മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ബാലന്‍മാഷിൻെറ മലയാളം ക്ലാസ്സു കേള്‍ക്കാന്‍ കാതു കൂര്‍പ്പിച്ചിരിക്കയാണ് കുട്ടികൾ. 
“സ്നേഹം മധുരമുള്ളതാണ്, അമ്മയുടെ മുലപ്പാല്‍പ്പോലെ മധുരമുള്ളത്..”


സ്നേഹത്തെക്കുറിച്ചു പറയുമ്പോള്‍ ബാലന്‍മാഷിന് ആയിരം നാവാണ്. ചിലപ്പോള്‍ മാഷിൻെറ കണ്ണുനിറയും, മറ്റുചിലപ്പോള്‍ തൊണ്ടയിടറും.
“സര്‍....ഒരു സംശയം..എൻെറ അമ്മയുടെ മുലപ്പാലിന് കയ്പ്പായിരുന്നു സര്‍... അതെന്താണ് ?” പിന്‍ബഞ്ചില്‍ സദാ വിഷാദം തുളുമ്പുന്ന കണ്ണുമായി ഇരിക്കാറുള്ള സഞ്ചിതയുടെ ചോദ്യം കേട്ട് ക്ലാസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നു. അപരാധിനിയെപ്പോലെ തലതാഴ്ത്തിയരിക്കയാണവള്‍. 

നെഞ്ചിലേക്ക് എന്തോ തുളച്ചുകയറുന്നതു പോലെ മാഷിനു തോന്നി. ഒരു കുഞ്ഞിൻെറ നിഷ്കളങ്കമായ ചോദ്യമാണ്.. കയ്പുള്ള മുലപ്പാല്‍..
“സാരമില്ല, ചിലപ്പോള്‍ അങ്ങിനെയൊക്കെ അപൂര്‍വ്വമായി ഉണ്ടാകാം. ക്ലാസ്സുകഴിഞ്ഞ് സഞ്ചിത എന്നെ കാണാന്‍ വരണം..”

മാഷു് ക്ലാസ്സു തുടര്‍ന്നു. പക്ഷ ബാലന്‍ മാഷിന് ശരിക്ക് പഠിപ്പിക്കാന്‍ കഴിഞ്ഞില്ല. വലിയവീട്ടിലെ കുട്ടിയാണ് സഞ്ചിത. സ്വന്തം കാറില്‍ വരുന്ന കുട്ടി. ഉച്ചക്ക് ഊണുമായി വരുന്ന വേലക്കാരന്‍.
‘കുട്ടികളെ എങ്ങിനെ വളര്‍തത്താം’ എന്ന പുസ്തകമെഴുതിയ, സാമൂഹ്യപ്രവര്‍ത്തകയായ അമ്മ. വലിയ ബിസ്സിനസ്സുകാരനായ അച്ഛന്‍. ക്ലാസ്സുകഴിഞ്ഞ് സ്ററാഫ് റുമില്‍ ഇരിക്കുമ്പോള്‍ സഞ്ചിത കടന്നുവന്നു. അവളുടെ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു.

“ഞാന്‍ പറഞ്ഞത് സത്യമാണു സര്‍. കൂട്ടുകാര്‍ എന്നെ കളിയാക്കുന്നു..” അവള്‍ വിതുമ്പി.
“സാരമില്ല..സാരമില്ല. കുട്ടിയുടെ അമ്മയ്ക്ക് മുലയൂട്ടാന്‍ സമയമുണ്ടായിട്ടുണ്ടാവില്ല. അതുകൊണ്ടാവാം അവര്‍..”
ബാലന്‍മാഷിന് അതു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

(Vasudevan Mundayoor)

ചെന്നിനായകം പുരട്ടിയ മുലയില്‍ നിന്നൂറുന്ന മുലപ്പാലിന്‍ൻെറ കയ്പ്പ് മാഷ് അനുഭവിച്ചിട്ടില്ല. അനാഥനായിട്ടുകൂടി പോററമ്മയുടെ മുലപ്പാലിൻെറ മധുരവും സ്നേഹോഷ്മളതയും അനുഭവിച്ചവനാണ് മാഷ്. 
“കുട്ടിയെ അമ്മ സ്നേഹിക്കുന്നുണ്ടല്ലോ. അതു മതി “മാഷ് സമാധാനിപ്പിക്കാന്‍ നോക്കി.
“സര്‍.....എന്താണ് സ്നേഹം “ ? അവളുടെ
ആ ചോദ്യം കേട്ട് മാഷ് സ്തംഭിച്ചുപോയി.
എന്താണ് ഈ കുട്ടിയോട് മറുപടി പറയുക? മാഷ് ആലോചിച്ചു.
എന്താണ് സ്നേഹത്തിൻെറ നിര്‍വചനം?
കുട്ടിക്കാലം മുതല്‍ വേലക്കാരിയുടെ അടുത്താണ് സഞ്ചിത കിടന്നത്. പാചകക്കാരനാണ് ഭക്ഷണം നല്‍കിയത്. തോട്ടക്കാരനാണ് കളിപ്പാട്ടങ്ങള്‍ നല്‍കിയത്. തിരക്കിട്ട് ഓടി നടക്കുന്ന അമ്മ. കുടിച്ച് ബോധമില്ലാതെ വരുന്ന അച്ഛന്‍. അമ്മയുടെ അപൂര്‍മായി വീണുകിട്ടുന്ന ചിരിയോ അച്ഛന്‍ തരാറുള്ള കളിപ്പാട്ടങ്ങളോ എന്താണ് സ്നേഹമെന്ന് അവള്‍ ചോദിച്ചപ്പോള്‍ മാഷുടെ കണ്ണുനിറഞ്ഞുപോയി.

മാഷ് അവളെ സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തി തലയില്‍ തലോടി.
“സ്നേഹം പറഞ്ഞറിയിക്കാനാവില്ല..കുട്ടീ.. അനുഭവിക്കാനേ കഴിയൂ..” മാഷ് ഇങ്ങിനെ പറഞ്ഞപ്പോള്‍ സഞ്ചിതയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നത് മാഷ് കണ്ടു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ