കഥകൾ
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 1419
ജീവിതത്തിൽ ആരെയും പ്രേമിക്കില്ലെന്ന് ഉറച്ച തീരുമാനമെടുത്താണ് മിനി പത്താം ക്ലാസ്സിലേക്ക് കടന്നുവന്നത്. തൻ്റെ ക്ലാസ്സ് ലീഡറും തടിമാടനുമായ മോഹൻ, ഓരോ ദിവസവും ഓരോരോ കഥകൾ പറഞ്ഞ് കൂട്ടുകാരെ രസിപ്പിച്ചു കൊണ്ടിരിക്കും.
- Details
- Written by: Radhika krishnan s
- Category: Story
- Hits: 1404
ഉമ്മറത്തു വിളക്കുവെയ്ക്കുമ്പോൾ ഉമയും അനിയത്തി മീനാക്ഷിയും കണ്ടു അച്ഛന്റെ ആടിക്കുഴഞ്ഞുള്ള വരവ്. അമ്മ സീരിയൽ കാണുന്നു. വന്നപാടെ അമ്മേടെ കയ്യിൽ നിന്നും റിമോട്ടും വാങ്ങി "നിനക്കീ കോപ്പല്ലാതൊന്നും കാണില്ലേ.. പോയി ചോറ് വിളമ്പടി ". അതങ്ങനെ ആണ് അമ്മ വെയ്ക്കുന്ന ചാനലിൽ നിന്നും ഒരെണ്ണം കൂട്ടി വെച്ചാലേ അച്ഛന് സമാധാനം കിട്ടൂ.
കുട്ടി വീട്ടിൽനിന്നും പിണങ്ങി ഇറങ്ങിയതായിരുന്നു. മനസ്സ് ഒന്നു തണുത്തപ്പോഴേക്കും അവന് ഒരുപാടുദൂരംതാണ്ടിക്കഴിഞ്ഞിരുന്നു. തിരികെ പോകാൻ പറ്റാത്തവിധം എവിടെയൊ വച്ച് വഴി തെറ്റിയിരിക്കുന്നു. ഇനി എന്തുചെയ്യുമെന്നറിയാതെ വിഷമിച്ചു നില്ക്കവെ അപരിചിതര്ക്കിടയില്നിന്ന് അവള് അവനെ നോക്കി പുഞ്ചിരിച്ചു. അവന് അതെത്രമാത്രം ആശ്വാസമേകി എന്ന് പറഞ്ഞറിയിക്കാന് സാധിക്കില്ലായിരുന്നു.
- Details
- Written by: Shabna Samad
- Category: Story
- Hits: 1494
“സീതെ, ചായ ഇത് വരെ ആയില്ലേ, എത്ര നേരമായി?”
ശിവന്റെ വിളി കേട്ട് ഞെട്ടലോടെ അവൾ സ്റ്റൗവിൽ ഇരുന്ന പാത്രത്തിലേക്ക് നോക്കി. ചായ തിളച്ചിരുന്നു. വേഗം അത് വേറൊരു പാത്രത്തിലേക്ക് അരിച്ചൊഴിച്ച് പഞ്ചസാരയും ചേർത്ത് ചൂടോടെ ഗ്ലാസിലേക്ക് പകർന്നു.
- Details
- Written by: Sathish Thottassery
- Category: Story
- Hits: 1549
മുരുകാണ്ടി അയിലൂരിലെ അറിയപ്പെടുന്ന അവതാരമായിരുന്നു. കുള്ളനായി, ഇളംകറുപ്പിൽ തീർത്ത കുപ്പായമിടാത്ത ബെയർ ബോഡി. പുള്ളോക്കുടം കമഴ്ത്തിയപോലെ ഉണ്ണിക്കുടവയർ.
- Details
- Category: Story
- Hits: 1445
(Abbas Edamaruku)
"ജനിച്ച മണ്ണോടുള്ളോരു സ്നേഹം മതവിധിയാണെന്ന് ഓതി നബി, ജനിച്ചമണ്ണാം ...ഭാരത മണ്ണിൽ ഭാരതമക്കൾ ഒന്നാണ്."
മൂന്നുവർഷങ്ങൾക്കുമുമ്പ് 'സുലൈമാനിക്ക' പറഞ്ഞ വചനങ്ങൾ ഒരിക്കൽക്കൂടി 'അബ്ദുൽഖാദർ'മുസ്ലിയാരുടെ ഓർമ്മകളിൽ മുഴങ്ങി.
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 1330
വിനീഷ് മാത്യൂ മൂന്നു റോസാപ്പുക്കളുമായിട്ടാണ് കോളജിനു മുന്നിലുള്ള വഴിയിലൂടെ നടന്നു വന്നത്. റോസാപ്പുക്കളുമായി ഒരു യുവാവ് നടന്നു വരുന്നത് കണ്ടപ്പോൾ പീറ്ററും സംഘവും ചാടി വീണു ചോദ്യം ചെയ്തു. ഒരു ചോദ്യത്തിനും വിനീഷ് മറുപടി നൽകിയില്ല. പീറ്റർ അവൻ്റെ കൈയിൽ നിന്നും ആ പൂക്കൾ വാങ്ങി നശിപ്പിച്ചു കളഞ്ഞു.
- Details
- Written by: ആതിര എ.ആർ
- Category: Story
- Hits: 2354
''കാടെവിടെ മക്കളേ മേടെവിടെ മക്കളേ
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ''
ഏഴാം തരത്തിലെ കുട്ടികളെ അയ്യപ്പപ്പണിക്കരുടെ കവിത പഠിപ്പിച്ചു കഴിഞ്ഞിറങ്ങുമ്പോൾ ആ മലയാളം അധ്യാപികയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. നഗരജീവിതം മടുത്തു തുടങ്ങിയിട്ട് നാളേറെയായി.