മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

'ഇന്നു നേരത്തെ വന്നോ?' 

'മ്മ്'.........

ഞാൻ മുഖത്ത് ചെറുതായി ചിരി വരുത്തി.  വിജേഷ് എവിടെ എന്നാകും അടുത്ത ചോദ്യം.

'പുതിയ വർക്ക് ആ മേശയിൽ വെയ്ച്ചിട്ടുണ്ട്'.

'ശ്യരി മാഡം' ...

ഹാവൂ ആ കാര്യം ചോദിച്ചില്ല . കേട്ട് മടുത്ത് ഒരു ചോദ്യമായിരുന്നു അത്‌ ..

വിജേഷ് ആരെന്നു അല്ലെ. എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. സുഹൃത്ത് മാത്രം ആയിരുന്നോ. അതിനും കൂടുതലായി ആരൊക്കെയോ ആണ്. ഒരിക്കലും പിരിയരുത് എന്നു അത്രമേൽ ആഗ്രഹിച്ച ബന്ധം .എല്ലാ നിമിഷവും കൂടെ ഉണ്ടാകണം എന്ന് തോന്നിയ ബന്ധം . പിന്നെ ഇങ്ങനെ സുഹൃത്ത് മാത്രം ആണ് എന്ന് പറയും ? അറിയില്ല ..

അതേ , ഈ സംശയത്തിൽ നിന്ന് തന്നെ ആണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കം .....

ഇന്നു വിജേഷ് ഓഫീസ് ലേക്ക് വന്നിട്ട് ഒരുപാട് നാൾ ആകുന്നു .......

"നീ അത് വീട്ടിലേ, എന്താ ഈ ആലോചിച്ച ഇരിക്കുന??"

'ഏയ് ഒന്നു ഇല്യ ചേച്ചി.. ചുമ്മാ'

"വെറുതെ ഓരോന്ന് ആലോചിച് ഇരിക്കാതെ ആ വർക്ക്‌ എല്ലാം പെട്ടന്ന് തീര്‍ക്. നീ ഈയിടെ ആയി നന്നായി ഉഴപ്പുന്നുണ്ട് "

നിഷ ചേച്ചി യാണ് ..എന്നെയും വിജേഷിനെയും ചേച്ചിക് നന്നായി അറിയാം. പക്ഷേ ചേച്ചിക് ആളുകള്‍ തമ്മില ഉള്ള സുഹൃത്ത് ബന്ധങ്ങളിൽ ഒന്നും വല്യ വിശ്വാസം ഇല്യ . ജീവിതത്തിലെ ഒറ്റപെടലുകൾ ആകാം അങ്ങനെ ഒരു ചിന്തരീതിയിലേക്കു എത്തിച്ചത് .......എല്ലാവരും ഒറ്റക്കാണ് . ആരും എന്നും കൂട്ടിനു കാണില്ല . അത് കൊണ്ട് ഈ നിസ്സാര കാര്യങ്ങൾ എല്ലാം ചിന്തിച്ചു ഇരിക്കാതെ കറിയർ ശ്രെദ്ധിക്കാൻ ആണ് ചേച്ചിയുടെ ഉപദേശം ...

അതേ ... ജീവിതത്തില്‍ ഞാനും ഒറ്റപ്പെടൽ എന്തെന്ന് അനുഭവിച്ചു തുടങ്ങിയിരിക്കുന്നു .....

നന്നേ ചെറുപ്പത്തിൽ തന്നെ കൂട്ടുകാർ ആയവർ ആണ് ഞാനും വിജേഷും.....കാലം കഴിയും തോറും ഞങ്ങൾ തമ്മിലുള്ള അടുപ്പവും കൂടി കൂടി വന്നു .

കോളേജ് കാലത്തെ ഒരു സെമെസ്റ്റർ പരീക്ഷ ദിവസം , അന്ന് മുതൽ ആണ് ഞാൻ അവനെ കൂടുതൽ അറിയാൻ തുടങ്ങിയത്‌ . എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ദിവസം ആയിരുന്നു അന്ന് . എന്റെ അമ്മക്ക് ഹൃദയ സംബന്ധം ആയ ഒരു അസുഖം വന്നു ,അതിന്റെ ചികിത്സയിൽ ആയിരുന്നു .....ഒത്തിരി വിഷമിച്ച നാളുകൾ ..... അമ്മയുടെ ആരോഗ്യത്തെ കുറിച്ചുള്ള പേടിയും ജീവിതം മുന്നോട് കൊണ്ട്‌ പോകാന്‍ ഉള്ള കഷ്ടപ്പാടുകളും അതിനിടയില്‍ പഠനവും എല്ലാം കൂടെ ഒത്തിരി ബുദ്ധിമുട്ടിയിരുന്ന സമയം .... 

അങ്ങനെ ദിവസങ്ങൾ കടന്നു പോകവെ ഒരുനാൾ അമ്മക്ക് അസുഖം കൂടി . പെട്ടന്ന് തന്നെ  ഓപറേഷന് ചെയ്യണം എന്ന് പറഞ്ഞു ഡോക്ടർ . അതിനു പറഞ്ഞതോ വലിയൊരു തുകയും .. ഞങ്ങളെ കൊണ്ട്‌ താങ്ങുന്നതായിരുന്നില്ല അത്‌ . ബന്ധുക്കൾ എല്ലാവരും കൈമലർത്തി .. എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു പോയ നിമിഷങ്ങൾ ... 

എല്ലാവരെയും വിളിച്ച കൂട്ടത്തിൽ ഞാൻ വിജേഷിനെയും വിളിച്ചിരുന്നു പൈസ ആവശ്യപ്പെട്ടു കൊണ്ട്‌ ....

ഓപറേഷന് നടക്കുന്നതിനു അല്പസമയം മുന്‍പ് വിജേഷ് പണവും കൊണ്ട്‌ വന്നു. 

എങ്ങനെ നന്ദി പറയണം എന്നു പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി .... 

അവന്‍ എന്റെ കണ്ണുനീര്‍ തുടച്ചു. 

"കരച്ചില്‍ ഒക്കെ പിന്നെ , പെട്ടന്നു പോയി പണം അടച്ചു ഓപറേഷന് വേണ്ടതെല്ലാം ചെയ്".... 

പിന്നെ എല്ലാ കാര്യോം പെട്ടന്നു തന്നെ നടന്നു . അമ്മക്ക് മികച്ച രീതിയിൽ ഉള്ള ചികിത്സ തന്നെ കൊടുക്കാന്‍ കഴിഞ്ഞു . അമ്മ പതിയെ ജീവിതത്തിലേക്ക് മടങ്ങി വന്നു ......

ആ തിരക്കുകൾ എല്ലാം കഴിഞ്ഞ് ഞാൻ വിജേഷ് നെ കാണാൻ അവന്റെ വീട്ടിലേക്കു പോയി. . 

"വിജേഷ് ഇവിടെ ഇല്യ മോളെ " വിജേഷ് ന്റെ അമ്മ ആയിരുന്നു അത്‌ . 

'എവിടേക്ക് പോയി?' .. 

'അവന്‍ ജോലിക് പോയി മോളെ' 

'ഇപ്പോ എന്തിനാ തിരക്കിട്ട് ഒരു ജോലി ഒക്കെ.. പഠനം കഴിഞ്ഞിട്ട് പോരെ അമ്മേ ??' 

അമ്മ പറഞ്ഞാണ് ഞാൻ അത്‌ അറിഞ്ഞത് . വിജേഷ് കുറെ നാളുകളായി ഒരു ഗവണ്മെന്റ് ജോലി നേടാനുള്ള പരീക്ഷക് പഠിച്ചിരുന്നു . അത്‌ അവന്റെ വലിയ സ്വപ്നം ആയിരുന്നു .അന്ന്  പരീക്ഷ എഴുതാന്‍ പുറപ്പെടുമ്പോൾ ആയിരുന്നു എന്റെ സഹായം ആവശ്യപ്പെട്ടു കൊണ്ടുള്ള വിളി .... 

സ്വപ്നം എല്ലാം പാതിവഴിയിൽ ഉപേക്ഷിച്ചാണ് അന്ന് അവൻ എന്നെ സഹായിക്കാൻ ശ്രെമിച്ചത് . അതും മറ്റൊരു ആളുടെ കയ്യില നിന്നു കടം വാങ്ങിയ പണം ആയിരുന്നു. ഇപ്പോൾ അത്‌ കൊടുത്ത് വീട്ടാനായി ക്ലാസ് കഴിഞ്ഞുള്ള സമയങ്ങളില്‍ ഒരു ഹോട്ടലിൽ ജോലിക്കു നിൽക്കാണ് എന്നു ഒക്കെ അറിഞ്ഞപ്പോൾ എന്റെ മനസ്സ് പിടഞ്ഞു ...

അന്ന വീട്ടിൽ വന്നപ്പോൾ മുതൽ ഈ കാര്യങ്ങൾ തന്നെ ആയിരുന്നു മനസ്സിൽ .. മനുഷ്യബന്ധങ്ങൾക്കു ഇത്രയും വില കല്പിക്കുന്ന ഒരാൾ . തന്റെ വലിയ സ്വപ്നങ്ങൾ പോലും മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ ഉപേക്ഷിച്ചവൻ ...അവനോടുള്ള ആരാധന കൊണ്ട് മനസ്സ് നിറഞ്ഞു .

പതിയെ പതിയെ അവനോട് കൂടുതൽ അടുത്തു. അവൻ എന്നോടും ... ആരും അസൂയപ്പെടുന്ന ഒരു സുഹൃത്ത് ബന്ധം ആയി മാറി ഞങ്ങളുടേത് .....

അങ്ങനെ കോളേജ് പഠനം കഴിഞ്ഞു . ഞങ്ങൾ ജോലിക് പ്രവേശയിച്ചു . അതും ഒരേ സ്ഥാപനത്തിൽ തന്നെ ........ പരസ്പരം കൂട്ടായ്യും സഹായിച്ചും സ്വപ്നങ്ങൾ എല്ലാം പങ്കു വെയ്ച്ചും അങ്ങനെ ദിവസങ്ങൾ പിന്നെയും കടന്നു പോയി ... 

അപ്പോഴാണ് ഒരു ദിവസം എനിക്ക് വീട്ടിൽ ഒരു കല്യാണ ആലോചന വന്നത് ... പെൺകുട്ടിയല്ലേ, ഇനിയും നിർത്താൻ പാടില്ല . കെട്ടിച്ചു വിട്ടേക്കണം , നാട്ടുകാരും വീട്ടുകാരും ഒരുപോലെ പറയാൻ തുടങ്ങി .ഇതു മിക്കതും നടക്കാനുള്ള ലക്ഷണം ആണ് .

പിറ്റേന്ന് ജോലി കഴിഞ്ഞു പോകാൻ നേരം വിജേഷ് നോട്‌ കാര്യം പറഞ്ഞു ....

ഒരു നിമിഷം അവൻ അങ്ങനെ മിണ്ടാതെ നിന്നു .. എന്നിട്ട് പതുക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു ....

'ആാാ കെട്ടി പോകാൻ സമയം ആയി'..... 

പെട്ടന്ന് എന്തോ ഓർമയിൽ വന്ന പോലെ അവൻ ചോദിച്ചു .... 'അപ്പോൾ നമ്മൾ തമ്മിലോ?'...... 

"നമ്മൾ തമ്മിലോ എന്ത് ? ഞാൻ കെട്ടി പോയാലും നമ്മളുടെ ഫ്രണ്ട്‌ഷിപ് ഇങ്ങനെ തന്നെ കാണും ." 

അന്നേരം അവൻ മുഖം ചുളിച്ചു . എന്നിട്ട് പറഞ്ഞു .. 'നീ വിചാരിക്കുന്ന പോലെ ഒന്നും അല്ല . കല്യാണം ഒക്കെ കഴിഞ്ഞാൽ കുടുംബം കുട്ടികൾ അങ്ങനെ ജീവിതം തിരക്കുകളിലേക്കു പോകും .. അതിന്റെ കൂടെ നമ്മുടെ ഫ്രണ്ട്‌ഷിപ് ഉം പതുക്കെ പതുക്കെ ഇല്യാതെ ആകും' 

അവൻ അങ്ങനെ പറഞ്ഞു കേട്ടപ്പോൾ തന്നെ മനസ്സ് നന്നായി പിടഞ്ഞു .

വീട്ടിൽ എത്തിയിട്ടും ഇത് തന്നെ ആയിരുന്നു ചിന്ത ... തമ്മിൽ പിരിയുക എന്നത് ചിന്തിക്കാൻ കൂടി കഴിയുന്നില്ല .. കല്യാണം വേണ്ട എന്നു      വെയ്ക്കുക തന്നെ .. അല്ലാതെ വേറെ വഴി ഇല്യാ .. 

പിറ്റേന്ന് ഓഫീസ് കഴിഞ്ഞതും നേരെ അവന്റെ അടുത്തേക് ചെന്നു ... 

"എനിക്ക് നിന്നെ വിട്ട് പോകാൻ ഒന്നും കഴിയില്ല . ഞാൻ ഈ കല്യാണം വേണ്ടാന്ന് പറയാൻ പോവാ .., എനിക്ക് നീ കൂടെ ഉണ്ടായാൽ മതി എന്നും " 

"അത് ഒന്നും ശ്യരിയാകില്ല . എത്ര കാലം നീ കല്യാണം വേണ്ടാന്ന് വെയ്ക്കും . നിന്റെ വീട്ടിൽ അതിനു സമ്മതിക്കുമോ?.. എന്നെ ഓർത്തു നീ നിന്റെ ലൈഫ് കളയരുത് " എന്നും പറഞ്ഞു അവൻ അങ്ങനെ നടന്നു നീങ്ങി ....... 

അന്ന് കണ്ടതാണ് അവസാനം ആയി . പിന്നെ അവൻ ഓഫീസിലേക്ക് വന്നെട്ടില്ല.. വിളിച്ചാൽ ഫോൺ എടുക്കില്ല ..... 

ജീവിതത്തിൽ പെട്ടന്ന് തനിച്ചായ പോലെ .. അവനെ നക്ഷ്ടപ്പെടുത്തുന്നതൊന്നും എനിക്ക് വേണ്ട എന്നൊരു തോന്നൽ ... കാണാത്ത ഓരോ ദിവസവും നൂറു ദിവസങ്ങൾ എന്ന പോലെ തോന്നുന്നു .ഒന്നിനും ഒരു ഉത്സാഹം തോന്നുന്നില്ല. എപ്പോഴും അവനെ കുറിച്ച് മാത്രം ഉള്ള ചിന്തകൾ ......... 

ഇനി ശ്യരികും ഞാൻ അവനെ സ്നേഹിക്കുന്നുണ്ടോ ... ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത് വെറും സുഹൃത്ത് ബന്ധം മാത്രം ആയിരുന്നില്ലേ ... ആ ചിന്ത എന്നെ ആസ്വാസ്ഥതപെടുത്തി കൊണ്ടിരുന്നു ... ഒരുപക്ഷെ അവനും എന്നെ സ്നേഹിക്കുന്നുണ്ടാകും .ഞങ്ങൾ അത് പരസ്പരം തിരിച്ചറിയാതെ പോയതാണോ .... എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല .. 

നാളുകൾ കടന്നു പോയി .. ഇപ്പോൾ രണ്ട് മാസം ആകാൻ ആയി ..ഞങ്ങൾ തമ്മിൽ കണ്ടിട്ടു ...... 

മടുത്തു . ഞാനും ഈ ജോലി വിടാൻ പോവാ ... 

അങ്ങനെ ഒകെ തീരുമാനിച്ചു ഒത്തിരി വേദനിച്ചു വീട്ടിലേക് മടങ്ങുമ്പോൾ ദാ അവൻ വരുന്നു ... 

"രേണു, എനിക്ക് നിന്നോടു കുറച്ച് സംസാരിക്കാന്‍ ഉണ്ട് " 'മ്മ്' .. ഞാൻ മൂളി ...... എവിടെ ആയിരുന്നു ഇത്ര നാൾ , എന്തിനാ എന്നോട് ഇങ്ങനെ ഒക്കെ കാണിക്കുന്നേ അങ്ങനെ ഒരു നൂറു ചോദ്യം മനസില്‍ വന്നു .. പക്ഷേ ശബ്ദം ഒന്നും പുറത്തേക്ക് വരുന്നില്ല.. 

"ഞാൻ കുറെ ആലോചിച്ചു(രാജേഷ് തുടർന്നു).. നിന്റെ കല്യാണം ആയെന്നു പറഞ്ഞപ്പോൾ നീ എന്നെ വിട്ട് പോകണ് എന്നു ഒരു തോന്നല്‍ ..നമ്മൾ തമ്മില്‍ സുഹൃത്ത് ബന്ധം മാത്രം അല്ല ..യഥാർത്ഥത്തിൽ പ്രണയിക്കുക ആയിരുന്നു എന്നു വരെ എനിക്ക് തോന്നി. ഞാൻ കുറെ ആലോചിച്ചു ഇതിനെ പറ്റി .. ഇപ്പോൾ എനിക്ക് അതിനു ഒരു ഉത്തരം ഉണ്ട് ... "

"സൗഗൃഹത്തിനും പ്രണയത്തിനും അപ്പുറം ഒരു ബന്ധം ഇണ്ട്....നമ്മുടെ നിഴൽ ആയി നമ്മുടെ എല്ലാം ആയി കൂടെ ഉണ്ടാകുന്ന ഒരാൾ . അതിനെ എന്ത് പേര് ചൊല്ലി വിളിക്കണം എന്ന് എനിക്ക് അറിയില്ല ...... വെറും ഒരു വിവാഹ ജീവിതത്തിൽ ഒതുങ്ങുന്നതൊന്നും അല്ല.അതിനും അപ്പുറം അമൂല്യമായ ഒന്ന്. അത് എത്ര കാലം കഴിഞ്ഞാലും ഇങ്ങനെ തന്നെ നിലനിൽക്കും.

നിന്റെയും എന്റെയും ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചാലും' ........... 

അവന്‍ അത്‌ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു ... 

ഒരു ചെറു പുഞ്ചിരിയോടെ കൂടി ഞങ്ങൾ വീണ്ടും നടന്നു .... ഞങ്ങളുടെ സ്വപ്നങ്ങളിലേക് വീണ്ടും ഒരുമിച്ച്.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ