mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

കുറേകാലമായി അടച്ച് പൂട്ടിക്കിടക്കുന്ന വീട്ടിലേക്കുള്ള വഴിയിൽ ബൈക്കിന് പിറകിൽ സോനയുടെ ശരീരം കിടുകിടാവിറച്ചു. നല്ല തണുപ്പ്, നക്ഷത്രങ്ങൾ, നിലാവ് പ്രണയസീമയ്ക്ക് ഇനിയെന്ത് വേണം. രതീഷ് തരമാക്കിയ വീടാണ് പുതിയ ദാമ്പത്യം തുടങ്ങുമ്പോൾ അത് അത്യാവിശ്യമാണ്. അനാഥനായ രതീഷിന് ഇത്രയും ഒപ്പിക്കാനൊക്കുമെന്ന് സോന വിചാരിച്ചില്ല.

"രതീഷ് യു സൊ നൈസ്"

സോന ഉന്മാദമായി പറഞ്ഞു. രതീഷ് തലയാട്ടി. അവരവിടെയെത്തുമ്പോൾ രാത്രി ഒമ്പത് മണിയായിക്കാണും. മരങ്ങൾ നിറഞ്ഞ വീടിന്റെ മുൻവശം ഭീകരമായ ഗുഹയ്ക്കകത്തേക്കെന്ന വണ്ണം അവർ കടന്നു. വെൽ പ്ലാനിംഗോടുകൂടി ഒളിച്ചോട്ടം തരമാക്കിയ രതീഷിന്റെ ബുദ്ധിയെ അഭിനന്ദിച്ചെ മതിയാകു. രജിസ്റ്റർ ചെയ്യേണ്ടതില്ല എന്ന തീരുമാനം അവർ മുൻപെ എടുത്തിരുന്നു.ലിവിംഗ് ടുഗതർ അതാണ് നല്ലത്. അതാവുമ്പൊ രണ്ടുപേർക്കും എപ്പൊ വേണമെങ്കിലും മറ്റ് നിയമപ്രശ്നമില്ലാണ്ട് ഒഴിയാമല്ലൊ. അത് നല്ല തീരുമാനമായി രണ്ടുപേർക്കും തോന്നിയിരുന്നു. രതീഷ് വിൽമാർട്ട് മാർക്കറ്റിംഗ് കമ്പനിയിൽ മാനേജ്മെന്റ് ട്രെയ്നിയായിട്ട് ഒരു വർഷമെയായുള്ളൂ. സോനയാണെങ്കിൽ ജെ ആർ ഫെല്ലോയോടുകൂടി പി.എച്ച്.ഡി ചെയ്യുന്നു. ഏകാന്തത ആവശ്യമാണെന്ന് പറഞ്ഞപ്പോൾ ഇത്രയും അവൾ പ്രതീക്ഷിച്ച് കാണില്ല. കായൽകരയിലെ വിശാലമായപ്രദേശത്ത് മരങ്ങൾക്കും തെങ്ങുകൾക്കുമിടയിൽ ഓടുവച്ച പഴയവീട്.പണ്ട് യൂണിവേഴ്സിറ്റി പിള്ളേർക്ക് വാടകയ്ക്ക് കൊടുത്തിരുന്നതായിരുന്നു.ദുരൂഹത നിറഞ്ഞ പലകഥകളും വീട് പൂട്ടാൻ കാരണമായി. രതീഷും സോനയും കതക് തുറന്നു.

എങ്ങും ഇരുട്ട് ഒരു ഫോൺ ശബ്ദിക്കുന്നു.

"ടണണാണ ടണണാണ ടണ് ണും..."

ആ ഫോൺ കാലങ്ങളായി അവിടെ അടിച്ച് കൊണ്ടിരിക്കുകയാണ്. രതീഷും സോനയും ഒന്ന് ഞെട്ടിയെങ്കിലും തപ്പിപ്പിടിച്ച് ലൈറ്റിട്ടപ്പോൾ സമാധാനമായി. സോന അത്ഭുതപ്പെട്ടു പോയി രതീഷിന്റേയും സോനയുടേയും കൂട്ടുകാർ ചേർന്ന് വീട് വൃത്തിയാക്കി.ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങി സഞ്ചമാക്കി വച്ചിരിക്കുന്നു. ഇനി ജീവിതം തുടങ്ങുകയെ വേണ്ടു. എങ്കിലും അവരും കേട്ടിരിക്കില്ലെ ആ മൊബൈൽ ശബ്ദം. കുറേ പരുതിയെങ്കിലും അവർക്ക് കണ്ടുപിടിക്കാനായില്ല. ആ അതെന്തെങ്കിലുമാവട്ടെ അവർ പിന്തിരിഞ്ഞു. കന്നിമൂലയ്ക്കുള്ള ബെഡ്റൂമിലെത്തുമ്പോഴാണ് റിംഗ്ടോണിന്റെ ശബ്ദത്തിന് ഒച്ച കൂടുതലുള്ളത്. കൂട്ടുകാരാരെങ്കിലും പറ്റിക്കുന്നതായിരിക്കുമെന്ന് വിചാരിച്ച് ഒന്ന് ഫ്രഷാവാൻ തീരുമാനിച്ചു. അങ്ങനെ രതീഷ് കുളിച്ച്.ഒരു ദീർഘനിശ്വാസവും വിട്ട് മൊബൈൽ ഫോണെടുത്ത് നെറ്റ് ഓൺ ചെയ്തു. റേഞ്ച് കുറവാണ്. രതീഷിന്റെ ഫോണിൽ ടുജി മാത്രമെ കിട്ടുന്നുള്ളു. എങ്കിൽ പോട്ടെ വിളിച്ചേക്കാമെന്ന ധാരണയിൽ രാഹുലിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. സോറി ഔട്ട് ഓഫ് കവറേജ് ഏരിയ എന്നൊരു കമ്മന്റ് കേട്ടു.ശ്ശെ എന്നു പറഞഞ് സോഫയിലേക്ക് ചാഞ്ഞു. നല്ലൊരു ഗന്ധം ബാത്രൂമിൽ നിന്നും ഒഴുകി വന്നു. കുറേ സമയം ബാത്ത് റൂമിന്റെ കതകിലേക്ക് നോക്കി. പിന്നീട് തലനാര് കൈകളാൽ തിരുമ്പി. ഈറനോടെ സ്കിൻഫിറ്റ് പാന്റും ബനിയനുമിട്ട് സോന ഇറങ്ങി വന്നു. 

"എന്തായി കിറുക്കന്മാര് വര്വോ"

"ഏയ് ഇവിടെ റേഞ്ചില്ല"

ഞാൻ വിളിച്ച് നോക്കാമെന്നും പറഞ്ഞ് തന്റെ ഹാന്റ് ബാഗിൽ നിന്ന് മൊബൈൽ കൈയ്യിലെടുത്തു. സ്വിച്ചോഫ്. ഛെ അവൾ പവർബാങ്കിൽ കുത്തിനോക്കി ബാറ്ററി ലൊ.

"എങ്കിൽ പിന്നെ ചാർജ്ജറിൽ ചെയ്യാം"

ഫോൺ കുത്തിയിട്ട് രതീഷിനടുത്തിരുന്നു. അപ്പോഴും മൊബൈൽ റിംഗ് ചെയ്യുന്ന ശബ്ദം കേൾക്കാമായിരുന്നു.

"ഛെ ഇങ്ങനെയെങ്കിൽ ഇന്നുറങ്ങാൻ പറ്റുമൊ"?

അവർ കൂട്ടുകാരുണ്ടാകുമെന്ന് കരുതി വാങ്ങിച്ച രണ്ട് കേസ് ബിയറിൽ നിന്ന് ഓരോന്നെടുത്ത് ഗ്ലാസിൽ പകർന്നു. ഓരോ സ്വിപ്പായി അകത്തേക്കെടുത്തു.ഓരോ കുപ്പി കാലിയായപ്പോൾ ഇച്ചിരി ധൈര്യം വന്നത്പോലെ അവർ രണ്ട് കുപ്പിയിലെത്തി കുറച്ച് വൈനും കഴിച്ചു. ഇപ്പോൾ നല്ല രസമാണ്. മണി പതിനൊന്നായിക്കാണും, വാതിലടയ്ക്കാം ഇനി അവർ വരില്ല. എങ്കിലും ആ ഫോൺ എന്തിനാണ് ഇങ്ങനെ തുടർച്ചയായി ശബ്ദിക്കുന്നത്. അതെന്തേലുമാവട്ടെ എന്നുകരുതി കിടപ്പുമുറിയിലേക്ക് പോയി പാലും പഴങ്ങളുമൊന്നുമില്ല. നാല് കുപ്പി ബീറും നാല് ക്ലാസ് വൈനും. നല്ല ഏർപ്പാട്. കിടപ്പുമുറിയിലാണ് ഉച്ഛത്തിൽ ശബ്ദം കേൾക്കുന്നത്.

"ഇവന്മാരാരെങ്കിലും മറന്ന് വച്ചതാവും അവരെ കാണാഞ്ഞിട്ട് വീട്ടീന്നായിരിക്കും വിളിക്കുന്നത്."

ആ ശബ്ദം രണ്ടുപേരെയും അലോസരപ്പെടുത്തിയിരുന്നു. അവർ അത് കാര്യമാക്കാതെ ലൈറ്റ് ഓഫ് ചെയ്ത് ടേബിൾ ലൈറ്റ് മാത്രമിട്ട്.കെട്ടിപ്പിടിച്ച് കിടന്നു. ക്രമേണ മൊബൈൽ റിംഗ് ടോൺ ഒരു സംഗീതം പോലെ തോന്നി. പുറത്തെ മരങ്ങളിൽ വവ്വാലുകളുടെയും,ചീവീടുകളുടെയും സംഗീതം റിംഗ്ടോണിനൊപ്പം ലയിച്ചു.ഒരു കംബോസിംഗ് സ്റ്റുഡിയൊ അവിടെയാകെ നിറഞ്ഞു. ഇടയ്ക്കിടക്ക് തവളകളുമുണ്ട്. ആവേശത്തിന്റെ മുൾമുനയിൽ രതീഷിന്റെ കരങ്ങൾ സോനയെ ശരിക്ക് താലോലിച്ച് തുടങ്ങി. ചുണ്ടുകൾ തമ്മിലൊട്ടി ശരീരങ്ങളൊട്ടി വസ്ത്രങ്ങൾ ഒന്നൊന്നായി തെന്നിമാറ്റപ്പെട്ടു.

"ട്ടപ്പോ!! ബ്ഢും.!!!ടിഷ്...!!!"

ഭയങ്കരമായൊരു ശബ്ദം വസ്ത്രങ്ങൾ വേഗത്തിൽ വലിച്ച് കേറ്റി അവർ പിടഞ്ഞെണീറ്റു.കറന്റ് പോയി. ഇറയത്തു നിന്നാണ് ഒച്ചകേട്ടത് ഒരു തീപ്പൊരിയുണ്ടായിരുന്നു. ഗസ്റ്റ് റൂമിൽ എന്തോ സംഭവിച്ചിട്ടുണ്ട്.ഒന്നുകിൽ ബീയർകുപ്പികൾ പൊട്ടിത്തെറിച്ചു. ഇല്ലെങ്കിൽ എന്റെ ഫോണ് സോന വേഗത്തിൽ ഇറയത്തേക്ക് നടന്നു. അവൾ വിചാരിച്ചത് പോലെത്തന്നെ ഫോൺ പൊട്ടിത്തെറിച്ചു.രതീഷ് തന്റെ ഫോൺ നോക്കി അത് സ്വിച്ചോഫാണ്.

"ഛെ ഒരു ടോർച്ച് കരുതണമായിരുന്നു"

രതീഷ് പിറുപിറുത്തു.ഒരു മൊബൈൽ ഫ്ലാഷ് ലൈറ്റ് അവരുടെ ഇടയിലേക്ക് പരന്നു. അവർ പരസ്പരം കെട്ടിപ്പിടിച്ചു.ഇറങ്ങി ഓടിയാലൊ എന്നുവരെയായി. സോനയുടെ കണ്ണുകൾ തങ്ങൾ വാങ്ങിച്ച ബീയർ കേസിലേക്ക് പോയി ആര...ആര...എന്ന് കുറേപ്രാവിശ്യം ചോദിച്ച്കൊണ്ട് ബിയർ കുപ്പിയുടെ അടപ്പ് തുറന്ന് കഴിച്ച് തുടങ്ങി അവർക്ക് ചുറ്റും മൊബൈൽ റിംഗ്ടോണും, വാട്സപ്പ് മെസ്സേജ് ടോണും,വൈബ്രേഷനുമെല്ലാം ഉണ്ടായി. കുറേ ബിയർ കുടിച്ച് കുടിച്ച് അവരുടെ ബോധം നഷ്ടപ്പെട്ടു.അപ്പോഴും അവിടെ റിംഗ്ടോൺ കേൾക്കാമായിരുന്നു. അവർക്ക് മുകളിൽ ഫ്ലാഷ്ലൈറ്റുണ്ടായിരുന്നു.

പിറ്റെ ദിവസം പ്രഭാതത്തിൽ സോനസ്വന്തം മൂത്രത്തിൽകുളിച്ച് ഉറങ്ങുകയാണ്. രതീഷിന് മൂത്രത്തിന്റെ അവിഞ്ഞഗന്ധം കിട്ടി അവനെപ്പഴൊ വാതിൽ തുറന്ന് പുറത്തിറങ്ങിയിരുന്നു.ആ വാതിലിപ്പൊഴും തുറന്ന്തന്നെയാണ് കിടക്കുന്നത്. വേഗത്തിൽ സോനയെ തട്ടിയുണർത്തി കുളിക്കാനാവശ്യപ്പെട്ടു. അവൾ അവനും അവളും ചേർന്ന് തറയെല്ലാം വൃത്തിയാക്കി. ഒരു കൈസ് ബീയറും ഒരു ലിറ്റർ റെഡ് വൈനും തീർന്നിരിക്കുന്നു. ഇപ്പോൾ മൊബൈൽ ശബ്ദിക്കുന്നില്ല.പ്രേതങ്ങൾക്ക് പകലിനെ പേടിയാണ്. രതീഷ് ചിരിച്ചുകൊണ്ട് പറഞ്ഞു. സോന നാണത്തോടെ ഇതാരോടും പറയരുതെന്ന് ചട്ടംകെട്ടി. രതീഷ് അവളെ കെട്ടിപ്പിടിച്ചു. 

"നമുക്കിവിടന്ന് ഇന്ന് തന്നെ മാറാം."

രതീഷ് അമർത്തിചുംബിച്ചു.

രാവിലെ പത്തുമണിയായപ്പോഴേക്കും അപ്പോം മുട്ടക്കറീം റെഡിയായി രണ്ടാഴ്ച ലീവുള്ളതിനാൽ രതീഷിന് പ്രത്യേഗിച്ച് പണിയൊന്നുമില്ല. അവരത് കഴിച്ച്കൊണ്ടിരിക്കെ പുതിയമൊബൈൽ വാങ്ങുന്നതിനെപറ്റി പറഞ്ഞു, വീട്മാറുന്നതിനെ പറ്റിയും. രതീഷിന്റെ മൊബൈലിൽ ഫുൾചാർജ്ജ് ഫുൾറേഞ്ച് അവൻ ഫ്രണ്ട്സിനെല്ലാം മെസ്സേജയച്ചു.

'എന്താ ഞങ്ങളെ ഉപേക്ഷിച്ചൊ"

ഇല്ലട മുത്തേ എന്ന് തിരിച്ചും അങ്ങനെ പതിനൊന്ന് മണിയായപ്പൊ അവരെല്ലാവരു മെത്തി ഒരു കൈസ് ബീയറും സദ്യയുമായി ഒന്ന് കൂടി. അതിനിടയിൽ ഒരു സംഭവം പറയാൻ മറന്നു. സോനയുടെ ഫോൺ കരിഞ്ഞ് പിണ്ഡിയായതിന് പിന്നാലെ കിടക്കയുടെ അടിയിൽ വച്ച് അവൾക്കൊരു ആപ്പിളിന്റെ സ്മാർട്ട് ഫോൺ കിട്ടി.കിടക്കയിൽ വേവലാതിയോടെ ഇരിക്കുമ്പോൾ ചന്തിക്കടിയിൽ ഒരു വൈബ്രേഷൻ എടുത്ത് നോക്കിയപ്പൊ ഒരു ആപ്പിൾ സെറ്റ്.ഫുൾ ചാർജ്ജ്. കൂട്ടുകാരുടേതാരുടെയെങ്കിലുമാണോന്നറിയാൻ അവളെല്ലാരോടുമായി ചോദിച്ചു. ആരുടേതുമല്ല.മദ്യലഹരിയിലായിരുന്നതിനാൽ ഇന്നലെ സംഭവിച്ച ഗിമ്മിക്സ് കാര്യങ്ങളൊന്നും അവളുടെ ഓർമ്മയിലില്ലായിരുന്നു. എന്നാൽ രതീഷിനതറിയാമായിരുന്നു.സോന സെറ്റ് റീഫ്രഷ് ചെയ്തു അധികം ആപ്പുകളും അതിൽ ഉണ്ടായിരുന്നു.കുറേ നമ്പറുകൾ ഡിലേറ്റ് ചെയ്യാൻ സാധിക്കുന്നില്ല. അതവൾ കാര്യമാക്കിയില്ല. ഒരു ഡൂബ്ലികേറ്റ് സിമ്മ് എടുക്കണം. മൊബൈൽ അഴിച്ച് നോക്കിയപ്പോൾ അതിൽ സിമ്മൊ മെമ്മറി കാർഡൊ ഒന്നുമില്ല. അവൾ സന്തോഷത്തോടെ രതീഷിനെ കാണിച്ചു ഉച്ചയ്ക്ക് ശേഷം വീട് മാറാമെന്ന് രതീഷ് പറഞ്ഞു. 

"ഏയ് അത് വേണ്ട" സോന പറഞ്ഞു.

"നീ കണ്ടതല്ലെ ഇന്നലത്തെ കാര്യങ്ങൾ"

സോനയ്ക്കൊന്നും മനസിലായില്ല. ഇത്രയും നല്ലൊരന്തരീക്ഷമുള്ള സ്ഥലം അവൾക്ക് സങ്കൽപിക്കാൻ പോലും കഴിഞ്ഞില്ല. രതീഷിനെന്തൊ സംഭവിച്ചിട്ടുണ്ട്. അവൾ വളരെ ശൃംഗാരപരവശയായി അവന്റെ ചുമലിലേക്ക് കൈകൾ ചേർത്തു.

"പ്ലീസ് രതീഷ് നമുക്ക് ഒരു ഡൂബ്ലിക്കേറ്റ് സിമ്മെടുക്കാൻ പോകാം, ഇന്ന് നമ്മൾ ബീയർ കഴിക്കുന്നില്ല, ഇന്നുകൂടി നീ പറഞ്ഞപോലെ പ്രശ്നമുണ്ടായാൽ പിന്നെ നീ പറഞ്ഞത് പോലെ ചെയ്യാം". 

"അപ്പൊ നിന്റെ ഫോൺ കത്തിയതൊ"

"അത് പ്ലഗ്ഗിലേക്ക് ഓവർ വോൾട്ടേജ് വന്ന് കാണും,കണ്ടില്ലെ ചാർജ്ജറ് വരെ കത്തി."

എന്നാ ശരീന്നും പറഞ്ഞ് ഉച്ചയ്ക്ക് കൂട്ടുകാരുടെ തിരക്കൊഴിഞ്ഞ ശേഷം അടുത്ത ടൗണിലേക്ക് പോയി ഡൂബ്ലികേറ്റ് സിമ്മുമായി വന്നു. അന്ന് തന്നെ ഒരു വീഡിയൊ കോൾ അമേരിക്കയിലെ ഫ്രണ്ടിനോട് ചെയ്തു. വിശേഷങ്ങൾ പറഞ്ഞ് ചിരിച്ച് രസിച്ചു. രാത്രിയായി അന്നൊരു ഫോണൊച്ചയും കേട്ടില്ല. രതീഷിന് സമാധാനമായി അവന്റെ റൈഞ്ചിനും ഒരു കുഴപ്പവുമില്ല. ഓഫീസ് മീറ്റിംഗ് സൂംമീറ്റിൽ അറ്റന്റ് ചെയ്തുകൊണ്ടിരിക്കെ ഏതൊ ഒരു വാട്സപ്പ് നമ്പറിൽ നിന്ന് ഗൂഗിൾമീറ്റ് ലിങ്ക് സോനയ്ക്കും കിട്ടി അതുവഴി കയറണൊ അവൾക്ക് ആശങ്കയായി എന്താന്നറിയാലൊ

അവൾ കയറി അമ്പതോളം ആളുകൾ ജോയിൻ ചെയ്തിരിക്കുന്നു.എല്ലാവരും വിദേശികളാണ് പറയുന്നതെല്ലാം ഇംഗ്ലീഷിലും.

ലുക്ക് മിസ്റ്റർ നന്ദൻ, യു ആർ ഇൻ കേരള, താറ്റ്സ് ഗുഡ്, യു കാൻ ട്രൈ, എഗൈൻ എഗൈൻ, യു വിൽ അച്ചീവ്....

ഏതൊ ഒരു മണഗുണാഞ്ചൻ സോനയ്ക്ക് എന്താണെന്ന് പോലും മനസിലായില്ല. തന്റെ പേര് ആരും പരാമർശിക്കുന്നു പോലുമില്ല. ക്വിറ്റടിച്ചിറ്റും മീറ്റിംഗ് സ്ക്രീൻ പോകുന്നില്ല. ക്രമേണ ആളുകൾ അസ്തികൂടങ്ങളാകാൻ തുടങ്ങി.സ്വിച്ചോഫ് ബട്ടൺ അമർത്തിയിട്ടും പോകുന്നില്ല. രതീഷ് എന്ന് വിളിച്ച് അടുത്ത് പോയി. അവൻ കാര്യമായ മീറ്റിംഗിലായിരുന്നു. ആ എന്ന് നിസാരമായി മൂളിയപ്പോൾ അവന്റെ റേഞ്ച് കട്ടായി.ബാറ്ററി ലോ കാണിച്ച് തുടങ്ങി.

"ശ്ശെ"

അവൻ ഫോൺ സോഫയിലേക്ക് ഒരേറ്. അപ്പോൾ ബാറ്ററി ശരിയായി എങ്കിലും റേഞ്ച് കുറവാണ്.സോന മൊബൈലുമായി രതീഷിനടുത്തേക്ക് വന്നു. രതീഷ് ഇത് പോകുന്നില്ല.

"ഇതെന്താ.?"

"അറിയില്ല."

"അതാ ഞാൻ പറഞ്ഞത് ഇവിടന്ന് മാറാമെന്ന്."

തന്റെ ഫോണിൽ ഫുൾ റേഞ്ച്.രതീഷ് പെട്ടെന്ന് തന്നെ ബ്രാഞ്ച് മാനേജറെ വിളിച്ചു.കുറേ ചീത്തവിളിയായിരുന്നു.ഇറസ്പോൺസിബിൾ ഇഡിയറ്റ്, കുറച്ച് കാലമല്ലെ ജോലിചെയ്തുള്ളൂ...നീയിനി വരണമെന്നില്ല.

തീർന്നു. പിന്നെ കുറേ അറിയാത്ത നമ്പറിൽ നിന്ന് അശ്ലീലവീഡിയോകളും ചിത്രങ്ങളും തെറിവിളിയും, ഒരു കൂട്ടുകാരൻ വിളിച്ചു.

"എന്ത് മെസ്സേജാട അയക്കുന്നത് നിനക്കെന്താ ബോധമില്ലെ, ഛെ...."

"എന്താട എന്തുപറ്റി"

രതീഷ് ഒന്നുമറിയാത്തതുപോലെ ചിന്തിച്ചിരുന്നു.

"ആ ശരിയായി"

സോന തുള്ളിച്ചാടി.

"നിന്റൊരു ഫോണ്"

സോനേടെ കയ്യീന്ന് ഫോൺ പിടിച്ച് വാങ്ങി നെലത്തേക്ക് ഒരേറ്. ഫോൺ നാല് തുണ്ടം സോനയുടെ മുഖം വിളറി,അവൾ ഫോണിനെതന്നെ നോക്കിക്കൊണ്ടിരുന്നു. അവരുടെ മുന്നിൽ വച്ച് ഫോണിന്റെ ഓരോ ഭാഗങ്ങളായി കൂടാൻ തുടങ്ങി.എല്ലുകൾ ഘടിപ്പിക്കും പോലെ അത് പൂർവ്വസ്ഥിതിയിലെത്തി. അവളത് കൈയ്യിലെടുത്തു. 

"നീ വരുന്നുണ്ടൊ.?"

"എവിടേക്ക്.?" അവൾ ആധികാരികമായി ചോദിച്ചു.

"നീ വാ നമുക്ക് ഇപ്പൊതന്നെ പോവാം."

"ഞാനില്ല,എനിക്ക് എഴുതാൻ പറ്റിയ സ്ഥലമാണിത്"

"നീയെന്താ ഇങ്ങനെ പറയുന്നെ,നമുക്ക് ജീവിക്കണ്ടെ"

"അതിന് നീ എന്നെ കല്യാണം കഴിച്ചിട്ടൊന്നുമില്ലലൊ.?"

"എന്റെ ഫ്രണ്ട്സിനോട് പറഞ്ഞ് നമുക്ക് വേറെവിടെയെങ്കിലും നോക്കാം"

"നിന്റെ ഫ്രണ്ട്സിനിപ്പൊ തുരുതുരാ മെസ്സേജ് പോയ്ക്കൊണ്ടിരിക്കുവാ, ഓരോരുത്തരുടേയും സ്വഭാവത്തിനനുസരിച്ച് നീ അവരെ വെറുപ്പിച്ചു കൊണ്ടിരിക്കുവ."

രതീഷ് മൊബൈല് നോക്കി നെറ്റ് ഓണിലാണ് വാട്സപ്പ് തുറന്നപ്പോൾ അങ്ങോട്ടയച്ച കുറേ മെസ്സേജുകൾ.എല്ലാം അലോസരമുണ്ടാക്കുന്നവ.

"സോന നിനക്കെന്താ.?"

"എനിക്കൊന്നുമില്ല,നിനക്കും ഒന്നുമില്ല,എന്റെ ചിലവിൽ ഇനി നിനക്ക് കഴിയാം"

രതീഷ് സോനയുടെ മുഖത്ത് നോക്കി.ഏതൊ ഒരു പ്രതികാരം അവളിൽ അവശേഷിക്കുന്നു. അത് തന്നോടല്ല എങ്കിലത് എപ്പഴേ ചെയ്തേനെ അവൾ നിഘൂഢമായ സത്യത്തിനു പിറകെ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. അവളെ ഉപേക്ഷിക്കുന്നത് നല്ലതല്ല. അവനവളെ നെഞ്ചോട് ചേർത്തു. അവളുടെ കിതപ്പിന്റെ വേഗം കൂടിയും കുറഞ്ഞുമിരുന്നു. അതവനളക്കാവുന്നതിനുമപ്പുറമായിരുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ