കവിതകൾ
- Details
- Written by: Ajikumar M R
- Category: Poetry
- Hits: 592
'ഇത്രനാൾ നടന്നു ഞാൻ നിന്റെ കൂടെ,
ഇനി എനിക്കൊപ്പം നടന്നിടൂ' എന്നായി മൃതി വാദം.
'തണുത്ത കരങ്ങളാൽ തിരുമി അടക്കല്ലേ
നരച്ച പുരികക്കീഴിൽ ചുളിഞ്ഞ മിഴിപ്പോള.'
- Details
- Written by: Sumesh Parlikkad
- Category: Poetry
- Hits: 624
ഒഴുകിപ്പരക്കണമിന്നെനിക്ക്,
അതിരുകളില്ലാതെയെല്ലാടവും.
കളകളനാദം പൊഴിച്ചുകൊ-
ണ്ടേറെപ്പായണം ഉള്ളം മടുക്കുവോളം.
കാർമേഘം മൂടിയ മനസ്സിൽ ആയിരമായിരം ആകുലതകളും
നഷ്ട സ്വപ്നങ്ങളുടെയും കൂടാരവും.
- Details
- Written by: Sohan KP
- Category: Poetry
- Hits: 1310
ഇല്ലി പൂക്കുന്ന വേലികള്‍
ചെമ്മണ്ണിന് പാതകള്‍
പോക്കുവെയിലിന്
സ്വര്‍ണ്ണകാന്തിയില്‍
- Details
- Written by: Sahla Arif
- Category: Poetry
- Hits: 887
എൻ കിനാവിലിടം നേടിയൊരു
ശിൽപഭംഗിയെൻ മുന്നിലവൾ-
കളിചിരി പറയവേ...
അറിയാതെൻചിന്തയിലെവിടെയോ..
വീണുചിതറിയ സ്വപ്നകണികൾ-
നിറച്ചാർത്തു പക്ഷേ
തഴുകുന്നു കുളിർതെന്നലിൻമീതെ
കുളിരായ്...
- Details
- Written by: Ajikumar M R
- Category: Poetry
- Hits: 991
ഇവിടെ വച്ചു നാം കണ്ടുമുട്ടി, പരസ്പരം
ഒരു മാത്ര നമ്മേ ആഗ്രഹിച്ചു.
അളൊഴിഞ്ഞ ലവണ തീരത്തിലെ
കുങ്കുമ തൂവലൊക്കെ ഇരുണ്ടു പോയെങ്കിലും,
വിജനമീ കടൽ തീരത്തിലിപ്പൊഴും
മിഴിയെറിയുകയാണാ നിലാവിനായ്.
കുഞ്ഞായിരിക്കുമ്പോൾ
അമ്പിളിമാമനെ കൈ കുമ്പിളിൽ പിടിക്കാൻ കൊതിച്ചു
ഇന്ന് ചന്ദ്രനിലെക്ക് പോകാനുള്ള തുക കേട്ട്
ചന്ദ്രനെ കാണുമ്പോൾ തിരിഞ്ഞ് നടക്കുന്നു....
- Details
- Written by: Rajendran Thriveni
- Category: Poetry
- Hits: 736
അറബിക്കടലു തിളയ്ക്കും
ചുഴലിക്കാറ്റു പിറക്കും
പവിഴപ്പുറ്റുകൾ ചീയും
കടലിനു ഭ്രാന്തു പിടിക്കും!
പടുത്തുയർത്തിയ
നഗരമുഖങ്ങളിൽ
സൂക്ഷ്മാണുക്കൾ പരക്കും
രോഗം താണ്ഡവമാടും!