"നീ കഴിക്കുന്നില്ലേ?"
ഇല്ല. ഉമ്മായുടെഅനിയത്തിയുടെവീട് ഇവിടെഅടുത്താ. ഞാൻ അങ്ങോട്ട് പോകും. അവൾചോറ്റുപാത്രം എടുത്ത്നടന്നു."
വെള്ളംഎടുത്തില്ലേ?"
"ഇല്ല അവിടെഉണ്ടാകും."
"ഓ എന്നാവേഗംപോയിവരൂ"
അവൾ ഒരിക്കലും ക്ലാസിൽനിന്ന് ചോറു കഴിച്ചതേയില്ല.
ഒരു ദിവസം ടീച്ചർ അവളോട് ഒരുചോദ്യം ചോദിച്ചു.
"Daffodils ലെ നാലുവരി പാടൂ "
ഉത്തരം ഒരു ഉറക്കംതൂങ്ങിയ മൗനം ആയിരുന്നു.
നീഒന്നുംകഴിച്ചില്ലേ?
"കഴിച്ചു."
രണ്ടടിവാങ്ങിച്ച് അവൾ തലതാഴ്ത്തിക്കരഞ്ഞു.
പിറ്റെന്ന് ഉച്ചക്ക്പുറത്തേക്കിറങ്ങാൻ ധൃതി കൂട്ടിഅപ്രതീക്ഷിതമായി അവളുടെ കയ്യിൽ നിന്ന് വീണുപോയ ചോറ്റുപാത്രം രണ്ടായി പിളർന്നു. മൂന്ന് നാല് മിഠായികൾ മാത്രമേ അതിലുണ്ടായിരുന്നുള്ളൂ . ഞങ്ങൾ അത് രഹസ്യമായി ടീച്ചറോട് പറഞ്ഞു.
"NaJeeba സ്റ്റാഫ്റൂമിലേക്ക് വാ"
പിന്നീട് ടീച്ചർ എന്നുംഅവൾക്കായി ഒരുപൊതി കരുതി. അവളറിയാതെ ഞങ്ങളെ ശാസിച്ചു.
"സഹപാഠി കഴിച്ചോ "എന്നുപോലും അറിയാതെ ഒരുമിച്ച് ബഞ്ചിലിരുന്നവർ. അതൊരു വേദനയായിരുന്നു. അവളുടെ ഉപ്പമരിച്ചു. ദരിദ്രമായഅന്തരീക്ഷമുള്ളവീടാണ്.
പ്രിയനജീബാ ഇപ്പഴുംചോറ്റുപാത്രത്തിന്
നിന്റെ വാടിതളർന്നമുഖമാണ്. Daffodilsപദ്യ ത്തിന് നിന്നെയറിയാതെ ഞങ്ങൾ കഴിച്ച ചോറിന്റെ
മനംമടുപ്പിക്കുന്ന തികട്ടലും.