവും കുടുംബ സംഗമവും കഴിഞ്ഞു മടങ്ങുന്ന വഴി ചെങ്ങന്നൂര് നിന്നും ചെന്നൈ മെയിലിൽ കയറിയതും എഴുപത്തഞ്ച് എൺപത് വയസ് തോന്നിക്കുന്ന ഒരമ്മൂമ്മ നിറഞ്ഞ ചിരിയുമായി ഒതുങ്ങിയിരുന്ന് എനിക്കിരിക്കാൻ അല്പം ഇടം നൽകി.

    Read more …

 family lost in wayanad

Ruksana ashraf wayanad

പകൽ തന്റെ കറുത്ത കമ്പിളി പുതപ്പിലൂടെ ഊർന്നിറങ്ങി, തല പുറത്തേക്കിട്ടു. "ഇന്നത്തെ ദിവസം എന്ത് വെളിപ്പെടുത്തും എന്നറിയാതെ, അനിശ്ചിതത്വത്തിന്റെ ഭീഷണിയായി നിൽക്കുന്ന ഈ ഭീതിജനകമായ മുൻതുടർച്ചയും, വനത്തിലെ അജ്ഞാതത്വത്തിൽ, ഒറ്റപ്പെട്ടവനെ കവർന്നെടുക്കുന്ന പേടി പോലെ അയാൾ ഒന്ന് ഉലഞ്ഞു. ഇതും പതിവുള്ളതാണല്ലോ..!

'എന്തേ ഇന്നിങ്ങനെ..?'

"അലസമായി നെയ്തു കൂടുന്ന തന്റെ ജീവിതത്തിന് ഇനി ഒരൽഭുതവും സംഭവിക്കാനില്ലെന്ന് അയാൾ ഒരു മങ്ങിയ പുകപടലം പോലെ തിരിച്ചറിഞ്ഞു. എങ്കിലും, ഇതുവരെ കഴിഞ്ഞത് അന്നെന്നുള്ള അധ്വാനത്തിന്റെ ഫലവും, ചുരുങ്ങിയ ഇടവേളകളിൽ പട്ടിണിയും അനുഭവിച്ചിട്ടാണ്. പക്ഷേ, എല്ലാം പിന്നിടുമ്പോൾ, സ്നേഹത്തിന്റെ ചൂടോടെ എല്ലാവരും സന്തോഷത്തോടെ കഴിഞ്ഞ നിമിഷങ്ങൾ മനസ്സിൽ ഓടിനടന്നു." 

പടിഞ്ഞാറൻ കാറ്റ് കനത്തു തുടങ്ങിയപ്പോൾ, അയാൾ അനിയന്ത്രിതമായി എഴുന്നേറ്റു. ഏതാനും നിമിഷങ്ങൾക്കകം, വെളിച്ചം അല്പം തലപ്പൊക്കി; പക്ഷിയൊച്ചകളും, പുലരിയിലെ ശബ്ദങ്ങളും മനസിന്റെ ഇരുൾ അടഞ്ഞെങ്കിലും വാതായനങ്ങളുടെ വിടവിലൂടെ ഇത്തിരി വെട്ടം കുളിർക്കുന്നുണ്ടെങ്കിലും എല്ലാമൊരു മരീചിക...?

"ഇന്ന് തിങ്കളാഴ്ച്ചയല്ലേ ?" അയാൾ ഓർമകൾ പെറുക്കിയെടുത്തു. പതിവായി കേൾക്കുന്ന തന്റെ പേരകുട്ടികളുടെ പഠനശബ്ദവും, അവരെ വിദ്യാലയത്തിലേക്ക് പറഞ്ഞു വിടാനുള്ള തിരക്കുകൂട്ടലും ഇന്ന് കേൾക്കാനില്ലല്ലോ...മഴ ശക്തിയാർജിക്കുകയാണ്.

"അവശത മറന്നുള്ള അയാളുടെ പ്രിയപ്പെട്ട ഭാര്യയടക്കം എല്ലാവരുടെയും ഇത്തിരി നേരത്തെ ലോകം കുട്ടികളെ പള്ളികൂടത്തിൽ ഒരുക്കിയെടുക്കുന്ന തിരക്കിൽ ആയിരിക്കും. എന്നാൽ മഴയവവധി പ്രഖ്യാപിച്ചതിനാൽ വീട് നിശബ്ദമാണ്.

"നിർത്താതെയുള്ള ഈ മഴ എന്തൊക്കെയോ ദുഃസൂചനകളുടെ അറിയിപ്പ് ആണ്.. നമുക്ക് തല്ക്കാലമായി എന്റെ വീട്ടിലേക്ക് മാറിയാലോ... മരുമകൾ ഇങ്ങിനെ പറഞ്ഞപ്പോൾ മകൻ വിലക്കി..!

"ഈ വയ്യാത്ത മാതാപിതാക്കളെയും,കുട്ടികളെയും കൊണ്ട് മഴയത്ത് അത്ര ദൂരംപോവുക സാദ്ധ്യമല്ല.. നമ്മൾ എല്ലാരും ഒരു കുടകീഴിൽ ഉണ്ടല്ലോ.. ജീവിക്കുകയാണെങ്കിലും ഒന്നിച്ച്; ഇനിയിപ്പം മരിക്കുകയാണെങ്കിലും അതും ഒന്നിച്ചാവട്ടെ ..!"

അവന്റെ വാക്കുകളിൽ പ്രാരാബ്ധത്തിന്റെ മുഴക്കം കേട്ടു. ഇതും അത്ര ആശ്ചര്യമില്ല, ഈ ഭൂമിയിൽ ഭാഗ്യങ്ങളും നിർഭാഗ്യങ്ങളും ഓരോരുത്തർക്കും ഓരോപോലെയല്ലേ പകരം വെയ്ക്കപ്പെടുന്നത് . "ആരുടെയോ അചഞ്ചലമായ തീരുമാനങ്ങൾക്കു മുൻപിൽ ത്രസിച്ച് നിന്നുപോകേണ്ടിവരുന്ന നിരവധിപാവങ്ങൾ..."

ഇന്നിപ്പോൾ ആരുമില്ല. എല്ലാ പ്രിയജനങ്ങളും അയാളെ വിട്ടു പോയി, ആത്മാവിൽ ചേർത്തുപിടിച്ചവരെ ഭയാനകമായ ആർത്തലച്ച മഴപ്പെയ്ത്തിനൊപ്പം ഉരുൾപൊട്ടലുകൾ കൂട്ടിക്കൊണ്ടു പോയി. ഒടുവിൽ അവിടെ അവശേഷിച്ചത് ഒരു അനാഥനായി, ഈ ഭൂമിയിൽ അവർ ജീവിച്ചിരുന്നതിന്റെ ഒരേയൊരു തെളിവായി, അയാൾ മാത്രം. 

മുന്നോട്ടുള്ള ജീവിതം എന്താണാകമെന്ന് ചോദ്യചിഹ്നം ആയിരം ചിന്തകളായി ഉഴറുമ്പോൾ, അയാളുടെ കണ്ണിൽ ആ തിരിച്ചറിവിന്റെ ഭാരം കിടന്നു. ചുറ്റുമുള്ള നിസ്സഹായരായ ഒരുകൂട്ടം കുഞ്ഞുങ്ങളെയും, ഒറ്റപ്പെട്ടവരും കാലത്തിന്റെ നിർബന്ധിത കളിപ്പാവകൾ ആയ വൃദ്ധന്മാരെയും കണ്ണിൽ ഉടയ്ക്കുമ്പോൾ , അയാളുടെ മനസ്സ് അതിന്റെ കരുത്തിനെ ചോർത്തി. ആ നിമിഷം, അയാളുടെ ഉള്ളറകളിൽ അവിശ്വാസത്തിന്റെ ശബ്ദം അലറി ഉയർന്നു, അജ്ഞാതമായ ഭാവിയെ ദർശിച്ച്.

ആ പ്രദേശത്തെ വീടുകളും കെട്ടിടങ്ങളും, അവയുടെ കൂടെ വസിക്കുന്ന മനുഷ്യരേയും ഒരുതുള്ളി ദയയുമില്ലാതെ, അക്രമരൂപിയായ ഉരുൾ തൂത്തുവാരി കൊണ്ടുപോയപ്പോൾ, മരണം കൂടെ കൂട്ടാതെ ചിലരെ പാതിയിൽ ഉപേക്ഷിച്ചു. ആ ശിഷ്ടങ്ങൾക്കും ചോരയറ്റ ജീവിതങ്ങൾക്കും എങ്ങനെ ജീവവായുകൊടുക്കും? ആരാണ് അവരെ സംരക്ഷിക്കുക? എല്ലാറ്റിനും ഒരു പരിധിയുണ്ടല്ലോ!

ക്യാമ്പിൽ കൂടിയിരുന്നവർക്കെല്ലാം, കുടുംബമെന്നത് ഒരു മഹാസമുദ്രംപോലെയായിരുന്നു, അതിന്റെ തീരങ്ങൾ മനസ്സിന്റെ നന്മകൊണ്ട് മാത്രം ബന്ധിക്കപെട്ടത് . സമൃദ്ധിയും സ്നേഹവും പകുത്തുകൊണ്ടു ജീവിച്ച മനുഷ്യർ—നിഷ്കളങ്കതയും നിർമ്മലതയുമായി. എന്നാൽ, ആ കൂട്ടത്തിലേക്ക് ഉരുൾ ഇടിച്ചു കയറിയപ്പോൾ, അവിടെ പൊലിഞ്ഞത് ഒരോ കുടുംബത്തിന്റെയും ശ്വാസമാണ്. നെഞ്ചോട് ചേർത്തുവെച്ച പുണ്യമതുകൊണ്ട് മാത്രം ജീവിച്ചിരുന്നവർ, പ്രാണൻപോലും പകുത്തു നൽകിയവർ, യാതൊരു മുന്നറിയിപ്പുമില്ലാതെ അജ്ഞാത കയത്തിലേക്ക് വീണുപോയി.

എങ്ങനെ സഹിക്കും ഈ തീരാനോവ്? ഉള്ളിലെ കനൽപോലെ പടർന്ന് പിടയുന്ന ദുഃഖം, അവശേഷിച്ചവരെ അസ്തിത്വത്തിന്റെ കരങ്ങളിൽ ജീവിക്കാൻ നിർബന്ധിക്കുന്നു, പക്ഷേ അത് മരണത്തിന് തുല്യം മാത്രം. അഗ്നി പോലെ ഉള്ളിൽ വീണ ഈ കനൽ, അവരിൽ സ്വയം നീരാവിയായി പൊള്ളിച്ചിടുന്നു.

ശ്മശാനത്തിന്റെയും മരണത്തിന്റെയും മൌനം അടിമുടി നിറഞ്ഞ ക്യാമ്പുകൾ, യാഥാർഥ്യത്തിനൊപ്പം ചേരാൻ വിഫലമാവുന്ന, കുസൃതിയോടെ ഉള്ളിലൊതുങ്ങുന്ന ഓർമ്മകളെയും, ഉന്മാദിപ്പിക്കുന്ന സത്യങ്ങളെയും അടിച്ചമർത്താൻ കഴിയാത്ത വിങ്ങലുകളോടെ, അവിടെ കഴിയുന്നവരുടെ ഹൃദയം ഒരു നിമിഷം കീറിമുറിയുന്നു.

എല്ലാവർക്കും നാളെയുടെ പ്രതീക്ഷയുണ്ടായിരുന്നു.കാത്തിരുന്ന പ്രതീക്ഷകൾ—പതിയെ അനന്തമായ സ്വപ്നങ്ങൾ. കുഞ്ഞുങ്ങൾ അവരുടെ ഭാവി അങ്ങിനെ എന്തെല്ലാം സ്വപ്നങ്ങൾ. കണ്ണടച്ച് തുറക്കും മുമ്പേ നഷ്‌ടപെട്ട ജീവനുകൾ ഇനിയൊരിക്കലും പുനർജനിക്കില്ല.. എങ്കിൽ കൂടി വെറുതെ ആശിച്ചുപോകുകയാണ് എല്ലാം സ്വപ്നമായിരുന്നെങ്കിൽ എന്ന്.പരസ്പരം ആരോടും യാത്രപോലും പറയാൻ കഴിഞ്ഞില്ല... എന്തെല്ലാം പറഞ്ഞു തീർക്കാൻ ഉണ്ടായിരുന്നു.. ഒന്നിനും അവസരം കിട്ടിയില്ല. പ്രിയപ്പെട്ടവരെ ഒരുനോക്കുകാണുവാനായ് ഹൃദയം തുടിച്ച് അവർക്കായി കാത്തിരിക്കുന്നവർ , ആകാശത്തിലെ നക്ഷത്രങ്ങളെയും പോലെ, അവർക്കെന്തെല്ലാം പറയാനുണ്ടായിരുന്നുവോ അതെല്ലാം അവൾക്ക് അവസരമൊന്നുമില്ലാതെ നഷ്ടമാകുകയായിരുന്നു.

എല്ലാം ഇവിടം ഉപേക്ഷിച്ച്, പാദങ്ങളിൽ പറ്റിചേർന്ന മണ്തരിപോലും കൊണ്ട് പോകാതെ മരണം വന്ന് ഏതൊക്കെ ദിക്കിലൂടെയൊക്കെയോ ശരീരത്തെ ചിന്നഭിന്നമാക്കികൊണ്ട് ആത്മാവിനെ തോളിലേറ്റി കൊണ്ട് പോയി."ഇത്രയേയുള്ളൂ നമ്മൾ മനുഷ്യർ" അയാൾ ഒന്ന് കോട്ടുവായിട്ടു.

എത്ര പണം കൊടുത്തു നേടിയിട്ടും ആർക്കും അവകാശപെടാൻ കഴിയാത്ത ഈ മണ്ണ് മനുഷ്യനെ വിഡ്ഢിയാക്കുകയാണ്.. സ്വാർത്ഥനാക്കുകയാണ്. എപ്പോൾ വേണമെങ്കിലും ഈ നിമിഷം വേണമെങ്കിലും എല്ലാവരെയും വിട്ട് മരണത്തിന്റെ കൈകളിലേക്ക് പല രൂപത്തിൽ, ഭാവത്തിൽ നമ്മളെ കൂട്ടികൊണ്ട് പോകും.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ