കഥകൾ
- Details
- Written by: Sathish Thottassery
- Category: Story
- Hits: 1719

അന്തോണി ചേട്ടൻ മണ്ണിന്റെ മകനാണ്. തീയിൽ മുളച്ചവൻ. വെയിലിൽ വാടാത്തവൻ. മഴയിൽ കുതിരാത്തവൻ. അധ്വാനം കൊണ്ട് മണ്ണിനെ പൊന്നാക്കുന്നവൻ. സ്നേഹം കൊണ്ട് കെട്ടിയ പെണ്ണിനെ
- Details
- Written by: shanavas kulukkalloor
- Category: Story
- Hits: 1527
ഭർത്താവ് മരണപ്പെട്ട് വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന ഘട്ടത്തിലാണ് മകൾ സുശീലയും മരുമകൻ അജയനും ദേവകിയമ്മയെ അവരുടെ വീട്ടീലേക്ക് കൊണ്ടുപോകാൻ വന്നത്. ദേവകിയമ്മക്ക് പോകാൻ മനസു വന്നില്ല.
- Details
- Written by: Sreeja uppumthara
- Category: Story
- Hits: 1687
സമയം പുലർച്ചെ 3 കഴിഞ്ഞു..ചാവു പിള്ളയെ പെറ്റ തള്ള യെ പോലെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.. നിദ്രാ ദേവി എന്നെ അനുഗ്രഹിക്കുന്നില്ല.2 ദിവസമായി ഇത് തുടങ്ങിയിട്ട്... കണ്ണുകൾ അടക്കുമ്പോഴേക്കും മറ്റെന്തോ ചിന്തകൾ മനസ്സിലേക്ക് ഓടി വരുന്നു...ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റു. ഇന്നലെ എഴുതി പൂർത്തിയാകാതെ വെച്ച ഒരു കഥയുടെ അവശിഷ്ടം മേശമേൽ പാറി
- Details
- Written by: Divya Reenesh
- Category: Story
- Hits: 1901
കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അയാൾക്ക് ആ രാത്രി ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. പഴകിയ കിടക്കവിരി അയാളെ നോക്കി കൊഞ്ഞനം കുത്തി. പതുക്കെ തലയിണയെ കെട്ടിപ്പിടിച്ചു കിടന്നു നോക്കി, ഇല്ല ഉറക്കം അയാളുടെ ഏഴയൽപ്പക്കത്തു പോലുമില്ല. തലയിണയ്ക്ക് അയാളുടെ കെട്ടിപ്പിടുത്തത്തിൽ ദേഷ്യം വന്നു കാണുമോ?
നിനക്കൊരു കല്ല്യാണം കഴിച്ചൂടേന്ന് അത് പതുക്കെ പറയുന്നതായി അയാൾക്ക് തോന്നി.
- Details
- Written by: Jomon Antony
- Category: Story
- Hits: 1734
അയാൾ ആ പൊതിയുമായി കനാലിന്റെ തീരത്തുള്ള ചാരുബെഞ്ചിൽ വന്നിരുന്നു. അംബലമുകളിലെ ഗ്യാസ്പ്ലാന്റിലേക്ക് അമോണിയയും വഹിച്ച് വലിയ ബാർജ് കനാൽപരപ്പ് മുറിച്ച് പോകുന്നതിന്റെ ശബ്ദവും കാഴ്ച്ചയും. ബാർജ് നീങ്ങുന്നതിന്റെ ശക്തിയിൽ ഉടലെടുത്ത ഓളങ്ങൾ തീരംതല്ലി;
മനസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ. അപമാനഭാരത്തിലും നിസ്സംഗതയിലും ഹൃദയഗദ്ഗദം തിരമാലകളെപ്പോലെ ഉയർന്നുപൊങ്ങി തേങ്ങി. മനുഷ്യ ജീവിതത്തെ ലോക്ക്ഡൌൺ കൂച്ചുവിലങ്ങിട്ടിട്ടും പലർക്കും ദുരഭിമാനത്തിനും അഹങ്കാരത്തിനും കുറവില്ല.

(അനുഷ)
- Details
- Written by: Molly George
- Category: Story
- Hits: 1852

കത്തി ജ്വലിക്കുന്ന സൂര്യൻ. ചുട്ടുപൊള്ളുന്ന വെയിൽ നെറുകയിൽ പതിക്കുന്നതു തടയാൻ സാരിത്തലപ്പ് തലയിലൂടെയിട്ട് അവൾ നടന്നു. ടാറിട്ട റോഡിലെ ഉരുകുന്നചൂടിൽ ചുട്ടുപൊള്ളുന്ന കാലുകൾ! ഇടതു
- Details
- Written by: Vasudevan Mundayoor
- Category: Story
- Hits: 1896

രണ്ട് ഗുഹാമുഖങ്ങളുണ്ടായിരുന്നു. ഒന്നിനു മുകളിൽ വിജയികൾ എന്നും മറ്റൊന്നിൽ പരാജിതർ എന്നും എഴുതിയിരുന്നു. ഗുഹക്കുള്ളിലേക്കു കയറാൻ ധാരാളം പേർ കാത്തുനില്പുണ്ടായിരുന്നു.
Mozhi2
Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

