കഥകൾ
- Details
- Written by: Pearke Chenam
- Category: Story
- Hits: 1350
''അവനെന്നെ എന്തിനാണ് രക്ഷിക്കാനെത്തിയതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.'' നിവര്ത്താനാകാത്ത വലതുകൈ നോക്കി, പഴയകാല കഥകള് കേള്ക്കാനിരുന്ന മകളുടെ മകനോടതു പറയുമ്പോള് മനസ്സ് പുറകോട്ട് കുതിച്ചു. അന്നത്തെ ആ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്ത് സ്വബോധം തിരിച്ചു കിട്ടിയതുമുതല് എപ്പോഴും ആലോചിച്ചുകൊണ്ടിരുന്നത് അവനെപ്പറ്റിയായിരുന്നു. എത്ര ശ്രമിച്ചിട്ടും
- Details
- Written by: Joy T T
- Category: Story
- Hits: 1366
ഓർമ്മകൾ മഴനൂലുപോലെ ചിന്തകളിൽ മിന്നിത്തെളിഞ്ഞു കൊണ്ടിരുന്നു .... താൻ മരിച്ചിട്ടില്ല.... ഇപ്പോഴും ജീവിച്ചിരിക്കുന്നു..... അതും പൂർണ്ണ ബോധത്തോടെ തന്നെ... ഇടതു കൈത്തണ്ടയിൽ ട്രിപ്പ് ഇട്ടിട്ടുണ്ട് ... താൻ മലർന്നാണ് കിടക്കുന്നത്... ലതുകൈ ചലിപ്പിക്കാനുമാകുന്നുണ്ട്... നെഞ്ചിൽ ഇടതുഭാഗത്തായി മറ്റൊരു ട്യൂബ് ഇട്ടിട്ടുണ്ട് ... അത് എന്തിനാണാവോ...? സത്യത്തിൽ ഇടത്തോട്ടോ , വലത്തോട്ടോ
- Details
- Written by: Divya Reenesh
- Category: Story
- Hits: 1561
പുറത്ത് മഴ ചാറുന്നുണ്ടായിരുന്നു, പതുക്കെ, വളരെപ്പതുക്കെ അവന്റെ ചിരി പോലെ നിശബ്ദമായി.... തണുപ്പ് കൂടിക്കൂടി വരികയാണ്. തണുത്തുറഞ്ഞ എന്റെ ശരീരത്തെ കുടുതൽ മരവിപ്പിക്കാനെന്നോണം. നീണ്ട കാത്തിരിപ്പിനൊടുവിൽ അവൻ വരികയാണ് അവസാനമായി എന്നെക്കാണാൻ. കട്ടപിടിച്ച ഈ മൂടൽമഞ്ഞിനിടയിലൂടെ രാവ് പുലരാൻ പോലും നേരമില്ലാതെ കാറ്റിനേപ്പോലും കാത്തു നിൽക്കാതെ
- Details
- Written by: Molly George
- Category: Story
- Hits: 1334
"ഇച്ചായാ.. ഞാനൊരു മൂക്കൂത്തി വാങ്ങാൻ തീരുമാനിച്ചു. നമുക്ക് ഇന്നു തന്നെ പോയി വാങ്ങിയാലോ?" ട്രീസയുടെ പുതിയ ആവശ്യം കേട്ട തോമസുകുട്ടി ആശ്ചര്യത്തോടെ ചോദിച്ചു.
"മൂക്കൂത്തിയോ?"
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 1276
ആരാണ് തമ്പി? എവിടെയാണ് തമ്പി? ആർക്കുമറിയില്ല. പക് ഷേ ഒന്നറിയാം. തമ്പിയുടെ ജന്മദിനം ' തമ്പിയോടൊപ്പം പത്താം ക്ലാസ്സിൽ ഒരുമിച്ച് പഠിച്ചവർ എല്ലാവരും കൂടി ഒരു വാട്ട്സാപ്പ് ഗ്രൂപ്പുണ്ടാക്കി. അതിൽ അവരുടെ കഥകളും, കാര്യങ്ങളും ഒക്കെ എഴുതി ആസ്വദിച്ചു കൊണ്ടിരുന്നു.
- Details
- Written by: Jomon Antony
- Category: Story
- Hits: 1362
മത്തായിയുടെ പ്രശ്നം അതായിരുന്നു. ഒരു പെണ്ണ് വേണം. അവന്റെ ഭാഷയിൽ പറഞ്ഞാൽ ത്വാത്വികപരമായും സൌന്ദര്യപരമായും വളർന്നു പന്തലിച്ച് നിൽക്കുന്ന അശോകമരത്തിന്റെ തണൽ തന്നെ വേണം. അന്വേഷണം നടക്കുന്നുണ്ട്. എന്നാലും പുര നിറഞ്ഞു നിൽക്കുന്ന കുരുത്തം കെട്ട ചേട്ടന്മാർ മത്തായിയുടെ സ്വപ്നത്തിനു വിഘ്നമായിരുന്നു.
- Details
- Written by: വി. ഹരീഷ്
- Category: Story
- Hits: 1672
ഒരു റോഡും, അതിനരികിൽ പരവതാനി വിരിച്ച ആലും, ആലിൻ മടിത്തട്ടിൽ പൊന്തിയ പനയും, കീഴെ നാട്ടുകൂട്ടമിരിക്കും പാകിയ ചെങ്കല്ലുകളും ചുമട്താങ്ങിയും,മൂന്ന്ഭാഗം കൂർപ്പിച്ച് മുളച്ച് വന്ന കരിങ്കൽ ചീളുകളും, ആളുകൾ വന്നും പോയും,കൂട്ടുകൂടിയും, കുട്ടികൾ കളിച്ച് രസിച്ചും തളർന്ന ഒരു ചുവന്ന സായാഹ്നത്തിൽ, കുത്തനെ പൊന്തിയ പനയ്ക്ക്, കണ്ണിലെല്ലാം ഉറുമ്പായ് തോന്നി. അവ്യക്തമാം വിധം തോന്നിയപ്പോൾ, വിരിച്ച് താണുപോയ ആല് പനയ്ക്ക് വേണ്ടി കഥപറഞ്ഞ് തുടങ്ങി.
- Details
- Written by: Molly George
- Category: Story
- Hits: 1419
വീട്ടുജോലികള്ക്കു ഭംഗം വരാതെ, പുറത്തെങ്ങും പോയി ജോലി ചെയ്യാതെ പണം സമ്പാദിക്കുന്ന എന്തെങ്കിലും ബിസിനസ്സുണ്ടോന്ന അന്വേഷണത്തിലായിരുന്നു കല്യാണി. ഭര്ത്താവ് ജയന് ടൗണിൽ ബിസിനസ്സാണ്. തന്നെ ബിസ്സിനസ്സിൽ സഹായിക്കാൻ അയാൾ പലവട്ടം കല്യാണിയോടു പറഞ്ഞു. അയാൾക്കൊപ്പം വർക്ക് ചെയ്താൽ ശമ്പളം കിട്ടില്ല എന്ന കാരണത്താലാണ് കല്യാണി സ്വന്തമായി ധനസമ്പാദനത്തിനുള്ള മാർഗ്ഗങ്ങൾ തിരഞ്ഞത്.