കഥകൾ
- Details
- Written by: Sreehari Karthikapuram
- Category: Story
- Hits: 1306
(Sreehari Karthikapuram)
സമയം പത്ത് മണി കഴിഞ്ഞിരിക്കുന്നു. കൊച്ചി എയർപോർട്ടിൽ നിന്ന് വിൻസന്റ് പുറത്തേക്ക് വരുന്നത് കണ്ടാണ് ജോഷി അവനെ കൈ ഉയർത്തി കാണിച്ചത്. ജോഷി വിൻസൻറിന്റെ പണ്ടുമുതലേ ഉള്ള സുഹൃത്താണ്. അതു കൊണ്ട് തന്നെ ഒരു ആവശ്യത്തിന് വിളിച്ചപ്പം അവനേ ഉണ്ടായിരുന്നുള്ളു.
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 1216
(Yoosaf Mohammed)
പ്ലസ്സ്ടു ക്ലാസ്സിലെ ഒരു അവസാന പീരീഡ്. അദ്ധ്യാപിക ക്ലാസ്സിൽ വന്നിട്ടില്ല. കുട്ടികൾ എല്ലാവരും കഥയും, കാര്യങ്ങളുമൊക്കെ പറഞ്ഞ് രസിക്കുകയാണ്. അവസാന ബെഞ്ചിലിരിക്കുന്ന രണ്ട് ആൺകുട്ടികൾ റോഷനും, ബിജുവും ഒരു പന്തയം വെയ്ക്കുന്നു. "പെൺകുട്ടികളുടെ അടുത്ത് ചെന്ന്, അവരോട് ഒരു നോട്ട് ബുക്ക് ചോദിച്ചു വാങ്ങുക."
- Details
- Written by: Sahla Fathima Cheerangan
- Category: Story
- Hits: 1253
(Sahla Fathima Cheerangan)
മരം വെട്ടുകാരൻ മഴുവിൻ്റെ മൂർച്ച പരിശോധിച്ചു. തിളങ്ങുന്ന അഗ്രഭാഗം വീണ്ടും വീണ്ടും കരിങ്കല്ലിൽ ഉരസി അയാൾ അതൃപ്തിയോടെ മുരണ്ടു. അയാൾക്ക് ഒരു കാട്ടുപോത്തിൻ്റെ ച്ഛായ ആണെന്ന് കുട്ടിക്കു തോന്നി. അയാളുടെ ഇടുങ്ങിയ കണ്ണുകളും മുടി പറ്റെ വെട്ടിയ തലയും കറുത്ത ശരീരവും അവളെ പേടിപ്പെടുത്തി.
- Details
- Written by: Jinesh Malayath
- Category: Story
- Hits: 1331
ഐസിയു വിൽ തന്റെ കാമുകിയുടെ തലോടലേറ്റ് കിടക്കുമ്പോൾ ചില്ലുവാതിലിനപ്പുറത്ത് അയാൾ തന്റെ ഭാര്യയുടെ കരഞ്ഞു കലങ്ങിയ മുഖം കണ്ടു. അവളുടെ അടുത്തേക്ക് ഓടി ചെല്ലാൻ മനസ്സു വെമ്പിയെങ്കിലും തന്റെ കാമുകിയുടെ കരവലയത്തിൽ നിന്ന് ഇനി ഒരിക്കലും തനിക്ക് രക്ഷപ്പെടാനാവില്ലെന്ന് അയാൾ വേദനയോടെ ഓർത്തു. കണ്ണുകളടച്ച് കിടക്കുമ്പോൾ അയാളോർത്തു, എന്നാണ്, എവിടെ വെച്ചാണ് ഇവൾ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്?
- Details
- Written by: SM. MANIKUTTAN
- Category: Story
- Hits: 1227
മഴയുള്ളൊരു ദിവസം ജോസുകുട്ടി റബറുവെട്ടില്ലാത്തതിൻ്റെ സന്തോഷത്തിൽ കവലയിലേയ്ക്കിറങ്ങി. കവലയിൽ ഓട്ടോറിക്ഷ സ്റ്റാൻ്റിനോട് ചേർന്നുള്ള പലചരക്കുകടയുടെ മുമ്പിലുള്ള ബഞ്ചിൽ ജോസുകുട്ടി ഇരുന്നു. മഴയായതിനാൽ ഓട്ടം പോകാതെ ഓട്ടോറിക്ഷകളെല്ലാം സ്റ്റാൻ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
- Details
- Written by: Pradeep Kathirkot
- Category: Story
- Hits: 1353
(Pradeep Kathirkot)
രാത്രി കൂടെ കിടത്തിയ നാടോടി പെണ്ണിന്റെ കടിയേറ്റ് പിൻ കഴുത്തിൽ ചുവന്ന പാട്. ആ കടിച്ചത് ഒരു നോവായി തോന്നിയത് രതിശേഷമുള്ള തളർച്ചയിലാണ്. അപ്പോഴേ തടുത്തിരുന്നെങ്കിൽ കൃത്യം സൂക്ഷമതയോടെ കൈ കാര്യം ചെയ്യാമായിരുന്നു... പക്ഷെ അത് മാത്രമാണോ തനിക്കിന്നു പറ്റിയ പിഴവ്?
- Details
- Written by: Liju Jacob
- Category: Story
- Hits: 1381
(Liju Jacob)
ചെറുപ്പത്തിൽ തന്നെ എല്ലാ കാര്യങ്ങളിലും കുറ്റങ്ങളും കുറവുകളും കണ്ടെത്തുക എന്നത് അയാളുടെ ഒരു സ്വഭാവമായിരുന്നു. നല്ല കാര്യങ്ങളെ കാണാതിരിക്കുകയും, വളരെ ചെറിയ കുറവുകൾ പോലും പർവതീകരിച്ച്, അതിനെ താറടിച്ച് കാണിക്കുന്ന അയാളുടെ സ്വഭാവം എല്ലാവർക്കും അരോചകമായിട്ടാണ് അനുഭവപ്പെട്ടിരുന്നത്.
- Details
- Written by: Manjusha Murali
- Category: Story
- Hits: 1249
(Manjusha Murali)
വാതിൽ പഴുതിലൂടെ അരിച്ചെത്തിയ നേരിയ പ്രകാശം എൻ്റെ മുഖത്തും പ്രതീക്ഷയുണർത്തി.ആരുടെയോ പാദപതന ശബ്ദം കേട്ടു ഞാൻ ശ്വാസമടക്കി പിടിച്ചിരുന്നു.